ADVERTISEMENT

രണ്ട് വയസ്സുകാരുടെ മാതാപിതാക്കൾക്കു മാത്രം മനസിലാകുന്ന കുറെ കാര്യങ്ങളുണ്ട്. രണ്ട് വയസ്സുകാരെ വിശേഷിപ്പിക്കുന്ന രസകരമായ ഒരു പ്രയോഗമാണ് 'ടെറിബിൾ ടു' എന്നത്. ആ പ്രായത്തിൽ കുട്ടികളുടെ പ്രവർത്തികൾ ഒരേസമയം ക്യൂട്ടും കുറുമ്പും കൂടിക്കലർന്നതായിരിക്കും. ചിലപ്പോൾ തോന്നും ഈ പാവത്തിനെയാണോ ഞാൻ കുറുമ്പനെന്ന് വിളിച്ചുപോയതെന്നു തോന്നും വിധം നല്ലകുട്ടിയാകാനും ഈ പ്രായക്കാർക്കാകും.

രണ്ട് വയസ്സുകാരെ 'ടെറിബിൾ ടു' എന്ന് വിശേഷിപ്പിക്കാനുള്ള കാരണങ്ങൾ ഇവയാണ്...

∙ അഞ്ച് മിനുട്ട് കൊണ്ട് നടന്നെത്താവുന്ന ദൂരം അഞ്ച് മണിക്കൂറടെുത്താലും എത്തില്ല, എന്താണെന്നല്ലേ വഴിയിലുള്ള സകല കല്ലും മുള്ളും തുരുമ്പും ഇലയുമൊക്കൊ തൊട്ടുനോക്കിയും നിരീക്ഷിച്ചുമൊക്കെ വേണ്ടേ ഞങ്ങൾക്ക് നടക്കാൻ.

∙അവർ സമ്മാനിക്കുന്ന വിലപ്പടെ്ട സമ്മാനങ്ങളായ കല്ലും കരിഞ്ഞ ഇലയും മിഠായി കടസാമൊക്കെ സൂക്ഷിച്ചു വെയ്ക്കേണ്ട ഭാരിച്ച ചുമതല നിങ്ങൾക്കുണ്ട്. എപ്പോൾ വേണമെങ്കിലും അത് തിരിച്ച് ചോദിക്കാം.

∙ ഉടുപ്പിടാനൊന്നും ഞങ്ങൾക്ക് വലിയ താല്പര്യമൊന്നുമില്ലെന്നേ..

∙ എങ്ങാനും ഉടുപ്പിടേണ്ടി വന്നാൽ നിങ്ങൾ സിലക്ട് ചെയ്യുന്ന ഒരു ഉടുപ്പും ഞങ്ങൾക്ക് പിടിക്കില്ല.

∙ ദിവസത്തിന്റെ പകുതിയും ഈ വിക‍‍ൃതികൾക്ക് പുറകേ ഓടാനേ നേരമുണ്ടാകൂ.

∙ എന്താണെന്നറിയില്ല, അമ്മയൊന്നു വിശ്രമിക്കുന്നത് കാണുമ്പോൾ അറിയാതെ ശൂശൂ വരും... അല്ലെങ്കിൽ എന്തെങ്കിലുമൊരു കുസൃതി ഒപ്പിക്കാൻ തോന്നും...

∙നിങ്ങളുടെ ഒരു സഹായവും വേണ്ട, പക്ഷേ എത്ര ചെയ്തിട്ടും ശരിയായില്ലെങ്കില്‍ നിങ്ങളെ തേടി തനിയെ വരുമെന്നേ..

∙അത്രയും നേരം വളരെ നല്ല കുട്ടിയായിരുന്നതാ ദേ വിരുന്നുകാരെത്തിയതും ആളുടെ തനി സ്വരൂപം പുറത്തടെുക്കും, എന്താന്നറിയില്ല ഞങ്ങളങ്ങനാ.....

∙നിങ്ങളുടെ കണ്ണിൽ കുത്തുക, മുടി പിടിച്ച് വലിക്കുക, കൈയ്യിൽ കിട്ടുന്നത് കൊണ്ട് നല്ല അടിതരുക, ഭക്ഷണവും പാലുമൊക്കെ നിലത്ത് വിതറുക തുടങ്ങിയവയാണ് ഞങ്ങളുടെ ചെറിയ വിനോദങ്ങൾ‌

∙ക്ഷീണമോ അതെന്ത് സാധനമാ എന്ന മട്ടാണിവർക്ക്. എന്നാൽ എന്തെങ്കിലുമൊന്ന് ചെയ്യാൻ പറഞ്ഞു നോക്കൂ ഞങ്ങൾക്ക് ക്ഷീണം താനേ വരും,.

∙നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിനോട് ഞങ്ങൾക്ക് ഇഷ്ടക്കേടുണ്ടാകും, അവർ എപ്പോൾ വന്നാലും സീൻ കുളമാക്കുക എന്നത് ഞങ്ങൾക്ക് ഒരു രസമാണ്.

∙മിണ്ടാതിരിക്കുക എന്നത് ഞങ്ങളുടെ നിഘണ്ടുവിൽ ഇല്ലേയില്ല!!

∙മുഖത്ത് അഴുക്കും ചെളിയും വാരിപ്പൊത്തുന്നത് ഞങ്ങൾക്ക് ഒരു പ്രശ്നമേയല്ല, പക്ഷേ ഒരു ഉമ്മയെങ്ങാനും തന്നാൽ അത് ഞങ്ങള്‍ തുടച്ച് കളഞ്ഞിരിക്കും.

∙ ജൂസും പാലുമൊക്കെ കുടിക്കാൻ ഞങ്ങളുടെ കപ്പൊന്നും പോര, അതിന് എടുത്താൽ പൊങ്ങാത്ത വലിയ കപ്പ് തന്നെ വേണം.

∙ ആവശ്യപ്പടെ്ട കപ്പിലേയ്ക്ക് പാല് ഒഴിക്കേണ്ട താമസം അടുത്ത കപ്പ് സിലക്ട് ചെയ്ത് കഴിഞ്ഞിരിക്കും

∙ താക്കോൽ, പണം, ബാങ്ക് കാർഡുകൾ, പേഴ്സ് എന്നിവ വേണമെങ്കിൽ എവിടേയും ഒളിപ്പിച്ച് വച്ചോളൂ, ഞങ്ങളത് എവിടെക്കൊണ്ട് വയ്ക്കുമെന്ന് ചിലപ്പോൾ ഞങ്ങൾക്ക് തന്നെ    അറിയില്ല.

∙ഞങ്ങൾ പൊട്ടിച്ച് കളയുന്ന സാധനങ്ങൾക്ക് പകരം പുതിയത് വാങ്ങാനൊന്നും നിക്കണ്ട, അത് പിന്നേം പൊട്ടിച്ചാലോ?

∙കറിക്കത്തിയോ പ്ലേറ്റോ വാച്ചോ എന്തുമാകട്ടെ വീട്ടിലെ എല്ലാം എന്റെയാ...

∙അമ്മ തരുന്ന ഭക്ഷണം കഴിച്ചില്ലേലും നിലത്തുകിടക്കുന്ന എന്തും വായിലാക്കിയിരിക്കും.

∙ഇന്ന് ആ കുറുക്ക് മുഴുവൻ കഴിച്ചെന്നു കരുതി നാളെയും അത് കഴിക്കുമെന്ന് കരുതുകയേ വേണ്ട.

∙ചോദ്യങ്ങൾ ഞങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും... ഉത്തരം പറയാൻ റെഡിയോയിരുന്നോ...

∙പകൽ എത്ര വേണേലും ഉറങ്ങാം പക്ഷേ രാത്രി ഉറങ്ങാൻ നിർബന്ധിച്ചേക്കരുത്

∙എല്ലാം കഴിഞ്ഞ് കവിളത്തൊരു ചക്കരയുമ്മ തന്ന് നിങ്ങളുടെ പിണക്കങ്ങൾ മാറ്റാനും ഞങ്ങൾക്കറിയാമെന്നേ.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com