ADVERTISEMENT

ഈ കോവിഡ് കാലത്ത് കുട്ടികള്‍  സദാസമയവും വീട്ടിനകത്തു തന്നെയാണ്. വീട്ടിൽ അടച്ചിട്ട അവസ്ഥ കുട്ടികളിൽ വിരസത ഉണ്ടാക്കും. പുറത്തുപോയി കളിക്കാനോ കൂട്ടുകാരെ കാണാനോ അവർക്കു പറ്റില്ലല്ലോ. ഇതിനു പുറമേ ചിലരുടെ മാതാപിതാക്കൾ ജോലിക്കും പോകും. 3 മുതൽ പത്തു വയസ്സു വരെ ഉള്ള കുട്ടികളിലാണ് ഇതു കൂടുതൽ ബാധിക്കുക. സ്കൂൾ തുറന്നെങ്കിലും അവര്‍ക്കിപ്പോൾ ഓൺലൈൻ ക്ലാസ്സുകൾ ആണുതാനും. 

 

സാമൂഹികമായ ഈ ഒറ്റപ്പെടൽ കുട്ടികളിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ആത്മഹത്യാ ചിന്തകൾ, അമിതാഹാരം, ശ്രദ്ധക്കുറവ്, ക്ഷീണം, താൽപര്യക്കുറവ്‍ എന്നിവയുണ്ടാകും. അതു മനസ്സിലാക്കി മാതാപിതാക്കൾ കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവിടണം. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാന്‍ പ്രയാസമുള്ളവരെ സഹായിക്കണം. അതോടൊപ്പം ഗെയിമുകൾ കളിച്ചുകൊണ്ട് മുഴുവൻ സമയവും ഡിജിറ്റൽ ലോകത്തിന് അഡിക്റ്റായി തീരുന്നുണ്ടോ എന്നും നോക്കണം . കോവിഡ് കാലത്തിനു ശേഷം വീണ്ടും പഴയപോലെ കളിച്ചു രസിച്ച് നടക്കാമെന്നുള്ള സുന്ദരങ്ങളായ പ്രതീക്ഷകളും പങ്കുവയ്ക്കണം.

 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. നിർമല്‍ ഭാസ്ക്കർ, അഡിഷണൽ പ്രഫസർ, പീഡിയാട്രിക് സർജറി, ഗവ. മെഡിക്കൽ കോളജ്, തൃശൂർ.

 

English Summary : How Covid Time Badly Affects Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com