കുട്ടികളിലെ പ്രമേഹം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • ചികിത്സ വേണ്ടുന്ന ഒരു രോഗമാണിത്
signs-and-symptoms-of-type-1-diabetes-in-children
Image Credits : R Kristoffersen / Shutterstock.com
SHARE

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ പ്രമേഹം രണ്ടു തരത്തിലുണ്ട്. ശരീരത്തിന് ആവശ്യമുള്ള ഇൻസുലിൻ ആഗ്നേയഗ്രന്ഥിക്ക് (പാൻക്രിയാസ്) ഉൽപ്പാദിപ്പിക്കുവാൻ കഴിയാത്ത അവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹം. കുട്ടികളിൽ ഇത്തരം പ്രമേഹമാണ് കൂടുതൽ കാണുന്നത്. 

സാധാരണയായി വ്യക്തികളിലെ ജനിതകമായ വ്യതിയാനങ്ങൾ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. കുട്ടികൾ ധാരാളമായി മൂത്രമൊഴിക്കുക, വെള്ളം കുടിക്കുക, എപ്പോഴും ക്ഷീണം തോന്നുക, വിശപ്പിനു കുറവില്ലെങ്കിലും ശരീരഭാരം പെട്ടെന്ന് കുറയുക ഇവയെല്ലാമാണ് കുട്ടികളില്‍ കാണുന്ന ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. 

ചികിത്സ വേണ്ടുന്ന ഒരു രോഗമാണിത്. കൃത്യസമയത്ത് കണ്ടുപിടിച്ച് ചികിൽസിച്ചില്ലെങ്കിൽ പിന്നിട് ഹൃദയത്തിനും വൃക്കകൾക്കും കണ്ണുകൾക്കും എന്നു വേണ്ട എല്ലാ അവയവങ്ങളെയും ജീവനെത്തന്നെയും പ്രതികൂലമായി ബാധിക്കും. ഇൻസുലിൻ ആണ് ടൈപ്പ് 1 പ്രമേഹത്തിന്റെ മരുന്ന്. രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ  ഡോക്ടറെ കാണിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കേണ്ടി വരും.

English Summary : signs and symptoms of type 1 diabetes in children

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA