ADVERTISEMENT

വീട്ടിലെ മൂത്ത കുട്ടികൾക്ക് ചില പ്രത്യേക പരിഗണനയൊക്കെ കിട്ടാറുണ്ടെന്നത് നേരാണ്. അച്ഛനമ്മമാരുടേയും മറ്റ് കുടുംബാഗങ്ങളുടേയും സ്നേഹവും കരുതലുമൊക്കെ ആദ്യത്തെ കുട്ടിക്കാണ് കൂടുതൽ കിട്ടുക. നിങ്ങൾ വീട്ടിലെ മൂത്ത കുട്ടിയാണോ? ആണെങ്കിലത് നിങ്ങൾക്ക് നന്നായി മനസ്സിലാകും. നിറയെ കളിപ്പാട്ടങ്ങളും സമ്മാനങ്ങളുമൊക്കെയായി ഒരു കൊച്ചു രാജാവായാണ് പൊതുവെ മൂത്തകുട്ടികൾ വളരാറ്. ഇതാ ഇപ്പോൾ ഒരു പുത്തൻ പഠനം പറയുന്നതും മൂത്ത കുട്ടിയുടെ ഒരു സവിശേഷതയെ കുറിച്ചാണ്. 

വീട്ടിലെ ആദ്യത്തെ കുട്ടി മറ്റ് കുട്ടികളെക്കാൾ കഴിവും ബുദ്ധിയുമുള്ളവരാണെന്നാണ് പുതിയ പഠനം പറയുന്നത്. ദ ജേർണൽ ഓഫ് ഹ്യൂമൻ റിസോഴ്സസിൽ പ്രസിദ്ധീകരീച്ച ഈ പഠനം ആദ്യത്തെ കുട്ടിളുടെ കഴിവുകളെ കുറിച്ചാണ് പറയുന്നത്. കുഞ്ഞു ഉദരത്തിലായിരിക്കുമ്പോള്‍ തൊട്ടേ മാതാപിതാക്കൾ നൽകുന്ന പരിഗണയും കരുതലുമാണ് ഇതിനു പിന്നിലെ രഹസ്യം. 

കടിഞ്ഞൂൽ പൊട്ടൻ എന്നൊരു പ്രയോഗം തന്നെയുണ്ട്. കുടുംബത്തിലെ മൂത്ത കുട്ടിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നതാണിത്. എന്നാൽ ഇനി അങ്ങനെ വിളിക്കും മുൻപ് ഒന്ന് ആലോചിക്കേണ്ടി വരും. 

മൂന്നു വ്യത്യസ്ത ഗവേഷണങ്ങൾ പറയുന്നത് കുടുംബത്തിലെ മൂത്ത സന്താനം മറ്റുള്ളവരെക്കാൾ ബുദ്ധിയുള്ള ആളായിരിക്കുമെന്നാണ്. സയൻസ് ജേർണലിൽ വന്ന ആദ്യ പഠനം 18-19 വയസ്സുള്ള നോർവീജിയൻ കുട്ടികളിൽ ആണ് നടത്തിയത്. രണ്ടര ലക്ഷം പേരിൽ നടത്തിയ ഈ പഠനത്തിൽ മൂത്ത കുട്ടികൾക്ക് ഇളയവരെക്കാൾ ബുദ്ധിയുള്ളതായി കണ്ടു. നോർവിജിയായിൽ തന്നെ ഒരു ലക്ഷം കുട്ടികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ മൂത്തവരുടെ ഐ ക്യൂ സ്കോർ ഇളയവരുടെതിനെക്കാൾ 2.3 പോയിന്റസ് ഉയർന്നു നിൽക്കുന്നതായി കണ്ടു. 

യൂണിവേഴ്സിറ്റി ഓഫ് ഇലിനോയ്‌സ് നടത്തിയ മൂന്നാം പഠനം മൂന്നു ലക്ഷത്തിലധികം ഹൈ സ്കൂൾ കുട്ടികളിൽ നടത്തിയതാണ്. ജനന ക്രമം എങ്ങനെയാണ് ബുദ്ധിയെ ബാധിക്കുക എന്നു നോക്കിയപ്പോൾ മൂത്ത സന്താനങ്ങൾക്കാണ് കൂടുതൽ ഐ ക്യൂ എന്നു കണ്ടു. മാത്രമല്ല അവരാണ് കൂടുതൽ സ്മാർട്ടും സ്വീകാര്യരും അത്രേ. ഇനി മൂത്ത കുട്ടികൾക്ക് സന്തോഷിക്കാം.

 English Summary : First born are more intelligent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com