സ്മാർട്ട് പേരന്റിങ് : പേരന്റിങ്ങിലെ വില്ലനായ പോസ്റ്റ്പാർട്ടം സൈക്കോളജിക്കൽ ഡിസോഡർ

HIGHLIGHTS
  • ബേബി ബ്ലൂസ് അത്ര പ്രശ്നക്കാരനല്ല
  • തൊണ്ണൂറ് ശതമാനം സ്ത്രീകളിലും കാണുന്ന അവസ്ഥയാണ്
SHARE

പോസ്റ്റ്പാർട്ടം സൈക്കോളജിക്കൽ ഡിസോഡർ  ഈ വാക്ക് പലർക്കും അത്ര പരിചിതമായിരിക്കില്ല. എന്നാൽ പേരന്റിങിലെ ഒരു വില്ലനാണ് പോസ്റ്റ്പാർട്ടം സൈക്കോളജിക്കൽ ഡിസോഡർ. പ്രസവാന്തരമായി അമ്മമാരിൽ കാണുന്ന മാനസില പിരിമുറുക്കങ്ങളേയോ പ്രശ്നങ്ങളേയോ ആണ് ഇതുകൊണ്ട്  ഉദ്ദേശിക്കുന്നത്.  ഇതിനെ മൂന്നായി തരംതിരിച്ചി‌ട്ടുണ്ട്. ഒന്ന് ബേബി ബ്ലൂസ്, രണ്ടാമത്തേത്  പോസ്റ്റ്പാർട്ടം ഡിപ്രഷൻ, മൂന്നാമത്തേത് പോസ്റ്റ്പാർട്ടം സൈക്കോസിസ്. ഈ അവസ്ഥയെക്കുറിച്ചും എങ്ങനെ മറികടക്കാമെന്നും പറഞ്ഞു തരികയാണ് കൗണ്‍സിലറും പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനറുമായ ശാരിക സന്ദീപ്.

ബേബി ബ്ലൂസ് എന്നത് തൊണ്ണൂറ് ശതമാനം സ്ത്രീകളിലും കാണുന്ന അവസ്ഥയാണ്. മൂഡ് മാറ്റങ്ങൾ, വെറുതെ ദേഷ്യപ്പെടൽ ഒറ്റക്കിരുന്നു കരയുക, കാര്യമില്ലാതെ സങ്കടപ്പെടുക  തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.   കുഞ്ഞ് ജനിച്ച് ഒരു രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മാറുന്നതും കാണാം. അതുകൊണ്ടു തന്നെ ബേബി ബ്ലൂസ്  അത്ര പ്രശ്നക്കാരനല്ല.

smart-parenting-video-postpartum-psychological-disorder
Photo credit : Pixel-Shot

എന്നാൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നതിന്റെ ലക്ഷണം തന്നെ കടുത്ത ഡിപ്രഷനാണ്.  ഏറെ നേരം സങ്കടപ്പെട്ടിരിക്കുക, ഒന്നിലും സന്തോഷം കണ്ടെത്താനാകാതെ വരിക.  അമിത ഉറക്കം അല്ലെങ്കിൽ ഒട്ടും ഉറക്കമില്ലാത്ത അവസ്ഥ. അമിത വിശപ്പ് അല്ലെങ്കിൽ തീരെ ഉറക്കമില്ലാതിരിക്കുക, കുഞ്ഞുമായി നല്ലൊരു ബന്ധമുണ്ടാക്കിയെടുക്കാൻ സാധിക്കാതെ വരിക തുടങ്ങിയവയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ലക്ഷണങ്ങൾ.

പ്രസവാന്തരമായി വളരെ അപൂർവമായി കണ്ടുവരുന്ന ഭ്രാന്തമായ അവസ്ഥയാണ് പോസ്റ്റ്പാർട്ടം സൈക്കോസിസ്. തന്നേയും കുഞ്ഞിനേയും അപകടപ്പെടുന്നതുവരെ ഈ അവസ്ഥയിൽ ഉണ്ടാകാം. 

പോസ്റ്റ്പാർട്ടം സൈക്കോളജിക്കൽ ഡിസോഡർ ഉണ്ടാകാനുള്ള കാരണങ്ങൾ, അതെങ്ങനെ പരിഹരിക്കാം, പ്രതിവിധികൾ എന്നിവ വിഡിയോയിൽ ശാരിക വിശദീകരിക്കുന്നു. 

 English Summary : Smart parenting - Video postpartum psychological disorder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA