ADVERTISEMENT

ആകാശത്തു ചന്ദ്രനും നിറയെ നക്ഷത്രങ്ങളുമുള്ള രാവിൽ വീടിന്റെ ടെറസ്സിൽ മലർന്നു കിടക്കുക. നക്ഷത്രങ്ങളെ  കുറിച്ചുള്ള കഥകൾ പറയുക. ചന്ദ്രനിലെ  കളങ്കത്തിന്റെ  പൊരുൾ തേടുക, കുറെ വർത്തമാനങ്ങൾ പറയുക

∙തെളിഞ്ഞ ആകാശത്തിലെ മേഘ കൂട്ടങ്ങളുടെ രൂപങ്ങൾ നോക്കി ആസ്വദിച്ച് അതെന്താണെന്നതു വെറുതെ പറയുക ഭാവന ഉപയോഗിച്ച് അവയെ എന്തുമാക്കാം. ശരി തെറ്റുകൾ ഇല്ലാത്ത ഒരു കളി.

∙കടൽക്കരയിൽ പോവുക, കുട്ടികൾക്ക് ഒപ്പം തിരമാലയുമായി കളിക്കുക, മണ്ണ് വാരി കുന്നുണ്ടാക്കുക, അതെ ചുറ്റിപ്പറ്റി കുറെ ചരിത്ര കഥകൾ  ഉണ്ടാക്കിയെടുക്കുക.

∙കുട്ടികളെ ഇടക്കൊക്കെ മഴ നനഞ്ഞു കളിക്കാൻ വിടുക. ഹോളിയിൽ വസ്ത്രത്തിൽ ചായം കലരുന്ന പോലെ ഭേഷായി അവരുടെ കുപ്പായത്തിൽ ചെളി പുരളട്ടെ. മസിൽ പിടിച്ചു നടക്കുന്ന പിള്ളേരാകില്ല അവർ.

∙കുട്ടികളുടെ ഒപ്പം ഇടയ്ക്കൊക്കെ പരിസരത്തു പറന്നു വരുന്ന കിളികളെ കാണാനിരിക്കാം .മൊബൈലിൽ ഫോട്ടോ എടുക്കാം .കിളിയുടെ പേരു തപ്പി പോകാം, ആ കിളിയെ കുറിച്ചൊരു കഥയുണ്ടാക്കാം.

∙ചുറ്റുപാടുമുള്ള മരങ്ങളുടെയും ചെടികളുടെയും പേര് പഠിക്കാം, പൂക്കളെ കാണാം, പച്ചക്കറി വിത്തുകൾ നട്ട് മുള പൊട്ടുന്നതും കായ്ക്കുന്നതും  കാണാം .

ഈ അനുഭവങ്ങളിലൂടെ ആസ്വദിച്ച്  കടന്ന്  പോകുന്ന കുട്ടികളിൽ ലൈഫ് സ്കിൽ അഥവാ ജീവിത പാഠങ്ങൾ തുന്നി ചേർക്കാൻ എളുപ്പമാകും ഇലക്ട്രോണിക് സ്‌ക്രീൻ അടിമകളാകാനുള്ള സാധ്യത കുറയുകയും ചെയ്യും .പക്ഷെ ഇതിനൊക്കെ മാതാപിതാക്കൾക്ക് നേരം വേണം, ക്ഷമയും വേണം.

(മാനസികാരോഗ്യ വിദഗ്ധനാണു ലേഖകൻ)

English Summary : Parenting tips by Dr C J John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com