ആചാര്യൻമാർ തേടിയ വഴി: എന്താണു സമാധി അവസ്ഥ?

Mail This Article
ഇന്ത്യയിൽ ഉദ്ഭവിച്ച മതങ്ങളിലും ആത്മീയ ചിന്താപദ്ധതികളിലുമെല്ലാം പലപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് സമാധി. ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളിലെല്ലാം സമാധിയെന്ന അവസ്ഥയെക്കുറിച്ച് വിവരിക്കുന്നുണ്ട്.
പല വ്യാഖ്യാനങ്ങൾ സമാധിയെക്കുറിച്ചുണ്ടെങ്കിലും പൊതുവിൽ ഏകാഗ്രമായ ധ്യാനനിമഗ്നമായ അവസ്ഥയെ സൂചിപ്പിക്കുന്നു. ഒരു മനുഷ്യന് നേടാവുന്ന ഏറ്റവും ഏകാഗ്രമായ മാനസികനിലയെന്ന് സമാധിയെ പല ആചാര്യൻമാരും വിശദീകരിക്കുന്നു.
നിർവാണം, മോക്ഷം തുടങ്ങിയ ആത്മീയ അവസ്ഥകൾ സമാധിയിലൂടെ പ്രാപ്തമാകുന്നെന്നാണ് ചില ചിന്താപദ്ധതികൾ പറയുന്നത്. ബുദ്ധമതത്തിൽ ആര്യാഷ്ടാംഗമാർഗമെന്നു വിളിക്കപ്പെടുന്ന, മോക്ഷത്തിലേക്കുള്ള 8 വഴികളിൽ ഒന്ന് സമാധിയാണെന്ന് വിലയിരുത്തപ്പെടുന്നു.
പതഞ്ജലി മഹർഷി യോഗാഭ്യാസത്തെ 8 ഘടകങ്ങളായി തിരിച്ചിരിക്കുന്ന അഷ്ടാംഗ യോഗ സംവിധാനത്തിലും സമാധി പ്രധാനപ്പെട്ട ഒരു ഘടകമാണ്. ജൈന സമ്പ്രദായത്തിൽ മോക്ഷത്തിനു തൊട്ടുമുൻപുള്ള അവസ്ഥയായിട്ടാണ് സമാധിയെപ്പറയുന്നത്. സമാധി എന്ന വാക്കിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് പല വാദങ്ങളുണ്ട്. സമാധിയിലെ സമ എന്ന സമചിത്തതയും ധി എന്നത് ബൗദ്ധികശക്തിയെയും സൂചിപ്പിക്കുന്നെന്ന് ചില വിദഗ്ധർ പറയുന്നു.