ADVERTISEMENT

കുട്ടികൾ ഉള്ള വീട്ടിൽ ചെന്നാൽ ആദ്യം പറയുന്ന പത്ത് കാര്യങ്ങളുടെ കൂട്ടത്തിൽ കുട്ടികൾ കാണിക്കുന്ന കുസൃതികളും ഉൾപ്പെടുമെന്നുള്ളതാണ് സത്യം. അത്രയ്ക്കുണ്ട് ഓരോ വീട്ടിലെയും വികൃതികൂട്ടങ്ങൾ ഒപ്പിച്ചു വയ്ക്കുന്ന കുസൃതികൾ. ഇതിൽ തന്നെ നാല് വയസ് കഴിയുന്നതോടെ കുട്ടികൾ പലപ്പോഴും ഹൈപ്പർ ആക്റ്റിവ് ആയി കാണാറുണ്ട്. നാലാം വയസ്സിൽ നട്ടപ്രാന്ത് എന്ന് പറഞ്ഞുകൊണ്ട് നാട്ടിൻപുറങ്ങളിൽ ഈ പ്രായത്തിൽ കാട്ടിക്കൂട്ടുന്ന കുസൃതികളെ വിലയിരുത്താറുണ്ട്. എന്നാൽ ഇതിൽ എന്തെങ്കിലും കാര്യമുണ്ടോ ? 

പഠനങ്ങൾ വ്യക്തമാക്കുന്നത് നാല് വയസ് പ്രായമെന്നത് കുട്ടികളെ ആന്തരികവും ബാഹ്യവുമായ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന കാലമാണ് എന്നാണ്. കൂടുതൽ കാര്യങ്ങൾ പഠിക്കാനും അത് പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന പ്രായമായിരിക്കും ഇത്. അതിനാലാണ് ഈ പ്രായത്തിലെ കുട്ടികൾ കുസൃതികളാണ് എന്നു പൊതുവേ പറയപ്പെടുന്നത്. 

നാലാം വയസിലേക്ക് കടക്കുന്നതോട് കൂടി കുട്ടികളുടെ ബ്രെയിൻ ഡെവെലപ്മെന്റും മെച്ചപ്പെടുന്നു. മറ്റുള്ളവരെ അനുകരിക്കുക, പുതിയ കാര്യങ്ങൾ ശീലിക്കുക, കളികളിലായാലും മറ്റ് കാര്യങ്ങളിലായാലും  പുതുമ പരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഈ പ്രായത്തിൽ നടത്തുന്നത് അതിനാലാണ്. മാത്രമല്ല, എന്തു കാര്യം ചെയ്യുമ്പോഴും ഈ പ്രായത്തിലുള്ള കുട്ടികൾക്ക് അമിതമായ ആകാംഷ ഉണ്ടാകാറുണ്ട്. അതിനൽ മാത്രമാണ് പലപ്പോഴും ചെയ്യരുത് എന്ന് വിലക്കുന്ന കാര്യങ്ങൾ അവർ ചെയ്യാൻ ശ്രമിക്കുന്നത്. 

നാലാം വയസിലേക്ക് കടക്കുന്നതോടെ കുട്ടികളുടെ ബുദ്ധി കൂടുതൽ വികസിക്കുന്നു. അതിനാലാണ് ഈ പ്രായത്തിൽ പഠനം ആരംഭിക്കുന്നതും. ഉറക്കത്തിന്റെയും ദിനചര്യകളുടെയും ചിട്ടയിലും മാറ്റം സംഭവിക്കുന്നു. അതുകൊണ്ടു കുട്ടികൾ ഈ പ്രായത്തിൽ കൂടുതൽ വൈബ്രന്റ് ആയി പെരുമാറുന്നത്. എന്നാൽ പെട്ടെന്നുണ്ടാകുന്ന ഈ മാറ്റം അംഗീകരിക്കാൻ കഴിയാത്തവരാണ് 'നാലാം വയസ്സിൽ നട്ടപ്രാന്ത്' എന്ന നിലയിൽ ഇതിനെ കാണുന്നത്. 

യഥാർത്ഥത്തിൽ കുട്ടികളെ കൂടുതൽ മിടുക്കരായി കാണുന്നതിനുള്ള അവസരമായി ഇതിനെ കാണണം. കുട്ടികൾ പുതിയ കാര്യങ്ങൾ പഠിക്കുകയും അതിൽ വിജയിക്കുമ്പോൾ സ്വയം സന്തോഷിക്കുകയും ചെയ്യുന്നത് ആസ്വദിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ കുട്ടികൾ ഹൈപ്പർ ആക്റ്റിവ് ആകുകയാണെങ്കിൽ മാത്രം മാതാപിതാക്കളുടെ ഇടപെടൽ അനിവാര്യമായി വരാം. 

ഈ സമയവും കടന്നു പോകും എന്ന നിലയ്ക്ക് കുട്ടികളിലെ പ്രകൃതിജന്യമായ ഈ മാറ്റത്തെ കാണണം. ഒപ്പം അവർക്കൊപ്പം കളിക്കാനും സമയം ചെലവഴിക്കാനും അവരുടെ മനസ് തുറന്നുള്ള സംഭാഷണം കേൾക്കാനും ഇഷ്ടാനിഷ്ടങ്ങൾ വിലയിരുത്താനും മാതാപിതാക്കൾ സമയം കണ്ടെത്തണം. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ നാല് വയസ് പ്രായം ഏറെ നിർണായകമാണ് എന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണം.

 English Summary : Four years old behaviour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com