മാതാപിതാക്കളേ ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കൂ!

HIGHLIGHTS
  • അവരുടെ സ്വകാര്യതയെ മാനിക്കാതിരിക്കാറുണ്ടോ?
  • ശിക്ഷയായി അമിതമായി ജോലിയെടുപ്പിക്കാറുണ്ടോ?
parental-behaviors-to-be-avoided
Photo credits : Kleber Cordeiro / Shutterstock
SHARE

ഈ ഇമോഷണൽ അബ്യൂസ് അഥവാ വൈകാരികമായ പീഡനമെന്നത് മുതിർ ആളുകളുമായി ബന്ധപ്പെടുത്തിയാണ് നാമിതുവരെ കേട്ടിരുന്നത്. കുട്ടികൾക്കും വൈകാരികമായ ചില അവകാശങ്ങൾ ഉണ്ടെന്ന കാര്യം പലപ്പോഴും നാം മറന്നു പോകുന്നു. വളർച്ചയുടെ ഓരോഘട്ടത്തിലും അവർക്കാവശ്യമായ പരിഗണനയും കരുതലും ഉറപ്പുവരുത്താൻ മുതിർന്നവർ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട്? സുരക്ഷിതമെന്ന് നാം കരുതുന്ന വീടിനുള്ളിൽപ്പോലും പലപ്പോഴും അവരുടെ കുഞ്ഞുലോകം അരക്ഷിതത്വത്തിലാണ്. പലപ്പോഴും അറിഞ്ഞോ അറിയാതെയോ മാതാപിതാക്കൾ അതിന് കാരണമാകുന്നുവെന്നതാണ് കൗതുകകരം. ഇമോഷനൽ അബ്യൂസ് കൂടുതയായും ബാധിക്കുന്നത് കൗമാരത്തിലേയ്ക്കു കടക്കുന്നവരെയാണ്. ചില കുഞ്ഞുകാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കവരെ നല്ല മാനസിക ആരോഗ്യമുള്ള കുട്ടികളായി വളർത്താം. 

∙ കുട്ടികൾ എന്തെങ്കിലും, വൈകാരിക വിഷമവുമായോ, പ്രശ്നങ്ങളുമായോ, എന്തെങ്കിലും ആശയങ്ങളുമായോ സമീപിക്കുമ്പോൾ നിങ്ങള്‍ അവരെ അവഗണിക്കാറുണ്ടോ? ഒരുപക്ഷേ നിങ്ങളുടെ തിരക്കാകാം ആ അവഗണനയ്ക്ക് പിന്നിൽ. 

∙ അവർക്കു നേരെയുണ്ടായ എന്തെങ്കിലും പ്രശ്നത്തെ നിങ്ങൾ നിസാരവത്ക്കരിക്കാറുണ്ടോ? 

∙ അവർക്കു നേരെയുണ്ടായ എന്തെങ്കിലും പ്രശ്നത്തിന് നിങ്ങൾ അമിത പ്രചാരം കൊടുക്കുകാറുണ്ടോ? 

∙ അവർ എന്തെങ്കിലും കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുമ്പോൾ, അത് എന്തുകൊണ്ടാണെന്ന് തിരക്കാതെ നിങ്ങൾ അത് പൂർണമായും അവഗണിക്കാറാണോ പതിവ്? 

∙ അപകടമെന്തെങ്കിലും പറ്റുമ്പോൾ അവരെ ശിക്ഷിക്കാറുണ്ടോ? 

∙ അറിയാതെ ചെയ്ത അബദ്ധത്തിന് കളിയാക്കാറുണ്ടോ? 

∙ നിങ്ങൾക്കു യോജിക്കാനാവാത്ത എന്നാൽ അവർക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ചെയ്യുമ്പോൾ കുറ്റപ്പെടുത്താറുണ്ടോ? 

∙ അവർക്ക് ഇഷ്ടമില്ലാത്ത ആളുകളോട് ചിരിക്കാനോ, ഷേക്ഹാൻഡ് കൊടുക്കാനോ, ഉമ്മ കൊടുക്കാനോ ഒക്കെ നിർബന്ധിക്കാറുണ്ടാ? 

∙ നീ ഒരു മടിയനാണ്, നാണക്കാരനാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ടോ? 

∙ അവരുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും അവഗണിച്ച് നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണോ വളർത്തുന്നത്? 

∙ സംഭവിക്കാവുന്ന അപകടങ്ങളിൽ നിന്നും സംരക്ഷിക്കാതിരിക്കുകയോ, അവഗണിക്കുയോ ചെയ്യാറുണ്ടോ? 

∙ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പെരുമാറാൻ ആവശ്യപ്പെടാറുണ്ടോ? 

∙ മറ്റുള്ളവരോട് അനാവശ്യമായി അവരുടെ കുറവുകൾ പറയാറുണ്ടോ? 

∙ അവരുടെ സ്വകാര്യതയെ മാനിക്കാതിരിക്കാറുണ്ടോ? 

∙ നല്ല കാര്യങ്ങള്‍ ചെയ്താലും അംഗീകരിക്കാതിരിക്കാതിരിക്കാറുണ്ടാ? 

16.ശിക്ഷയായി അമിതമായി ജോലിയെടുപ്പിക്കാറുണ്ടോ? 

17.വിശ്രമിക്കാൻ അനുവദിക്കാതിരിക്കാറുണ്ടോ? 

മുകളിൽ പറഞ്ഞതൊക്കെ വൈകാരികമായ പീഡനത്തിന്റെ വകഭേദങ്ങളാണ്. മാതാപിക്കളും അധ്യാപകരും പലപ്പാഴും നിസാരമായി കരുതുന്ന ഇത്തരം കാര്യങ്ങൾ കുട്ടികളുടെ ജീവിതത്തിൽ വളരെ ദോഷകരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. കുട്ടികളോടുള്ള പെരുമാറ്റത്തിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ നല്ല മിടുക്കരായി നമുക്കവരെ വളർത്തിക്കൊണ്ടുവരാം. 

Summary : Parental behaviors to be avoided

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA