ADVERTISEMENT

കൊറോണ( കോവിഡിനെ)പ്പറ്റി എന്താണ് നമ്മുടെ കുട്ടികൾ മനസ്സിലാക്കി വച്ചതെന്നു ചോദിച്ചറിയുക. തെറ്റായ വിവരങ്ങളാണ് അവർക്കുള്ളതെങ്കിൽ മുതിര്‍ന്നവരാണ് തിരുത്തേണ്ടത്. എന്തെങ്കിലും അസുഖം തോന്നിയാലോ സംശയമുണ്ടായാലോ പറയാനാണ് ആദ്യം പഠിപ്പിക്കേണ്ടത്.

‌മറ്റുള്ളവരുമായി സുരക്ഷിതമായ അകലം പാലിക്കുവാൻ പഠിപ്പിക്കുക. പൊതുസ്ഥലങ്ങള്‍ ഒഴിവാക്കി സംരക്ഷിതമായ കളികളിൽ ഏർപ്പെടാൻ പറയണം. കൈകൾ നന്നായി കഴുകുവാൻ പഠിപ്പിക്കണം. വെള്ളവും സോപ്പും ഉപയോഗിച്ച് ഇതു ചെയ്യുവാൻ ശീലിപ്പിക്കണം. വെള്ളവും  സോപ്പും ഇല്ലാത്ത അവസരങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുവാനും പറഞ്ഞുകൊടുക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടിലേക്കോ കുപ്പായത്തിലേക്കോ മുഖം വച്ച് മറക്കുക. തൂവാല ഉപയോഗിക്കുവാനും നിഷ്കർഷിക്കണം. തൂവാലകൾ, പാത്രങ്ങൾ, കുപ്പികൾ, ഗ്ലാസ്സുകള്‍ എന്നിവ മറ്റുള്ളവരുമായി പങ്കിടരുതെന്ന് പറഞ്ഞു കൊടുക്കണം. എല്ലാ ജലദോഷങ്ങളും ഭയപ്പെടേണ്ടവയല്ല. 

അത്യാവശ്യമില്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍  ഒഴിവാക്കുക. നൂതന ആശയവിനിമയ മാർഗങ്ങൾ പരമാവധി ഉപയോഗിക്കുക. കുട്ടികളിൽ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാനുള്ള സാധ്യത കുറവാണെങ്കിലും അവർ വഴി ഈ അസുഖം പ്രായമായ അപ്പൂപ്പനും അമ്മുമ്മക്കും കിട്ടിയാലുള്ള അപകടം വളരെ വലുതായിരിക്കും. അതിനാൽ അത്തരം ഒരു സാഹചര്യം വരാതെ പ്രത്യേകം ശ്രദ്ധിക്കണം.

English Summary : covid lessons for children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com