കുട്ടികളിലെ ആസ്മയും കുടുംബബന്ധങ്ങളും തമ്മിൽ ?

HIGHLIGHTS
  • പൊസിറ്റീവായ കുടുംബബന്ധങ്ങളെ തന്നെയാണ് ഗവേഷകർ ഫോക്കസ് ചെയ്തത്
  • വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഗവേഷകർ
family-bond-influences-on-pediatric-asthma
Representative image. Photo Credits : alexeisido / Shutterstock.com
SHARE

കുട്ടികളിലെ ആസ്മ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ്  ഇലിനോയിസിലെ നോർത് വെസ്േറ്റൺ യൂണിവേഴ്സിറ്റി ഗവേഷകർ. പൊസിറ്റീവായ കുടുംബബന്ധങ്ങൾ ആസ്മയെ മാനേജ് ചെയ്യാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. പൊടിയും പുകയും പൂമ്പൊടിയും പോലുള്ള അലർജനുകൾ അടങ്ങിയ ചുറ്റുപാടുകൾ കുട്ടികളിലെ ആസ്മയെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നമുക്കറിയാം. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികളെ സഹായിക്കാൻ സാമൂഹികമായ സാഹചര്യങ്ങൾക്കു കഴിയുമോ എന്നുള്ള അന്വേഷണമാണ് ഗവേഷകരെ ഈ കണ്ടെത്തലിലേക്ക് എത്തിച്ചത്. അതിനായി കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഘടകത്തെ തന്നെ– എപ്പോഴും കൂടെനിൽക്കുന്ന, പൊസിറ്റീവായ കുടുംബബന്ധങ്ങളെ തന്നെയാണ് ഗവേഷകർ ഫോക്കസ് ചെയ്തത്. 

ആസ്മ സാധ്യതയുണ്ടാക്കിയേക്കാവുന്ന ചുറ്റുപാടുകളിൽ ആണ് കഴിയുന്നതെങ്കിലും അവരുടെ  കുടുംബബന്ധങ്ങൾ ശക്തമാണെങ്കിൽ രോഗലക്ഷണങ്ങൾ കുറച്ചുമാത്രമേ പ്രകടമാകുന്നുള്ളൂ. മാത്രമല്ല ശ്വാസകോശപ്രവർത്തനങ്ങളും മെച്ചമാണെന്നു കണ്ടു. 

അലർജി തടയാൻ ജീവിതസാഹചര്യങ്ങളെ മാറ്റാൻ സാധിക്കാത്ത മാതാപിതാക്കളെ സംബന്ധിച്ച് ഈ പഠനം വലിയ ആശ്വാസകരമാണ്. ശക്തമായതും പിന്തുണയേകുന്നതുമായ കുടുംബബന്ധങ്ങൾ കുട്ടികളിലെ ആസ്മയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മാതാപിതാക്കളെ ബോധവൽക്കരിക്കാൻ ശിശുരോഗ വിദഗ്ധർക്കായാൽ കുട്ടികളുടെ ആസ്മ ചികിത്സയിൽ അത് വലിയൊരു ചുവടുവയ്പായിരിക്കും. 

English Summary : Family bond influences on pediatric asthma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA