ADVERTISEMENT

ഓരോരുത്തര്‍ക്കും ഓരോ പേരന്റിങ് രീതിയുണ്ടാകും. എന്നാല്‍ അത് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യവും ക്രിയാത്മകവുമായ വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. നാല് തരം പേരന്റിങ് ശൈലികളാണ് പൊതുവെ കാണപ്പെടുന്നതെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഏതെല്ലാമാണ് അതെന്ന് നോക്കാം.

∙അധികാരം സ്ഥാപിക്കല്‍ ശൈലി

ഇതിനെ അതോറിറ്റേറിയന്‍ പേരന്റിങ് എന്ന് വേണമെങ്കില്‍ പറയാം. കൃത്യമായ നിയമങ്ങള്‍ അനുസരിച്ച് കുട്ടി നടക്കണമെന്ന് ശഠിക്കുന്നവരാണ് ഇത്തരം മാതാപിതാക്കള്‍. ഇത് ചെയ്താല്‍ മതി നീ....എന്ന് അച്ഛന്‍ പറയുമ്പോള്‍. അതെന്താ അങ്ങനെ എന്ന് കുട്ടി തിരികെ ചോദിച്ചാല്‍ ഇവര്‍ക്ക് ഇഷ്ടപ്പെടില്ല. അതായത് കുട്ടികളുടെ അഭിപ്രായത്തിന് വലിയ വിലയൊന്നും കൊടുക്കാത്തവരാണ് ഇത്തരം മാതാപിതാക്കള്‍. പറഞ്ഞത് അനുസരിക്കാത്തതിന് കുട്ടിയെ ശിക്ഷിക്കാനും ഇവര്‍ ഒരുമ്പെടും. ഇതത്ര നല്ല പേരന്റിങ് ശൈലിയല്ല. ഇത്തരം കുട്ടികളില്‍ നുണ പറയാനുള്ള ശീലം കൂടുമത്രെ.

∙അതോറിറ്റേറ്റിവ് പേരന്റിങ്

ഈ ശൈലി സ്വീകരിക്കുന്ന രക്ഷിതാക്കള്‍ കുട്ടികള്‍  പാലിക്കാന്‍ കുറച്ച് നിയമമുണ്ടാക്കി, അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ ഇവർ  കുട്ടികളുടെ അഭിപ്രായവും കൂടെ കണക്കിലെടുക്കുമെന്നുളളതാണ്. കുട്ടികളുടെ വികാരം കണക്കിലെടുത്തുള്ള ഇടപെടലായിരിക്കും ഇവര്‍ നടത്തുക. മകനെ അല്ലെങ്കില്‍ മകളെ അഭിനന്ദിക്കാനും പ്രോല്‍സാഹിപ്പിക്കാനും ഇവര്‍ സമയം കണ്ടെത്തും. കുട്ടികളിൽ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അവരുടെ ഒപ്പം കൂടുതല്‍ സമയം ചെലവിടാനും അവർ പറയുന്നത് കേള്‍ക്കാനും അതോറിറ്റേറ്റിവ് പാരന്റിങ് ശൈലി സ്വീകരിക്കുന്നവര്‍ തയാറാകും.

ഗവേഷണങ്ങള്‍ പറയുന്നതനുസരിച്ച് അതോറിറ്റേറ്റിവ് പേരന്റിങ് ശൈലിയില്‍ വളര്‍ന്ന കുട്ടികള്‍ ഉത്തരവാദിത്തപ്പെട്ട പൗരന്മാരായി മാറാന്‍ സാധ്യത കൂടുതലാണെന്നാണ്. അവര്‍ക്ക് കൂടുതല്‍ സന്തോഷകരവും വിജയകരവുമായ ജീവിതം നയിക്കാന്‍ സാധിക്കുമത്രെ. തീരുമാനങ്ങളെടുക്കുന്നതിലും അവർ മികച്ച വൈദഗ്ധ്യം കാണിക്കും.

∙അധികം ഇടപെടല്‍ വേണ്ട  

ഇംഗ്ലീഷില്‍ ഇതിനെ പെര്‍മിസിവ് പേരന്റിങ് എന്നു പറയാം. കുട്ടികളെ വളര്‍ത്താന്‍ നിയമങ്ങളൊക്കെയുണ്ടാക്കും ഇത്തരം ശൈലി സ്വീകരിക്കുന്നവര്‍. എന്നാല്‍ അതൊന്നും നടപ്പാക്കാന്‍ ഉല്‍സാഹം കാണിക്കില്ല. തങ്ങളുടെ കൂടുതല്‍ ഇടപെടലുകള്‍ ഇല്ലാതെ തന്നെ മികച്ച രീതിയില്‍ കുട്ടി വളരും എന്ന് ചിന്തിക്കുന്നവരാണിവര്‍.

കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വലിയ പ്രശ്‌നമുണ്ടായാല്‍ മാത്രമേ ഇത്തരം രക്ഷിതാക്കള്‍ ഇടപെടുകയുള്ളൂ. കുട്ടികളോട് ക്ഷമിക്കാന്‍ മഹമനസ്‌കതയുള്ളവരാകും ഇവര്‍. ഒരു അച്ഛന്‍ അല്ലെങ്കില്‍ അമ്മ എന്ന റോളിനേക്കാളും കുട്ടിയുടെ സുഹൃത്തായിരിക്കാനാകും ഇത്തരം മാതാപിതാക്കള്‍ ആഗ്രഹിക്കുക. അല്‍പ്പം റിസ്‌ക് നിറഞ്ഞ പേരന്റിങ് രീതിയാണിത്.

∙ഒരുതരത്തിലും ഇടപെടേണ്ട

കുട്ടിയോട് സ്‌കൂളിലെ ഒരു കാര്യത്തെകുറിച്ചും നിങ്ങള്‍ ചോദിക്കാറില്ലേ, കുട്ടിയുടെ ഫ്രണ്ട്‌സിനെ കുറിച്ച് ഒരു വിവരവും ഇല്ലേ....കുട്ടിയോടൊപ്പം സമയം ചെലവിടാന്‍ തീരെ ശ്രമിക്കാറില്ലേ....ഇല്ല എന്നാണ് ഇതിനെല്ലാം ഉത്തരമെങ്കില്‍ നിങ്ങളെ അണ്‍ഇന്‍വോള്‍വ്ഡ് പേരന്റ് എന്ന് വിളിക്കേണ്ടി വരും. യാതൊരുവിധ ശ്രദ്ധയും നല്‍കാതെ കുട്ടികളെ വളര്‍ത്തുന്ന നിരവധി മാതാപിതാക്കളുണ്ട്. ഇവര്‍ കുട്ടിയോടും തങ്ങളോടും ചെയ്യുന്നത് കടുത്ത അപരാധമാണ്. ആത്മവിശ്വാസവും സന്തോഷവും ഇല്ലാത്ത  കുട്ടികളായി മാറും ഇത്തരം പേരന്റിങ് ശൈലിയില്‍ വളരുന്നവര്‍. 

English Summary : Four types of parenting styles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com