ADVERTISEMENT

 അകാരണമായി പെട്ടന്ന് കുട്ടികൾക്ക് മരണം സംഭവിക്കുന്ന അവസ്ഥയാണ് സഡൻ ഇൻഫാന്റ് ‌ഡെത്ത് സിൻഡ്രോം. എന്നാൽ പലർക്കും ഇതേ പറ്റി വലിയ അറിവില്ല എന്നതാണ് വാസ്തവം. സിഡ്‌സ് എന്ന ഭീകരനെപ്പറ്റി അറിയാം. കുട്ടികൾ ഒരു വയസ്സിനുള്ളിൽ രോഗത്താലോ മറ്റ് കാരണങ്ങളാലോ  മരണപ്പെടുന്ന അവസ്ഥയാണ് സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം. ഇതിനു പിന്നിൽ പലവിധ കാരണങ്ങൾ ഉണ്ട്. തൂക്കക്കുറവ്, മുലപ്പാൽ കിട്ടാതിരിക്കുക, ശ്വാസകോശത്തിലുണ്ടാകുന്ന ബ്ലീഡിംഗ്, കുഞ്ഞിനെ കിടത്തുന്ന രീതി തുടങ്ങിയവയാണ് പലപ്പോഴും ജനിച്ച ഉടൻ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുന്നതിന്റെ പ്രധാന കാരണങ്ങൾ. എന്നാൽ പലപ്പോഴും ജീവൻ അപകടത്തിലാക്കുന്ന തരത്തിലേക്ക് ഈ പ്രശ്നങ്ങൾ വളരുന്നത് മാതാപിതാക്കൾ അറിയാതെ പോകുന്നു.

ഗർഭിണിയായിരിക്കുന്ന അവസ്ഥയിലും പ്രസവത്തിന് ശേഷവും 'അമ്മ  മദ്യം, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗിക്കുന്നതും കുഞ്ഞിന്റെ അനാരോഗ്യത്തിന് കാരണമാണ്. ഗർഭാവസ്ഥയിൽ അമ്മക്ക് കൃത്യമായ പരിപാലനം  ലഭിക്കാതെ വരിക, 20 വയസ്സിന് മുമ്പേയുള്ള പ്രസവം അമിത ഊഷ്മാവ് തുടങ്ങിയവയും കുഞ്ഞിന് സിഡ്‌സ് വരാനുള്ള കാരണമാണ്. 

കുട്ടികളിൽ പലപ്പോഴും ഉറക്കത്തിനിടക്കാണ് മരണം സംഭവിക്കുന്നത്. കുഞ്ഞ് എപ്പോഴും ഒരു ഭാഗത്തേക്ക് തന്നെ തിരിഞ്ഞ് കിടക്കുന്നതും അതി കഠിനമായ ചൂട് കുഞ്ഞിന് അനുഭവപ്പെടുന്നതും  കുഞ്ഞിന്റെ അടുത്ത് നിന്ന് എപ്പോഴും സിഗരറ്റ് വലിക്കുന്നതുമെല്ലാം ഈ അവസ്ഥക്ക് കാരണമാകും .കുഞ്ഞിന്റെ വളർച്ചക്ക് അത്യാവശ്യമായി ലഭിക്കേണ്ട കാൽസ്യവും പ്രോട്ടീനും അയണും വിറ്റാമിനുകളും എല്ലാം വേണ്ടത്ര അളവിൽ ലഭിച്ചില്ലെങ്കിൽ അത് സിഡ്ന് വരുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.

ദീർഘനേരം മുലപ്പാൽ കുടിയ്ക്കാതിരുന്നാൽ കുഞ്ഞിന്റെ ആരോഗ്യനില വഷളാകും. അതിനാൽ കൃത്യമായ ഇടവേളകളിൽ മുലപ്പാൽ നൽകുക എന്നതാണ് സിഡ്‌സ് വരാതിരിക്കാനുള്ള പ്രധാന മുൻ കരുതൽ. ഒപ്പം കുഞ്ഞിന്റെ കിടപ്പ് കൂടുതൽ സുഖമാക്കാൻ തൊട്ടിലിനുള്ളിൽ മൃദുവായതും വശങ്ങൾ പൊങ്ങിയതുമായ കുഞ്ഞു കിടക്കകൾ ഉപയോഗിക്കാറുണ്ട്. ഇത് ഓക്സിജന്റെ അളവ് കുറയ്ക്കും. അതിനാൽ ഇത്തരം രീതികൾ ഒഴിവാക്കുക. ഉറക്കത്തിലും കുഞ്ഞിനെ ശ്രദ്ധിക്കുക. ആവശ്യത്തിന് വായുസഞ്ചാരമുള്ള മുറിയിൽ മാത്രം കുഞ്ഞിനെ കിടത്തുക. കൂടുതൽ ചൂടായാലും കൂടുതൽ തണുപ്പായാലും കുഞ്ഞിന് നല്ലതല്ല.

English Summary : Infant sudden death syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com