ADVERTISEMENT

സ്മാർട്ട്ഫോൺ ഉപയോഗം കുട്ടികളിലുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെ മുൻനിർത്തി അതു നിയന്ത്രിക്കുന്നതിനുള്ള വഴികൾ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് പല മാതാപിതാക്കൾക്കും കിട്ടിയ തിരിച്ചടി എന്ന പോലെ ഓൺലൈൻ ക്ലാസുകൾ പ്രാബല്യത്തിൽ വരുന്നത്. അതോടെ കുട്ടികൾക്ക് സ്വാതന്ത്ര്യമായി ഫോൺ നൽകേണ്ട അവസ്ഥയായി. ഇത് സ്‌ക്രീൻ ടൈമിംങ് വർധിപ്പിച്ചു. എന്നിരുന്നാലും ഇക്കാര്യത്തിൽ ബുദ്ധിപൂർവമായ ഒരു നിയന്ത്രണം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. 

കുട്ടികൾ സ്മാർട്ട്ഫോണിന് അടിമകളാകാത്ത അത്രയുംകാലം ഫോണിന്റെ ഉപയോഗം കൊണ്ടു ദോഷമില്ല. എന്നാൽ മക്കൾ സ്മാർട്ട്ഫോണിന് അടിമകളാണോ എന്ന് കണ്ടു പിടിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. അല്പം ക്ഷമയും നിരീക്ഷണവും ഉണ്ടെങ്കിൽ ഏതൊരു മാതാപിതാക്കൾക്കും ഇത് കണ്ടെത്താനാകും. സ്മാർട്ട്ഫോണിന്റെ അമിതോപയോഗം മനസിലാക്കാൻ താഴെ പറയുന്ന വഴികൾ പരീക്ഷിക്കാം..

∙ഫോൺ കയ്യിൽ കിട്ടാതെയാകുമ്പോൾ കുട്ടികൾ അനിയന്ത്രിതമായി വാശി പിടിക്കുകയും അസ്വസ്ഥത കാണിക്കുകയും ചെയ്യുന്നു. 

∙ സോഷ്യൽ മീഡിയയോട് താല്പര്യം കാണിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകൾ, ടിക്കറ്റോക് എന്നിവയിൽ സജീവമാകുന്നു.

∙ഫോൺ കയ്യിലുള്ളപ്പോൾ ചുറ്റും നടക്കുന്നതൊന്നും അറിയാതെ പോകുന്നു. 'അമ്മ വിളിച്ചാൽ പോലും അത് ശ്രദ്ധിക്കുന്നില്ല. 

∙നോട്ടിഫിക്കേഷനുകൾ വരുമ്പോൾ ഉടനടി ഫോണിന്റെ അരികിലേക്ക് ഓടുന്നു 

∙ഉറങ്ങാൻ കിടക്കുമ്പോഴും ഉണർന്ന ഉടനെയും ഫോൺ നോക്കുന്നു. 

∙ ഒരു കാരണവും കൂടാതെ ഇടയ്ക്കിടെ മാതാപിതാക്കളുടെ ഫോണുകൾ പരിശോധിക്കുന്നു 

∙പഠനസംബന്ധമായ കാര്യങ്ങൾക്ക് ടെക്സ്റ്റ് ബുക്കിനേക്കാൾ ഏറെ ഗൂഗിളിനെ ആശ്രയിക്കുന്നു 

ഇപ്പറഞ്ഞ അവസ്ഥകളിൽ നിങ്ങളുടെ കുട്ടി എത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും അവൻ / അവൾ സ്മാർട്ടഫോണിനു അഡിക്റ്റായിക്കൊണ്ടിരിക്കുകയാണ്. തിരുത്തൽ അനിവാര്യമാണ്. അതിനാൽ കുട്ടികളുടെ സ്‌ക്രീൻ ടൈമിംഗ് കുറച്ച് മറ്റു പ്രവർത്തികളിൽ എൻഗേജ്‌ഡ്‌ ആക്കി കുട്ടികളെ മാറ്റിയെടുക്കാം.

 English sum,mary : Signs of smartphone addiction in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com