ADVERTISEMENT

‘ഞാൻ പണത്തിനു അത്ര വില കൊടുക്കുന്നില്ല. എല്ലാം മെലിൻഡ ഫൗണ്ടേഷന് നൽകും. മക്കൾക്കു നല്ല വിദ്യാഭ്യാസവും അവസരങ്ങളും നൽകിയിട്ടുണ്ട്. അധ്വാനിച്ചു അവർക്കാവശ്യമുള്ളതു നേടട്ടെ’. ലോകത്തിലെ ഏറ്റവും ധനാഢ്യനായ ബിൽ ഗേറ്റ്സ് എന്ന മനുഷ്യന്റെ വാക്കുകളാണിത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ വിദ്യാഭ്യാസത്തിനു പണത്തേക്കാൾ മൂല്യമുണ്ടെന്നു വിളിച്ചു പറയുന്നുണ്ട് ഈ വാക്കുകൾ. 

കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസത്തിലൂടെ വെളിച്ചം പകർന്നു നൽകുന്നിടങ്ങളാണ് വിദ്യാലയങ്ങൾ. എന്നാൽ ജീവിതവിജയത്തിനുള്ള എല്ലാ അറിവുകളും അവിടെ നിന്നും ലഭിക്കുന്നുണ്ടോ? ഇല്ല. ബിൽ ഗേറ്റ്സ് ഒരു വിദ്യാലയത്തിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ ഒരു വിദ്യാർത്ഥിക്ക് വിദ്യാലയങ്ങളിൽ നിന്നും ലഭിക്കാത്ത പതിനൊന്നു അറിവുകളെ കുറിച്ച് വാചാലനായി. ജീവിതത്തിൽ ഒരുപാടു നേട്ടങ്ങളുണ്ടാക്കിയ ആ മനുഷ്യൻ ഓരോ വിദ്യാർത്ഥിക്കുമായി പകർന്നു നൽകിയ ആ വലിയ അറിവുകൾ ഒരു മനുഷ്യായുസ്സിന് മുഴുവൻ ഉപകാരമായവയാണ്.

1 ജീവിതം എപ്പോഴും മനോഹരമായിരിക്കുകയില്ല-അതുമായി പൊരുത്തപ്പെടാന്‍ ശീലിക്കുക.

2. നിങ്ങളുടെ ആത്മാഭിമാനത്തെ ഈ ലോകം മാനിച്ചെന്നു വരികയില്ല. പറഞ്ഞ സമയത്തിനു മുൻപ് തന്നെ നിങ്ങൾ ജോലി തീർക്കണമെന്നാണ്  എല്ലാവരും ആഗ്രഹിക്കുന്നത്.

3. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയാലുടന്‍ ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കണമെന്നില്ല. നിങ്ങളുടെ അധ്വാനത്തിന്റെ ഫലമായിരിക്കും മികച്ച ജോലിയും സ്ഥാനമാനങ്ങളും.

4. നിങ്ങളുടെ അധ്യാപിക കരുതൽ ഉള്ളയാളാണെങ്കിൽ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന മേലധികാരി അതിനേക്കാള്‍ കർക്കശ സ്വഭാവമുള്ളയാളായിരിക്കും. 

5. മാന്യതയ്ക്ക് താഴെയെന്നു നിങ്ങൾ ചിന്തിക്കുന്ന ഒരു തൊഴിലിനെ നിങ്ങളുടെ പൂർവപിതാക്കന്മാർ വലിയൊരു അവസരമായിട്ടാകും കരുതുക. 

6. നിങ്ങളുടെ കുഴപ്പങ്ങൾക്ക് രക്ഷിതാക്കള്‍ ഉത്തരവാദികളല്ല. തെറ്റുകളെക്കുറിച്ച് പരാതിപ്പെടാതിരിക്കുകയും അതില്‍ നിന്ന് പാഠങ്ങൾ പഠിക്കാൻ ശ്രമിക്കുകയും ചെയ്യുക .

7. നിങ്ങള്‍ ജനിക്കുന്നതിന് മുന്നേ നിങ്ങളുടെ രക്ഷിതാക്കളുടെ ജീവിതം ഇത്ര വിരസമായിരുന്നില്ല. തുണികൾ കഴുകിയും ബില്ലുകൾ അടച്ചും, നിങ്ങളുടെ കാര്യങ്ങൾ അറിഞ്ഞുമാണ് അവരുടെ ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്. അതുകൊണ്ടു തന്നെ മാതാപിതാക്കളെ ആശ്രയിക്കാതെ നിങ്ങളുടെ ജീവിതത്തിൽ  ഇനിയുള്ള അഴുക്കുകളെ നിങ്ങൾ തന്നെ നിർമാർജ്ജനം ചെയ്യുക.  

8. ഒരു വിദ്യാലയത്തിൽ നിന്നും പുറത്തിറങ്ങുന്നവരിൽ വിജയികളും പരാജിതരുമുണ്ടാകും. ചില സ്കൂളുകൾ പരാജയത്തിൽ നിന്നും രക്ഷപെടാൻ ചിലപ്പോൾ ശരിയായ ഉത്തരം ലഭിക്കുന്നതുവരെ വീണ്ടും വീണ്ടും അവസരങ്ങൾ നൽകാറുണ്ട്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയുള്ള അവസരങ്ങൾ ലഭിക്കണമെന്നില്ല. 

9, ജീവിതം സെമസ്റ്ററുകളാക്കി തിരിച്ചിട്ടില്ല. ജീവിതത്തില്‍ വേനല്‍ അവധികള്‍ ലഭിക്കില്ല, കൂടാതെ നിങ്ങളെ സഹായിക്കാന്‍ അധികം ആളുകൾക്ക് താല്പര്യവുമുണ്ടായിരിക്കുകയില്ല. അതുകൊണ്ടു തന്നെ നിങ്ങളെ സ്വയം കണ്ടെത്താന്‍ ശ്രമിക്കുക.

10. ടെലിവിഷനുകളില്‍ കാണുന്നത് യഥാർത്ഥ ജീവിതമല്ല. യഥാർത്ഥ ജീവിതത്തില്‍ ആളുകൾക്ക് കോഫി ഷോപ്പുകളില്‍ നിന്ന് ഇറങ്ങി ജോലിക്കു പോകേണ്ടി വരും .

11. വിരസമാന്മാരോട് അനുകമ്പയോടെ പെരുമാറുക, ചിലപ്പോള്‍ നിങ്ങൾക്കിനി അത്തരത്തിലൊരാളുടെ കീഴില്‍ തൊഴിൽ ചെയ്യേണ്ടി വന്നേക്കാം. 

പാഠപുസ്കങ്ങൾ പഠിച്ച് ഉയർന്ന മാർക്കുവാങ്ങി വിജയിച്ചു പോകുന്ന ഒരാൾക്ക് ജീവിതത്തിൽ വിജയിക്കാൻ ചിലപ്പോൾ ആ അറിവ് മാത്രം പോരാതെ വരും. വിദ്യാലയങ്ങൾ പകർന്നു നൽകാത്ത ഇങ്ങനെയുള്ള അറിവുകൾ കൂടി ജീവിതവിജയത്തിനു  ആവശ്യമാണ്. ബിൽ ഗേറ്റ്സിന്റെ ഈ വാക്കുകൾ വിജയിച്ച മനുഷ്യന്റെ അറിവുകളാണ്. ഓരോരുത്തർക്കും ജീവിതത്തിൽ പകർത്താവുന്ന വലിയ അറിവുകൾ.

English Summary : Bill Gate's eleven rules of life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com