കുട്ടികളിലെ മൊബൈൽ അഡിക്ഷൻ കുറയ്ക്കണോ? വഴിയുണ്ട്

HIGHLIGHTS
  • കുട്ടികളെ ശാരീരികമായി മാത്രമല്ല മാനസികമായി കൂടി ബാധിക്കുന്നുണ്ട്
  • മെസ്സേജുകൾക്കോ വരെ കുട്ടികളെ വഴി തെറ്റിക്കാൻ സാധിക്കും
tips-to-reduce-mobile-phone-addiction-in-children
Photo Credit : Daniel Jedzura \ shutterstock.com
SHARE

അമ്മേ ഞാൻ ഫോൺ എടുത്തോട്ടെ?  എന്ന കുഞ്ഞു ചോദ്യം കേൾക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല. മാതാപിതാക്കൾ അറിഞ്ഞോ അവരുടെ കണ്ണ് വെട്ടിച്ചോ ഒക്കെ മൊബൈൽ ഫോണുമായി മുറിയിലെ ഒരു മൂലയിൽ ഒതുങ്ങുന്ന ബാല്യത്തെ ഓർത്തു ഒരിക്കൽ എങ്കിലും സങ്കടപ്പെടാത്ത മാതാപിതാക്കളും ഉണ്ടാവില്ല. 

കുറച്ചു സമയം എങ്കിലും കുട്ടികളെ വീട്ടിൽ  ഒന്നു അടക്കിയിരുത്തിയിട്ട് വേണം എന്തെങ്കിലും ഒക്കെ ജോലി ചെയ്യാന്ന് കരുതിയിരിക്കുന്ന  മാതാപിതാക്കൾ മിക്കവാറും ആശ്രയിക്കുന്നത് മൊബൈൽ ഫോണിനെയും ലാപ്ടോപ്നെയും അതുമല്ലെങ്കിൽ ടിവിയെയും ആയിരിക്കും. കുറച്ചു സമയത്തേയ്ക്ക്  സ്വസ്ഥത കിട്ടുമല്ലോ എന്നു കരുതി കുട്ടികളുടെ കയ്യിലേക്ക് ആദ്യമായി ഇത്തരം ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ ഒക്കെ വച്ചു കൊടുക്കുമ്പോൾ സ്നേഹം, പരിലാളന തുടങ്ങിയ കുട്ടികളുടെ അവകാശങ്ങളെയാണ് മാതാപിതാക്കൾ നിഷേധിക്കുന്നത്. 

ഇങ്ങനെ അറിഞ്ഞുകൊണ്ടല്ല എങ്കിലും മാതാപിതാക്കൾ  കൂടി കാരണക്കാരായിക്കൊണ്ട്  കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്ന മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടറിന്റെ അമിത ആസക്തി കുട്ടികളെ ശാരീരികമായി മാത്രമല്ല മാനസികമായി കൂടി ബാധിക്കുന്നുണ്ട്. ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമായതോടെ ഉയർന്നു വന്ന നിരവധി  പ്രശ്നങ്ങൾക്കുള്ള പരിഹാരം നിർദേശിക്കുകയാണ് സാമൂഹ്യ പ്രവർത്തകയായ അനുജ തന്റെ യൂട്യൂബ് വിഡിയോയിലൂടെ. 

18 വയസിനു താഴെയുള്ള കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം അനാവശ്യമായ പോസ്റ്റുകളിലേക്കു അവരെ ആകർഷിക്കുന്നുണ്ട്.  കൗതുകത്തിനായി തുറന്നു നോക്കുന്ന പല പേജുകളും ഗ്രൂപ്പുകളും ഭാവിയിൽ കുട്ടികളെ വികലമായ മാനസിക അവസ്ഥയിലേക്കു തന്നെ മാറ്റുമെന്നും അനുജ പറയുന്നുണ്ട്. പോൺ സൈറ്റ് കളിലേക്കു ചെറു പ്രായത്തിൽ തന്നെ കുട്ടികൾ ആകൃഷ്ടരാവുകയും പല തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കൂടി വരുകയും ചെയ്യുന്നു. ഓൺലൈൻ ക്ലാസ്സുകളിൽ ഇരിക്കുന്ന കുട്ടികളുടെ കയ്യിൽ മാതാപിതാക്കൾ കൊടുക്കുന്ന മൊബൈൽ ഫോണിലേക്കു വരുന്ന ഏതെങ്കിലും കോളിനോ പോപ്പ് അപ്പ്‌ മെസ്സേജുകൾക്കോ വരെ കുട്ടികളെ വഴി തെറ്റിക്കാൻ സാധിക്കും. 

അതിനാൽ പഠന ആവശ്യത്തിനായി കുട്ടികൾക്ക് മൊബൈൽ കൊടുക്കുന്നതിനു മുൻപ് സേർച്ച്‌ ഹിസ്റ്ററി നീക്കം ചെയ്യുന്നതിനും അനാവശ്യ ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ അവയൊക്കെ അൺ ഇൻസ്റ്റാൾ ചെയ്യുകയോ നോട്ടിഫിക്കേഷൻ ഇല്ലാതെ വയ്ക്കുകയോ ചെയ്യണം. കുട്ടികളെക്കൊണ്ട് ഓൺലൈൻ ഷോപ്പിംഗ് ചെയ്യിപ്പിക്കുന്നതിലെ അപകടത്തെ കുറിച്ചുകൂടി വിഡിയോയിൽ പറയുന്നുണ്ട്. സാമ്പത്തിക ക്രയവിക്രയങ്ങളെക്കുറിച്ച് അറിവില്ലാത്ത പ്രായത്തിൽ കുട്ടികളെക്കൊണ്ട് ഓൺലൈൻ ഷോപ്പിംഗ് ചെയ്യിപ്പിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് കുട്ടികളിൾക്ക് ലഭിക്കുന്നത്. മാതാപിതാക്കളുടെ പോക്കറ്റ് കാലിയാവുന്നതോടൊപ്പം നിരവധി ഓൺലൈൻ സാമ്പത്തിക ചൂഷണങ്ങൾക്കും അവർ വിധേയരാക്കാൻ സാധ്യതയുണ്ട്. 

കുട്ടികളുടെ കൈകളിലേക്കു മൊബൈൽ ഫോണോ ലാപ്ടോപ്പോ എത്താനുള്ള സാഹചര്യങ്ങളെ വിശകലനം ചെയ്തു കൊണ്ടു അത്തരം സാഹചര്യങ്ങളെ ഒഴിവാക്കാനും ബദൽ മാർഗങ്ങൾ കണ്ടെത്താനും മാതാപിതാക്കളെ സഹായിക്കുന്ന നിരവധി വിദ്യകൾ വിഡിയോയിൽ പറയുന്നുണ്ട്.

 English Summary : TIps to reduce mobile phone addiction in children

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA