ഹൈപ്പർ ആക്ടീവ് കുട്ടിയെ അനാവശ്യമായി ശിക്ഷിച്ചാല്‍?

HIGHLIGHTS
  • അവൻ ചെയ്യുന്നതെല്ലാം മോശം കാര്യങ്ങൾ അല്ല
  • അനാവശ്യമായ ശിക്ഷകൾ വേണ്ട
ways-to-handle-hyperactive-child
Photo Credit : Fizkes / Shutterstock.com
SHARE

സാധാരണ കുട്ടികളുടെ കുറുമ്പുകൾ തന്നെ കൈകാര്യം ചെയ്യാൻ രക്ഷിതാക്കൾക്ക് പാടാണ്. അപ്പോൾ ഒരു ഹൈപ്പർ ആക്ടീവ് സ്വഭാവമുള്ള കുഞ്ഞിനെ മാനേജ് ചെയ്യുന്നതൊന്ന് ആലോചിച്ചു നോക്കൂ. കാത്തുകാത്തിരുന്ന് ഒരു കുഞ്ഞു ജനിക്കുമ്പോൾ ആ കുട്ടി ഹൈപ്പർ ആക്ടീവ് സ്വഭാവത്തിന് ഉടമയായാലോ? കാണുന്നവർക്ക് കുസൃതി, കുറുമ്പ്, വളർത്തുദോഷം എന്നിങ്ങനെ പലവിധ ന്യായീകരണങ്ങൾ നൽകാം എങ്കിലും യഥാർഥത്തിൽ ഇതൊന്നുമല്ല ഒരു ഹൈപ്പർ ആക്ടീവ് കിഡിന്റെ അവസ്ഥ. കുട്ടിയുടെ മാതാപിതാക്കൾക്ക് ഒരുപക്ഷേ ഈ അവസ്ഥ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. പക്ഷേ മറ്റുള്ളവർ അചത് മനസ്സിലാക്കണമെന്നില്ല. മക്കളുടെ ഹൈപ്പർ ആക്ടീവ് സ്വഭാവം മൂലം സമ്മർദത്തിൽ ആകുന്നത് പലപ്പോഴും മാതാപിതാക്കളാണ് .  

എന്തുകൊണ്ട് എന്റെ കുട്ടി മറ്റു കുട്ടികളെ പോലെ പെരുമാറുന്നില്ല, പഠിക്കുന്നില്ല, അടങ്ങി ഇരിക്കുന്നില്ല, അച്ചടക്കം കാണിക്കുന്നില്ല എന്നിങ്ങനെ ഹൈപ്പർ ആക്ടീവ് കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വിഷമതകൾ നിരവധിയാണ്. അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ എന്ന അവസ്ഥയാണ് തങ്ങളുടെ കുട്ടിയെ ഹൈപ്പർ ആക്ടീവ് ആക്കുന്നത് എന്ന് മാതാപിതാക്കൾ മനസിലാക്കിയാൽ തീരുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ. ഇത്തരത്തിലുള്ള കുട്ടികളെ മെരുക്കിയെടുക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക  

നിങ്ങളുടെ കുട്ടി ഹൈപ്പർ ആക്ടീവ് ആണ് എന്ന് അംഗീകരിക്കുക  

ഭൂരിപക്ഷം മാതാപിതാക്കളും ഇക്കാര്യം മറന്നു പോകുന്നതാണ് പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനുള്ള കാരണം. ഹൈപ്പർ ആക്ടീവ് ആണ് എന്നത് കുട്ടികളെ മാറ്റി നിർത്താനുള്ള കാരണമല്ല. മറ്റ് ഏതൊരു കുട്ടിയേയും പോലെ തന്നെയാണവൻ എന്ന് മാതാപിതാക്കൾ മനസിലാക്കുക. അടുത്ത ബന്ധുക്കളോടും അധ്യാപകരോടും ഇക്കാര്യം പറഞ്ഞു വയ്ക്കുന്നതും ഗുണകരമായിരിക്കും 

അവൻ  ചെയ്യുന്നതെല്ലാം മോശം കാര്യങ്ങൾ അല്ല 

ഹൈപ്പർ ആക്റ്റീവ് ആയ കുട്ടികളുടെ ഭാഗത്തു നിന്നും പലവിധത്തിലുള്ള തെറ്റുകളും കുറവുകളും വന്നേക്കാം, എന്നാൽ തെറ്റുകൾ മാത്രമാണ് അവൻ ചെയ്യൂ എന്ന മുൻധാരണ വേണ്ട. അവനെ സ്വസ്ഥമായി കാര്യങ്ങൾ ചെയ്യുന്നതിന് അനുവദിക്കുക. അവൻ സ്വന്തം ആശയങ്ങൾ വെളിപ്പെടുത്തട്ടെ. ഒന്നിനെ പറ്റിയും മുൻധാരണകൾ വേണ്ട.  

മെഡിക്കേഷൻ മികച്ച ഫലം നൽകും  

കുട്ടികളെ മെഡിക്കേഷനുമായി ബന്ധിപ്പിക്കുന്നതിൽ ചില മാതാപിതാക്കൾ വിമുഖത കാണിക്കാറുണ്ട്. കുട്ടികൾക്ക് ചെറുപ്രായത്തിൽ അത് ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല എന്നാണു അവരുടെ ധാരണ. എന്നാൽ ഇതിൽ  യാഥാർഥ്യമില്ല. അച്ചടക്കമില്ലാത്ത ജീവിത ശൈലിക്ക് മാറ്റം വരുത്തുന്നതിനായി മെഡിക്കേഷൻ ഒരു പരിധിവരെ സഹായിക്കും. 

അനാവശ്യമായ ശിക്ഷകൾ വേണ്ട  

തങ്ങളുടെ കുട്ടി ഹൈപ്പർ ആക്ടീവ് ആണ് എന്ന് മനസിലാക്കിയാൽ, അവർ ചെയ്യുന്ന ഓരോ കാര്യത്തിനും ശിക്ഷിക്കാതിരിക്കുക. മാതാപിതാക്കൾ എന്ന നിലയിൽ അവരെ മനസിലാക്കുക. ശിക്ഷിക്കുന്നത് കൊണ്ട് ഗുണത്തേക്കാൾ ഏറെ ദോഷം മാത്രമേ ഉണ്ടാകൂ. ചില മാതാപിതാക്കൾ മറ്റുള്ളരുടെ മുന്നിൽ വച്ച് ഇത്തരം കുട്ടികളെ ശിക്ഷിക്കുന്നതായി കാണാറുണ്ട് ഇത് വിപരീതഫലം ഉണ്ടാക്കും എന്ന് ഓർക്കുക.  

കുട്ടികൾക്ക് വേണ്ടി മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക  

ജനശ്രദ്ധ കിട്ടുന്നതിനായി കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് കൊണ്ട് യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ല. നിങ്ങൾ നിങ്ങളുടെ കുട്ടിയിൽ നിന്നും മാനസികമായി അകലുന്നു എന്നത് മാത്രമാണ് അതിന്റെ അർത്ഥം. ഇല്ലാത്തപക്ഷം അവന്റെ കഴിവുകേടുകളെ പറ്റി നിങ്ങൾക്ക് നല്ല ബോധ്യം ഉണ്ടായിരിക്കും.

English Summary : Ways to handle hyperactive child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA