ADVERTISEMENT

അമ്മയും അച്ഛനും തമ്മിൽ വഴക്കടിക്കുന്ന വീട്ടിലെ കുട്ടികളിൽ വയറു വേദന, തലവേദന, കൈകാൽ കഴപ്പ്, ശരീരം വേദന എന്നിവ കണ്ടു വരാറുണ്ട്. മാനസികമായ പ്രയാസങ്ങൾ കുട്ടികൾ അനുഭവിക്കുന്നതിന്റെ ലക്ഷണമാണിത്. അച്ഛന്റെയും അമ്മയുടെയും സാമിപ്യം ഒരു പോലെ ആവശ്യം വരുന്ന സന്ദർഭങ്ങളിൽ അത് ലഭിക്കാതെ വരുമ്പോഴാണ് കുട്ടികളിൽ ഇത്തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ കാണുന്നത്. 

ഇത്തരം കുട്ടികൾ വിഷാദരോഗത്തിന് എളുപ്പത്തിൽ അടിമയാകാനുള്ള സാധ്യതയുണ്ട്. കുട്ടികൾ ഒരുപാട് സംസാരിക്കുകയും മാതാപിതാക്കളോട് ഒരുപാട് അടുക്കുകയും ചെയ്യുന്ന മൂന്നു മുതൽ ആറ് വയസു വരെയുള്ള പ്രായത്തിലാണ് ഇതിനു കൂടുതൽ സാധ്യത. അവരുടെ ഉള്ളിൽ ചെറിയ സംഘർഷങ്ങൾ പങ്കുവയ്ക്കാൻ ആളില്ലാതെ വളർന്നു വലുതാകുന്നു. ഇതാണ് വിഷാദരോഗത്തിന് വഴിവെയ്‌ക്കുന്നത്‌. 

അച്ഛനമ്മമാർ വഴക്കാളികളായ വീട്ടിലെ കുട്ടികളിൽ പലവിധ പഠന വൈകല്യങ്ങൾ കണ്ടു വരുന്നു. മാതാപിതാക്കളുടെ വഴക്ക് കുട്ടികളുടെ സ്വഭാവ രൂപീകരണത്തെയും ബാധിക്കുന്നുവെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ചില കുട്ടികൾക്ക് അവർ കാരണമാണോ അച്ഛനമ്മമാർ വഴക്കിടുന്നത് എന്ന തോന്നൽ ഉണ്ടാകുകയും അതവരെ മാനസികമായി തളർത്തുകയും ചെയ്യുന്നു. 

വഴക്കിന്റെ ആഴം കൂടുന്നതനുസരിച്ച് കുട്ടികളിൽ അരക്ഷിതാവസ്ഥ രൂപപ്പെടുന്നു. ഇത്തരം കുട്ടികൾ വീട് വിട്ടു പോകാനോ, അപരിചിതരുമായി ചങ്ങാത്തം കൂടുവാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്. ചില കുട്ടികളിൽ ഈ വഴക്ക് ഉൾവലിയൽ സ്വഭാവം ഉണ്ടാക്കുമ്പോൾ മറ്റു ചിലരിൽ ഇത് ആക്രമണ സ്വഭാവമാണ് ഉണ്ടാക്കുന്നത്. എന്തിനോടും ദേഷ്യവും വാശിയും ഇത്തരം കുട്ടികളിൽ രൂപപ്പെടുന്നു. 

ഇങ്ങനെ നോക്കുമ്പോൾ ഡിവോർഴ്സ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ പറ്റി പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന പോലെ വഴക്കും വക്കാണവും ഒഴിവാക്കിയാൽ നിങ്ങൾക്ക് നിങ്ങളുടെ മക്കളെ പൂർണ ആരോഗ്യത്തോടെ കാണാം. അവരും സ്നേഹിക്കാൻ മാത്രം പഠിക്കട്ടെ..

 English Summary : How parents fighting affects the mental health of the children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com