ADVERTISEMENT

ലോക്ഡൗൺ കാലമായാലും  അല്ലെങ്കിലും, കൊറോണ വന്നാലും പോയാലും സി സി ടി വി വച്ച പോലെ കുട്ടികളുടെ പിന്നാലെ നടക്കുന്ന മാതാപിതാകകളെ ശ്രദ്ധിച്ചിട്ടുണ്ടോ ? എന്റെ മകൻ ഞാൻ ആഗ്രഹിക്കുന്നത് പോലെ  ജീവിക്കണം, അവൻ എന്തു പഠിക്കണം, ഏത് ജോലിക്ക് പോകണം  എന്നു തീരുമാനിക്കുന്നത് ഞാൻ തന്നെയാണ് തുടങ്ങിയ വീരവാദങ്ങൾ മുഴക്കുന്ന മാതാപിതാക്കളെ പോലെ ആണോ നിങ്ങൾ ? അല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ചിന്തിക്കുന്നത് തന്നെയാണ് ശരി.  ഉത്തരം മറിച്ചാണ് എങ്കിൽ നിങ്ങൾ മറ്റൊരു ഹെലികോപ്റ്റർ പേരന്റ് ആകാനുള്ള  തയ്യാറെടുപ്പിലാണ്.

കുട്ടികളെ ഇടംവലം തിരിയാൻ സമ്മതിക്കാതെ, അവരുെട എല്ലാ  കാര്യങ്ങളിലും ഇടപെടുന്ന തരത്തിലുള്ള പേരന്റിംഗ് രീതിയാണ് ഹെലികോപ്റ്റർ പേരന്റിങ്.  ഹെലികോപ്റ്റർ  എങ്ങനെയാണോ ഒരു നിശ്ചിത പ്രദേശത്ത് കിടന്നു വട്ടം ചുറ്റുന്നത് അതേ രീതിയിൽ മക്കൾക്കും അവരുടെ പ്രവർത്തികൾക്കും പിന്നാലെ വട്ടം ചുറ്റുന്ന വ്യക്തികളെയാണ് ഹെലികോപ്റ്റർ പേരന്റിങ് എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത് .

ഇത്തരം മാതാപിതാക്കൾ കുട്ടികളുടെ ഇഷ്ടം ഒട്ടും വകവെക്കാതെ ചെറുപ്രായം തൊട്ട് പ്രൊഫഷണല്‍ വിഷയങ്ങള്‍ക്കുവേണ്ടി അവരെ ബലിയാടാക്കുന്നു. കുട്ടികൾ പഠിക്കുന്നത് മാതാപിതാക്കളുടെ  ഇഷ്ടത്തിന് മാത്രം പ്രാധാന്യം നൽകിക്കൊണ്ടായതിനാൽ കുട്ടികൾക്ക് യാതൊരു രീതിയിലുമുള്ള  ആത്മസംതൃപ്തിയും ലഭിക്കുന്നില്ല . 

മാത്രമല്ല, ഇത്തരത്തിൽ കരിയർ  രൂപപ്പെടുത്തിയെടുക്കുന്ന കുട്ടികൾക്ക് ഭാവിയിൽ യാതൊരു  വിജയവും കൈവരിക്കാനാവില്ല. ഇക്കൂട്ടർക്ക് തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആഗ്രഹങ്ങളും  തുറന്ന് പറയാൻ കഴിയാതെ പോകുന്നു.

മറ്റൊരു വിധത്തിൽ  പറഞ്ഞാൽ ഹെലികോപ്റ്റർ പേരന്റിങ്  വഴി കുട്ടികളുടെ ജീവിതത്തിനുമുകളിൽ കരിനിഴൽ വീഴ്ത്തുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്. സ്വന്തമായി ചിന്തിക്കാനും  തീരുമാനങ്ങൾ  കൈക്കൊള്ളാനും  വേണ്ട സ്വാതന്ത്ര്യമാണ് ഇത്തരത്തിൽ ഇല്ലാതാക്കുന്നത്. അതിനാൽ കുട്ടികളുടെ  നല്ല ഭാവി  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും  സ്വതന്ത്രരായി ചിന്തിക്കാൻ അവരെ അനുവദിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com