കുട്ടികളെ തല്ലി വളര്‍ത്തുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?

HIGHLIGHTS
  • തല്ലി വളര്‍ത്തുന്നത് കുട്ടികളില്‍ നെഗറ്റീവ് റിസള്‍ട്ട് മാത്രമേ ഉണ്ടാക്കൂ
  • തല്ലുന്നത് മൂലം കുട്ടിയുടെ മനസിലുണ്ടാകുന്ന അസ്വസ്ഥതകള്‍
reasons-not-hit-your-child
SHARE

'തല്ലി പഠിപ്പിക്കണമെന്ന് ഞാന്‍ അന്നേ പറഞ്ഞതല്ലേ, അതില്ലാത്തത് കൊണ്ടാ ഇപ്പൊ അവന്‍ തോറ്റുപോയത്', 'അവള്‍ ഇത്രയും അഹങ്കാരിയായി വളര്‍ന്നത് നല്ല തല്ല് കൊടുത്ത് വളര്‍ത്താഞ്ഞിട്ടാ'... സര്‍വസാധാരണമാണ് ഇപ്പോഴും നമ്മുടെ നാട്ടില്‍ ഇത്തരം ഡയലോഗുകള്‍. യഥാര്‍ത്ഥത്തില്‍ കുട്ടികളെ  തല്ലി വളര്‍ത്തുന്നത് കൊണ്ട് വല്ല കാര്യവുമുണ്ടോ?

തല്ലാതെ വളര്‍ത്തിയതുകൊണ്ടാണ് പിള്ളേര്‍ മോശമായി പോയതെന്ന് പറയുന്നവര്‍ തല്ലി വളര്‍ത്തിയ കുട്ടികളുടെ കണക്ക് കൂടി എടുത്ത് നോക്കിയാല്‍ മതി. വ്യക്തമാകും. തല്ലി വളര്‍ത്തുന്നത് കുട്ടികളില്‍ നെഗറ്റീവ് റിസള്‍ട്ട് മാത്രമേ ഉണ്ടാക്കൂ എന്നാണ് ഡോക്ടര്‍മാരും മനശാസ്ത്ര വിദഗ്ധരും വ്യത്യസ്ത പഠനങ്ങളും എല്ലാം പറയുന്നത്. 

ആക്രമണോത്സുകത, കൗമാരത്തിലെ മാനസിക പ്രശ്‌നങ്ങള്‍, ഡേറ്റിങ്ങിനോട് അനുബന്ധിച്ചുള്ള അതിക്രമങ്ങള്‍...ഇതെല്ലാം നല്ല തല്ല് കിട്ടി വളര്‍ന്നുവന്ന കുട്ടികളില്‍ കൂടുതലായി കാണുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം തല്ല് കിട്ടി വളര്‍ന്നതുകൊണ്ട് മാത്രം പിള്ളേര്‍ ഇങ്ങനെയായി പോകും എന്നല്ല പറഞ്ഞുവരുന്നത്. 

കുട്ടികളെ തല്ലുന്നത് ദോഷകരമാണെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ ഉള്‍പ്പടെയുള്ള നിരവധി പ്രമുഖ സര്‍വകലാശാലകളിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം തല്ലുന്നത് മൂലം കുട്ടിയുടെ മനസിലുണ്ടാകുന്ന അസ്വസ്ഥതകള്‍ കുട്ടിയുടെയും അച്ഛനമ്മമാരുടെയും (തല്ലുന്നതാരാണോ അവര്‍) തമ്മിലുള്ള വൈകാരിക ബന്ധത്തില്‍ തീവ്രമായ വിള്ളല്‍ വരുത്തുമെന്നാണ്. അവര്‍ തമ്മില്‍ ഒരു ഇമോഷണല്‍ ഡിസ്‌കണക്റ്റ് ഉണ്ടാകുന്നതിലേക്കാണ് തല്ലി വളര്‍ത്തുന്നത് ആത്യന്തികമായി നയിക്കുന്നത്. 

വളര്‍ന്നുവരുമ്പോള്‍ മറ്റ് നിരവധി സ്വഭാവ വൈകൃതങ്ങള്‍ അവരിലുണ്ടാകുന്നതിലേക്കും നയിക്കുന്നു. കുട്ടികളെ അച്ചടക്കം പഠിപ്പിക്കാന്‍ തല്ലുന്നതല്ലാതെയുള്ള മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കുന്നതാണ് എപ്പോഴും നല്ലത്. ശാരീരികമായി കുട്ടികളെ വേദനിപ്പിക്കാത്ത തരത്തിലുള്ളതാകണം മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകേണ്ട അച്ചടക്ക നടപടികള്‍. സ്‌നേഹവും പോസിറ്റീവ് പാരന്റിങ്ങുമാണ് വേണ്ടത്. അല്ലാതെയുള്ളതിന് ദീര്‍ഘകാല പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാകുക. 

കുട്ടികള്‍ തറുതല പറയുമ്പോൾ അവരുടെ ടോയ്‌സ് എടുത്ത് കുറച്ച് ദിവസത്തേക്ക് മാറ്റിവെക്കുകയോ, മറ്റ് സൗകര്യങ്ങള്‍ എടുത്തുകളയുകയോയെല്ലാം ആകാം. ദേഷ്യം പിടിച്ച് തല്ലാതിരിക്കുകയാണ് അവരുടെ ഭാവിക്ക് നല്ലത്. നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നുണ്ട്, കെയര്‍ ചെയ്യുന്നുണ്ട്, അവര്‍ പറയുന്നതിനെ വിലവയ്ക്കുന്നുണ്ട്, അവരെ കേള്‍ക്കാന്‍ തയാറാണ്...എന്നെല്ലാമുള്ള തോന്നലുകള്‍ ഓരോ നിമിഷവും കുട്ടികളിലേക്ക് പകരാന്‍ സാധിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ ദുഖിക്കേണ്ടി വരും. 

English Summary : Reasons not hit your child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA