ADVERTISEMENT

കു‌ട്ടികളുടെ കാര്യത്തിൽ എന്തും നേരത്തേ തുടങ്ങിയാൽ നേട്ടങ്ങളേറെയാണ്. കുഞ്ഞിന്റെ ബുദ്ധിപരമായ ശേഷി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമ്പോൾ ഇക്കാര്യം മനസിലോർക്കുന്നത് നല്ലതാണ്. വായനയുടെ വാതിലിലൂടെയായിരിക്കണം കുഞ്ഞിനെ അറിവിന്റെ ലോകത്തേക്ക് നയിക്കേണ്ടത്.

അതുപോലെ കുഞ്ഞിനെക്കൊണ്ടു സംസാരിപ്പിക്കാൻ ശ്രമിക്കുമ്പോൾ രണ്ടാണ് ഗുണം, സ്വാഭാവികമായ ശ്രവണശേഷി അവരെക്കൊണ്ട് ഉപയോഗിപ്പിക്കാനാവുകയും ഇതിനു മറുപടിയായി തങ്ങൾ കേൾക്കുന്നതിനു സംഭാഷണരൂപം നൽകാനുമാകുന്നു. കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊടുത്ത് അവരുടെ അറിവിന്റെ ലോകം വിശാലമാക്കുക. സ്വാഭാവികമായും സംശയങ്ങളുണ്ടാവുകയും അതിനെല്ലാം ഉത്തരം നൽകി കുഞ്ഞിനെ എല്ലായിപ്പോഴും സംസാരിക്കാനും പ്രോൽസാഹനം നൽകാം. പുതിയ വാക്കുകളും ആശയങ്ങളും കിട്ടിയാൽ പിന്നെ അതിനെക്കുറിച്ച് പഠിക്കാനുള്ള താൽപര്യം നമ്മൾ പോലും അറിയാതെ കുട്ടികളിൽ നിറയുകയായിരിക്കും.

ഭാവനകളുടെ ലോകം വളർത്തുന്നതിന് ധാരാളം ചിത്രങ്ങളും നിറങ്ങളുമുള്ള പുസ്‌തകങ്ങൾ കുഞ്ഞിനു നൽകുക. പുസ്‌തകങ്ങളിലെ കഥകളും പാട്ടുകളും ദിവസവും അൽപനേരം ഉറക്കെ വായിച്ചു കൊടുക്കാം. എന്നും പുതിയ കഥകളായിരിക്കണം പറഞ്ഞു കൊടുക്കാൻ. കുഞ്ഞിനെ ഇടയ്‌ക്കിടെ പുറത്തേയ്‌ക്കു കൊണ്ടുപോകണം. പുതിയ കാഴ്‌ചകൾ കുഞ്ഞിന്റെ അനുഭവസമ്പത്തു വളർത്തും. തിരിച്ചെത്തിയ ശേഷം പോയ സ്‌ഥലത്ത് എന്തൊക്കെ ഇഷ്‌ടപ്പെട്ടു, ഇഷ്‌ടപ്പെട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചോദിച്ച് കുഞ്ഞിന്റെ അനുഭവങ്ങൾ പറയിക്കുക.

അടച്ചിട്ടു വളർത്തുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിലും ആ ഒറ്റപ്പെടൽ ബാധിക്കും. കുഞ്ഞിനെ മറ്റു കുട്ടികളുമായി കളിക്കാൻ അനുവദിക്കുക. ഇടക്കൊക്കെ മാതാപിതാക്കളും കുട്ടികളോടൊപ്പം കളിക്കുക. ഇടയ്‌ക്കിടെ തോറ്റു കൊടുക്കുക അത് കുഞ്ഞിന് സമ്മാനിക്കുക, കളിയിൽ ജയത്തോടൊപ്പം തോൽവിയും സ്വാഭാവികമെന്ന തരത്തിലുള്ള, പുതിയ പാഠങ്ങളായിരിക്കും. കളികളിലൂടെയും കാര്യങ്ങളിലൂടെയും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ പ്രോത്സാഹിപ്പിക്കാം. ഇതു കുഞ്ഞിൽ സാമൂഹികപരമായ കഴിവുകളും വളർത്താൻ സഹായിക്കും.

 English Summary : Tips for brain development of kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com