ADVERTISEMENT

അച്ഛനും അമ്മയും പരസ്പരം പുലഭ്യം പറഞ്ഞു കലഹത്തിൽ ഏർപ്പെടുമ്പോൾ പതിമൂന്നു വയസ്സുകാരന്‍ ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും. ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ വീട്ടിൽ അഭയം തേടും. കേട്ടറിഞ്ഞു ചെന്ന് കുട്ടിയെ കൂട്ടിക്കൊണ്ടു വരും നല്ലതല്ലു കൊടുക്കും. എന്നിട്ടും ഇത് ആവർത്തിക്കുന്നു. ഇതു പരിഹരിക്കാൻ എന്താണു വഴിയെന്നു ചോദ്യം.

 

മാതാപിതാക്കൾ തമ്മിലുള്ള വഴക്കു സഹിക്കാൻ പറ്റാതെ വരുമ്പോഴാണ് ഈ കുട്ടി വീട്ടില്‍ നിന്ന് വോക് ഔട്ട് നടത്തി വിഷമം പ്രകടിപ്പിക്കുന്നത്. സ്നേഹത്തോടെയും പരസ്പരമുള്ള ആദരവോടെയും മാതാപിതാക്കൾ ഇടപെടുന്ന കുടുംബസാഹചര്യങ്ങള്‍ കുട്ടികൾക്ക് സുരക്ഷിതബോധം നല്‍കും. മനോവികാസത്തിനു ഗുണവും ചെയ്യും. വീട്ടിലെ വഴക്കുകൾ മറ്റുള്ളവർ അറിയുന്നതിലെ അപമാനമാണ് പയ്യനെ തല്ലുന്നതിന്റെ കാരണം. അതവനു കൂടുതൽ വിഷമമുണ്ടാക്കും. 

 

സ്വയം  തിരുത്തുമെന്ന വാഗ്ദാനം നൽകി മാതാപിതാക്കൾ അവനെ ആശ്വസിപ്പിക്കണം. ഇവന്‍ സമാധാനം തേടി ഇപ്പോൾ പരിചിതരുടെ വീട്ടിലേക്കാണു പോകുന്നത്. വീട്ടിലെ അന്തരീക്ഷം മെച്ചപ്പെട്ടില്ലങ്കില്‍ നാളെ അവൻ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരുടെയോ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെയോ താവളങ്ങളിൽ‍ എത്തിപ്പെടാം. അത് ഒഴിവാക്കണ്ടേ?

 

English Summary : How Parents Fighting Affects a Child's Mental Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com