വീട്ടിൽ ഒൻപത് വയസ്സുകാരുണ്ടോ? വേണ്ട കടുത്ത വിമർശനം!

HIGHLIGHTS
  • വളരെ പെട്ടെന്ന് ഇവരുടെ മൂഡ് മാറുന്നത് കാണാം
  • ഓരോ മിനിട്ടിലും വ്യത്യസ്തമായ ഭാവമായിരിക്കും ഇവർക്ക്
x-default
x-default
SHARE

പ്രായപൂർത്തിയുടെ പടവിലെത്തി, എന്നാൽ കുട്ടിത്തം അങ്ങ് വിട്ടുമാറിയുമില്ല എന്ന അവസ്ഥയാണ് ഒൻപത് വയസ്സുകാരുടേത്. വൈകാരികമായ പക്വതയെത്തുമെന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. വികാരങ്ങളേയും പ്രശ്നങ്ങളേയും നിയന്ത്രിക്കാൻ ഇവർക്കാകും. മറ്റുള്ളവരെ സഹായിക്കുക, അവരുടെ പ്രശ്നങ്ങൾ മനസിലാകുക തുടങ്ങിയവ ഇവരുടെ പ്രത്യകതകളാണ്. വളരെ പെട്ടെന്ന് ഇവരുടെ മൂഡ് മാറുന്നത് കാണാം. ഓരോ മിനിട്ടിലും വ്യത്യസ്തമായ ഭാവമായിരിക്കും ഇവർക്ക്.

ഇവർ പൊതുവെ സ്വതന്ത്ര സ്വഭാവം കാണിച്ചുതുടങ്ങും. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം കാര്യങ്ങൾ ചെയ്യാൻ ഇവർ പ്രാപ്തരാകാൻ തുടങ്ങും. അതുപോലെ കുടുംബത്തിന് പുറത്ത് മറ്റ് ആളുകളുമായി ഇവർ അടുപ്പം കാണിച്ചു തുടങ്ങും. ഇത്രയും നാൾ മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ക്കായിരുന്നു മുൻതൂക്കമെങ്കിൽ, ഈ പ്രായക്കാർ സ്വന്തം അഭിപ്രായങ്ങൾ അനുസരിച്ചു പ്രവർത്തിച്ചു തുടങ്ങും. അതുകണ്ട് മാതാപിതാക്കൾ അമ്പരക്കാനൊന്നും നിൽക്കല്ലേ, അവരങ്ങനാ..., നിങ്ങളുടെ ഒരു കണ്ണ് അവരുടെ മേൽ ഉണ്ടായാൽ മാത്രം മതി.

ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റമായിരിക്കും ഇവർക്ക്. പക്ഷേ വിമർശനങ്ങൾ‌ ഇവരിൽ പലർക്കും താങ്ങാനാവില്ല. കടുത്തരീതിയിൽ വിമർശിക്കാതെ അവരെ കാര്യങ്ങൾ സൗമ്യമായി പറഞ്ഞു മനസിലാക്കുക. ഈ ഉയർത്ത തോതിലുള്ള ആത്മവിശ്വാസം അവരെ പ്രായത്തിന്റേതായ പല പ്രശ്നങ്ങളിൽ നിന്നും സ്വയം കരകയറാൻ ഒരു പരിധിവരെ സഹായിക്കുമെന്നതും ശ്രദ്ധേയമാണ്.

സ്വയം തീരുമാനമെടുക്കാനുള്ള അവരുടെ നീക്കങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുതേ. അവരെ സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രോത്സാഹിപ്പിക്കുക. അതവരെ സ്വയം പര്യാപ്തരാക്കും. എല്ലാം നിങ്ങളുടെ മേൽനോട്ടത്തിലായിരിക്കണം എന്ന് മാത്രം.

ജീവിതത്തിലെ പല യാഥാർഥ്യങ്ങളെക്കുറിച്ചും അവർ തികച്ചും അറിവുള്ളവരായിരിക്കും. ഇവർക്ക് കൃത്യമായി ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക. കാരണം, ശരിയായ ഉറക്കം കിട്ടിയില്ലെങ്കിൽ അതവരുടെ മൂഡിനേയും സ്വഭാവത്തേയും വരെ ദോഷകരമായി ബാധിക്കും.

അക്രമങ്ങളും മറ്റും നിറ‍ഞ്ഞ ടി വി പരിപാടികളും മറ്റും അവരെ അസ്വസ്ഥരാക്കുക തന്നെ ചെയ്യും. അതുകൊണ്ട് പരമാവധി അത്തരം കാര്യങ്ങളിൽ നിന്നും അവരെ അകറ്റിനിർത്താൻ നോക്കുക. പോസിറ്റീവായ കാര്യങ്ങളേക്കും പ്രവർത്തനങ്ങളിലേക്കും അവരുടെ ശ്രദ്ധ തിരിച്ചുവിടാം.

 English Summary : Development milestones of nine year old child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA