പിടിവാശിക്കാരുടെ രക്ഷിതാക്കൾ സങ്കടപ്പെടേണ്ട: അവര്‍ മിടുക്കരാകും

HIGHLIGHTS
  • രണ്ട് വയസ്സുതൊട്ടാണ് ഈ ദുശ്ശാഠ്യം സാധാരണ കണ്ടുവരുന്നത്
  • ഈ 'ചീത്ത' സ്വഭാവങ്ങൾ അത്ര മോശമല്ലെന്നാണ് ഇവരുടെ അഭിപ്രായം
kids-with-temper-tantrums-will-be-more-successful-says-study
SHARE

ദുശ്ശാഠ്യവും പിടിവാശിയും ചില കുട്ടികളുടെ പ്രത്യേകതയാണ്. എവിടെയെങ്കിലും പോകുമ്പോഴായിരിക്കും ഇവർ തങ്ങളുെട ദുശ്ശാഠ്യം കൂടുതൽ കാണിക്കുന്നത്. സൂപ്പർമാർക്കറ്റിലും നാലാൾ കൂടുന്ന പരിപാടികളിലും ഇവർ തങ്ങളുടെ ഈ സ്വഭാവം പുറത്തെടുക്കും. കടകളിലെത്തിയാൽ കളിപ്പാട്ടങ്ങൾക്കും മിഠായികൾക്കുമായി നിലത്തുവീണ് കരഞ്ഞ് ബഹളം വച്ച് രക്ഷിതാക്കളെ നാണം കെടുത്താറുണ്ടിവർ. രണ്ട് വയസ്സു തൊട്ടാണ് ഈ ദുശ്ശാഠ്യം സാധാരണ കണ്ടുവരുന്നത്. എങ്ങനെ ഇവരുടെ ദുശ്ശാഠ്യം മാറ്റിയെടുക്കാമെന്ന് ചിന്തിക്കാത്ത രക്ഷിതാക്കൾ ഉണ്ടാകില്ല.

ഇങ്ങനെ ചിന്തിക്കുന്ന മാതാപിതാക്കൾക്കായി ഇതാ ഒരു സന്തോഷവാർത്ത. മക്കളുടെ ഈ സ്വഭാവം ഇപ്പോൾ നിങ്ങൾക്ക് അത്യാവശ്യം ബുദ്ധിമുട്ടും പ്രശ്നങ്ങളുമൊക്കെ ഉണ്ടാക്കിയാലും ഭാവിയിൽ ഇത്തരക്കാർ മിടുക്കരാകുമത്രേ. ദുശ്ശാഠ്യവും പിടിവാശിയും ചെറുപ്പത്തിൽ കാണിക്കുന്ന കുട്ടികൾ മുതിരുമ്പോൾ ജീവിതത്തിൽ വിജയം കൈവരിക്കുന്നവരായിരിക്കും. ‍ഡെവലപ്മെന്റൽ സൈക്കോളജി എന്ന പ്രസിദ്ധീകരണത്തിൽ വന്ന പഠനമാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുന്നത്. 

ഇത്തരം കൊച്ചുകൊച്ചു ‘ചീത്ത’ സ്വഭാവങ്ങളും ജീവിതവിജയവുമായി വളരേയേറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പഠനം നടത്തിയ ഗവേഷകർ പറയുന്നു. ചെറുപ്രായത്തിൽ കുസൃതിയും പിടിവാശിയും കാട്ടി മാതാപിതാക്കളെ വലച്ചിരുന്നവർ ഇപ്പോൾ നല്ല നിലവാരമുള്ള ജോലിയും ഉയർന്ന ശമ്പളവുമൊക്കെ വാങ്ങി നല്ല അടിപൊളിയായി ജീവിക്കുന്നുവെന്നാണ് പഠനം കണ്ടെത്തിയത്. 

ഈ ‘ചീത്ത’ സ്വഭാവങ്ങൾ അത്ര മോശമല്ലെന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ട് പിടിവാശിക്കാരുടെ രക്ഷിതാക്കൾ സങ്കടപ്പെടുകയേ വേണ്ട. കുട്ടികളുടെ പ്രോബ്ലം സോൾവിങ് സ്കില്ലുകളും ഭാഷയും ഒക്കെ വികസിക്കുമ്പോഴുണ്ടാകുന്ന ഫ്രസ്ട്രേഷൻ പ്രകടിപ്പിക്കുകയാണ് ഈ ദുശ്ശാഠ്യത്തിലൂടെയും പിടിവാശിയിലൂടെയുമെന്നാണ് അമേരിക്കൻ ശിശുരോഗ വിദഗ്ധൻ ഡോ. ഹാർവി കാർപ് പറയുന്നത്.

 English Summary : Kids with temper tantrums will be more successful says study

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA