ADVERTISEMENT

അധ്യാപിക, മാനേജ്മെന്റ് വിദഗ്ധ, നർത്തകി അങ്ങനെ ജീവിതത്തിൽ പല റോളുകൾ കൈകാര്യം ചെയ്യുമ്പോഴും രണ്ടു കുഞ്ഞുങ്ങളുടെ അമ്മ എന്ന ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്ന ഒരു വ്യക്തിയാണ് ഡോ. സുജകാർത്തിക. ജീവിതത്തിൽ നല്ല മൂല്യങ്ങളോടെ മക്കൾ വളരണമെന്ന് ആഗ്രഹിക്കുന്ന ഒരു അമ്മ എന്ന നിലയിൽ മനോരമഓൺലൈൻ വായനക്കാർക്കായി തന്റെ പാരന്റിങ് ടിപ്സ് പങ്കുവയ്ക്കുകയാണ് താരം.

 

Dr. Sujakarthika With Family
ഡോ. സുജകാർത്തിക കുടുംബത്തോടൊപ്പം

മക്കൾ എല്ലാക്കാര്യത്തിലും സൂപ്പർ ആകണമെന്ന ആറ്റിറ്റ്യൂഡ്സ് ഞങ്ങൾ രണ്ടാൾക്കുമില്ല. ചെയ്യുന്നത് ചെറിയ കാര്യമായാലും വലിയ കാര്യമായാലും വൃത്തിയായി ചെയ്യണമെന്നേ പറയാറുള്ളൂ. ചെറിയ പ്രായത്തിൽ അവർക്ക് ചോയ്സസ് കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷേ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് വിട്ടുകൊടുക്കും. അവരെടുക്കുന്ന തീരുമാനങ്ങളുടെ പരിണിത ഫലങ്ങൾ എന്തു തന്നെയായാലും ധൈര്യത്തോടെ നേരിടണമെന്നും പറഞ്ഞു കൊടുക്കാറുണ്ട്. കരുതലും ശാസനയും ഒരുപോലെ നൽകുന്ന പാരന്റിങ് രീതിയാണ് പിന്തുടരുന്നത്.

 

എന്തു പഠിക്കണം എന്നതൊക്കെ അവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്. പക്ഷേ എന്തു പഠിക്കണം എന്നതിനേക്കാൾ പ്രധാനം അത് എവിടെ പഠിക്കണം എന്നതാണെന്ന് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഏതു കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നോ അത് ഏറ്റവും നന്നായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും തന്നെ പഠിച്ചിറങ്ങണം. ഇഷ്ടമുള്ള ജോലി കണ്ടെത്താനും അതിലൂടെ ജീവിതം സുരക്ഷിതമാക്കാനും അതിലൂടെ മാത്രമേ കഴിയൂ എന്നും പറ‍ഞ്ഞുകൊടുത്തിട്ടുണ്ട്.

 

 

പഠിത്തത്തോടൊപ്പമോ അതിലുമേറെയോ പ്രധാന്യം മൂല്യങ്ങൾക്കാണ് നൽകേണ്ടത് എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇന്ന് പല കുട്ടികൾക്കും ഇല്ലാത്തത് അതാണ്. മുതിർന്നവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാൻ പഠിപ്പിക്കണം. മറ്റുള്ളവരോട് നന്ദി പറയാൻ പഠിപ്പിക്കണം, പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന് നന്ദി ലഭിക്കുമ്പോൾ അവരുടെ മനസ്സിലുണ്ടാകുന്ന സന്തോഷത്തിന് പരിധി നിശ്ചയിക്കാനാവില്ലെന്നും കുഞ്ഞുങ്ങളെ പഠിപ്പിക്കണം.

 

English Summary : Parenting Tips By  Dr.Suja Karthika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com