കണ്ണു തെറ്റിയാൽ മൊബൈൽ എടുത്ത് ഗെയിം കളിക്കുന്ന കുട്ടികൾ; മാതാപിതാക്കൾ ചെയ്യേണ്ടതെന്ത് ?

HIGHLIGHTS
  • ആധുനിക കാലത്തു സംഭവിക്കുന്ന ഒരു പ്രതിഭാസമാണു മൊബൈൽ വലിയൽ.
  • കൊച്ചു കുട്ടികളെ ശാന്തരാക്കാന്‍ മൊബൈൽഫോൺ കൊടുക്കുന്ന മാതാപിതാക്കളുണ്ട്
how-control-children-who-addicted-to-mobile
Image Credits : Iakov Filimonov / Shutterstock.com
SHARE

ഞങ്ങൾ മാതാപിതാക്കൾ മൊബൈൽ ഫോൺ വീട്ടിലെവിടെയെങ്കിലും വച്ചാൽ ഉടനെ 13 വയസ്സുള്ള മകൻ അതെടുക്കും. ഫോണിൽ ഗെയിം കളിക്കാനാണ്. പഠനത്തിന്റെ ഇടയിൽ ഓടിവന്നും അവൻ ഇതു ചെയ്യും. ആവശ്യത്തിനു തിരിച്ചു തരാൻ പറയുമ്പോൾ അഞ്ചു മിനിട്ട് അഞ്ചു മിനിട്ടെന്നു പറഞ്ഞു യാചിക്കും. നിർബന്ധപൂർവം വാങ്ങുമ്പോൾ ഭയങ്കര പിണക്കവും ദേഷ്യവുമാണ്. സ്വന്തമായി ഫോൺ വേണമെന്ന് ആവശ്യപ്പെടുന്നു എന്താണ് ചെയ്യേണ്ടത്?                                               

ഉൾവലിയലിനു സമാനമായി ആധുനിക കാലത്തു സംഭവിക്കുന്ന ഒരു പ്രതിഭാസമാണു മൊബൈൽ വലിയൽ. മുഖാമുഖമുള്ള ഇടപെടലുകളിൽ നിന്നൊക്കെ വഴുതി മാറി സാമാർട് ഫോണിലേക്കു ജീവിതത്തെ ചുരുക്കുന്നതാണ് ഇതിന്റെ ലക്ഷണം. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇതിൽപ്പെട്ടുപോകാറുണ്ട്. ഇവന്റെ ഈ പെരുമാറ്റങ്ങളും മൊബൈൽഫേൺ‍ അടിമത്തത്തിന്റെ സൂചനകളാണ്. പഠനം പോലുള്ള ഉത്തരവാദിത്തങ്ങളിൽ‌ ഏർപ്പെട്ടിരിക്കുമ്പോഴും അവന്റെ ശ്രദ്ധ മാതാപിതാക്കളുടെ ഫോണിലാണ്. അതിൽ പണ്ടു ഗെയിം കളിച്ചതിന്റെ ഹരമാണ് ഉള്ളില്‍ തിരതല്ലുന്നത്. അതുകൊണ്ട് അവരത് എവിടെയെങ്കിലും വയ്ക്കുന്നുണ്ടോയെന്ന കാത്തിരിപ്പിലാണ്. അവസാനമൊത്തു വരുമ്പോൾ ഫോൺ റാഞ്ചിയെടുക്കുകയാണ്. അനുവാദം ചോദിക്കലൊന്നുമില്ല. കിട്ടിയാല്‍ ഉടനെ ആവേശത്തോടെ ഗെയിമിലായി. പഠനം പാതിവഴിയിൽ ഇട്ടേച്ചാകും ഈ ഓട്ടം സ്വന്തമായി ഒരു ഫോൺ ഇവനു വാങ്ങികൊടുത്താൽ എന്തു സംഭവിക്കുമെന്നു ഊഹിക്കാവുന്നതെയുള്ളൂ. അതുകൊണ്ട് ഇത്തരം റാഞ്ചലുകള്‍ക്ക് വിലക്കുകൾ വേണം. നിശ്ചയിച്ചുറപ്പിച്ചു നിയന്ത്രതമായ സമയം പരിധികളോടെ അനുവദിക്കാം. അതും ചുമതലകൾ നിറവേറ്റിയ ശേഷം മാത്രം.

കൊച്ചു കുട്ടികളെ ശാന്തരായി ഇരുത്തുവാൻ വേണ്ടി മൊബൈൽഫോൺ കൊടുക്കുന്ന അനവധി മാതാപിതാക്കളുണ്ട്. ഗെയിം കളിച്ചാൽ ഒരു ശല്യവുമില്ലാതെ ഒതുങ്ങിക്കൊള്ളുമെന്ന ഗുണമുണ്ട്. പക്ഷേ. ചെറുപ്രായത്തിൽ തന്നെ അതിന്റെ ഹരം കുത്തിവയ്ക്കുകയാണ്. ഇത് ഒഴിവാക്കണം. സമയത്തിന്റെ ഫലപ്രദമായ വിനിയോഗത്തെക്കുറിച്ചു കൃത്യവും ആരോഗ്യകരവുമായ ഉൾകാഴ്ച കുട്ടികളിൽ വളർത്തിയെടുക്കണം.

സമയപരിധി നിശ്ചയിക്കുന്നതിലെ യുക്തി അപ്പോഴേ മനസ്സിലാകൂ. ബോറടി മാറ്റാനും വെറുതെ നേരം കൊല്ലാനും സ്ക്രീനിൽ വിരലോടിക്കുന്ന ശീലം വേണ്ട. ഫോണുമായി ചെലവഴിക്കുന്ന നേരം കൂടുന്നുവെന്നും. ഇപ്പോൾ മിണ്ടാനും മറ്റു കുട്ടികൾക്കായും കാണുന്നില്ലെന്നും മറ്റുള്ളവർ ചൂണ്ടികാണിക്കുമ്പോൾ അതു ശ്രദ്ധിക്കണം. ഈ ശീലത്തിൽ കുടുങ്ങിപ്പോയ മാതാപിതാക്കളും നിയന്ത്രണം വീണ്ടെടുത്തു കുട്ടികൾക്കു മാതകൃകയാകണം.

English Summary : Child addicted to mobile phone. What parents can do ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA