ADVERTISEMENT

അസാമാന്യമായ താളബോധം കൊണ്ട്  സംഗീത പ്രേമികൾക്ക് വിസ്മയമാവുകയാണ് അഭിഷേക്  എന്ന ആറുവയസുകാരൻ. എത്ര പ്രയാസമേറിയ പാട്ടായാലും അതിനൊത്തു താളമിടാൻ  അവിശ്വസനീയമായ കഴിവാണ് അഭിഷേകിനുള്ളത്. ഏറ്റവുമൊടുവിൽ  'സംഗീതമേ അമരസല്ലാപമേ 'എന്ന അർദ്ധ ശാസ്ത്രീയ ഗാനത്തിന് താളമിട്ടു കൊണ്ടാണ്  അഭിഷേക് സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കുന്നത്.

തബലയോ മൃദംഗമോ പോലെയുള്ള വാദ്യോപകരണങ്ങൾ ഒന്നും  താള വിസ്മയം തീർക്കുന്നതിന് അഭിഷേകിന് ആവശ്യമില്ല. ചെറിയ രണ്ടു കോലുകളും ഒരു മാർബിൾ കഷണവും തന്നെ ധാരാളം. എത്ര സങ്കീർണമായ താളമാണെങ്കിലും  ഈ കുഞ്ഞു കൈകളിൽ അത് ഭദ്രമാണ്. ഇത്രയും പ്രയാസകരമായ ഒരു പാട്ടിന് താളം ഇടുന്ന യാതൊരു ഭാവവും അഭിഷേകിന്റെ മുഖത്തില്ല. തികഞ്ഞ  പരിചയസമ്പത്തുള്ള ഒരു പ്രൊഫഷണൽ വാദ്യകലാകാരന്റെ മികവോടെയാണ്  ഈ കൊച്ചുമിടുക്കന്റെ പ്രകടനം.സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

മണിച്ചിത്രത്താഴിലെ 'ഒരു മുറൈ വന്ത് പാർത്തായ' എന്ന പാട്ടിന് താളം ഇടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ  എത്തിയതോടെയാണ്  അഭിഷേകിന്റെ കഴിവ് ലോകം അറിഞ്ഞു തുടങ്ങിയത്. യൂട്യൂബിലും ഫെയ്സ്ബുക്കിലുമായി ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോൾ ഈ കുട്ടി കലാകാരന് ഉള്ളത്. മലപ്പുറം തിരൂർ സ്വദേശികളായ സുമേഷ് ശ്രീവിദ്യ എന്നിവരുടെ മകനാണ് അഭിഷേക്.

English Summary : Little Abhishek viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com