സ്മാർട് പേരന്റിങ് വിഡിയോ∙ അറിയാം കുട്ടികളിലെ വികസന നാഴികക്കല്ലുകൾ

HIGHLIGHTS
  • വളർച്ചയുടെ അടിത്തറ പാകുന്ന കാലഘട്ടമാണ് ആദ്യത്തെ ഒരു വർഷം
  • ഡെവലപ്മെന്റ് എന്നത് കുറച്ച് വ്യത്യസ്തമാണ്
SHARE

പേരന്റിങ്ങിൽ  വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കുട്ടികളിലെ ഡെവലപ്മെന്റെൽ മൈൽസ്റ്റോൺസ് അഥവാ വികസന നാഴികക്കല്ലുകൾ.  എന്താണീ ഡെവലപ്മെന്റെൽ മൈൽസ്റ്റോൺസ്?  ഒരു കുഞ്ഞ് അവന്റെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലും കടന്നു പോകേണ്ട ചില കടമ്പകളും അവൻ നേടിയെടുക്കേണ്ട ചില കഴിവുകളുമുണ്ട്.  ഇവയെയാണ് സാധാരണയായി വികസന നാഴികക്കല്ലുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ഇതിനെക്കുറിച്ച് വിശദമായി നമുക്ക് പറഞ്ഞുതരികയാണ് സൈക്കളോജിക്കൽ കൗണ്‍സിലറും പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനറുമായ ശാരിക സന്ദീപ്.

smart-parenting-video-developmental-milestones-in-children
Photo Credits : Yaoinlove / Shutterstock.com

ഡെവലപ്മെന്റെൽ മൈൽസ്റ്റോൺസിനെ കുറിച്ചു പറയുമ്പോൾ അറഞ്ഞിരിക്കേണ്ട രണ്ട് കാര്യങ്ങളാണ് ഗ്രോത്തും ഡെവലപ്മെന്റും.  ശാരീരികമായി വണ്ണം വയ്ക്കുക, പൊക്കം വയ്ക്കുക, വലുപ്പം വയ്ക്കുക എന്നിവയെയാണ് വളർച്ച് അഥവാ ഗ്രോത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  എന്നല്‍ ഡെവലപ്മെന്റ് എന്നത് കുറച്ച് വ്യത്യസ്തമാണ്  ഈ ശാരീരിക വളർച്ചയ്ക്കൊപ്പം  സാമൂഹികമായും മാനസികമായും വികസനവും നേടുമ്പോഴാണ്  കുഞ്ഞ് ആരോഗ്യമുള്ള കുട്ടിയാണെന്ന് നമുക്ക് പറയാൻ സാധിക്കുകയുള്ളൂ.

ഒരു കുഞ്ഞിന്റെ വളർച്ചയുടെ അടിത്തറ പാകുന്ന കാലഘട്ടമാണ് ആദ്യത്തെ ഒരു വർഷം. ഏറ്റവുമധികം ഡെവലപ്മെന്റെൽ മാറ്റങ്ങൾ ഉണ്ടാകുന്ന ഘട്ടമാണിത്.  ഡെവലപ്മെന്റെൽ മൈൽസ്റ്റോണിനെ അഞ്ച് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.  ഇവയെക്കുറിച്ച് വിശദമാക്കുകയാണ് ശാരിക ഈ വിഡിയോയിൽ. 

 English Sumamry : Smart parenting video - Developmental milestones in children

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA