ബേബി ഫൂഡിലെ മധുരം, സൂക്ഷിക്കണം ; താക്കീത് നൽകി വിദഗ്ധർ

HIGHLIGHTS
  • പച്ചക്കറികൾ ചേർന്ന ബേബി ഫുഡുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണം
  • കുറുക്കുകളും മറ്റും ഷുഗർ അളവ് കുറഞ്ഞതാണെന്ന് ഉറപ്പുവരുത്തണം
harmful-effect-of-adding-sugar-in-baby-food
Representative image. Photo Credits : goodluz Shutterstock.com
SHARE

അമ്മമാരുടെ ഏറ്റവും വലിയ തലവേദന കുട്ടികളെ ഭക്ഷണം കഴിപ്പിക്കലാണ്. മധുരത്തോട് കുട്ടികൾക്കു പൊതുവേ താല്പര്യം കൂടും. അതുകൊണ്ട് കുഞ്ഞുങ്ങൾക്കുള്ള ബേബി ഫൂഡിൽ മധുരം ചേർത്തു നൽകുന്ന പ്രവണതയുണ്ട്. എന്നാൽ ബേബി ഫൂഡിലെ  മധുരം നിയന്ത്രിക്കണമെന്നും പച്ചക്കറികൾ കൂടുതൽ നൽകണമെന്നും വിദഗ്ധർ താക്കീത്‌ നൽകുന്നു. നേരിട്ടുള്ള മധുരം മാത്രമല്ല  ഒളിഞ്ഞിരിക്കുന്ന മധുരത്തെയും കണക്കിലെടുക്കണം. ബേബി ഫുഡ് ലേബലുകളിൽ നോ ഷുഗർ എന്നു കണ്ടാലും തേൻ, ഫ്രൂട് ജ്യൂസ് തുടങ്ങിയ മധുര ഘടകങ്ങളെയും കണക്കിലെടുക്കണമെന്നു പറയുന്നു റോയൽ കോളജ് ഓഫ് പിഡിയാട്രിക്‌സ് ആൻഡ് ചൈൽഡ് ഹെൽത്ത് ഗവേഷകർ.

പച്ചക്കറികൾ ചേർന്ന ബേബി ഫുഡുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണം. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിലെ മധുരത്തിന്റെ അളവിൽ ഗവണ്‍മെന്റ് മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. പഴങ്ങളായോ പാൽ ഉത്പന്നങ്ങളായോ സ്വാഭാവിക മധുരം ലഭിക്കാവുന്ന രീതിയിൽ നൽകുന്നതാകും ഗുണകരം.

കുഞ്ഞുങ്ങൾക്കു നൽകുന്ന കുറുക്കുകളും മറ്റും ഷുഗർ അളവ് കുറഞ്ഞതാണെന്ന് ഉറപ്പുവരുത്തണം. ശീതള പാനീയങ്ങൾ,  മധുരമുള്ള  ജ്യൂസ് എന്നിവ ഒഴിവാക്കണം. പകരം പഴങ്ങൾ ജ്യൂസ് ആക്കാതെയോ പാലോ നൽകാം. കുറുക്കുകളിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ദന്തപ്രശ്നങ്ങൾ, അമിതവണ്ണം എന്നിവയുടെ നമ്പർ വണ്‍ കാരണമാണ് അമിത മധുരം. രണ്ടു വയസ്സിനു മുകളിൽ ഉള്ള കുട്ടികളിൽ ആകെ ഊർജത്തിന്റെ 5 ശതമാനം മധുരത്തിൽനിന്നു ലഭിച്ചാൽ മതി. എന്നാൽ ഇപ്പോൾ ഇതിന്റെ ഇരട്ടി അളവ് മധുരമാണ് പലപ്പോഴും കുട്ടികളുടെ ശരീരത്തിൽ എത്തുന്നത്

English Summary : Harmful effect of adding sugar in baby food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA