കുട്ടികളെ മറ്റ് വീടുകളിൽ 'സ്ലീപ് ഓവർ' ന് വിടാറുണ്ടോ? ; സൂക്ഷിക്കുക അവർ ഒരു ഈസി ടാർഗറ്റ് ആണ്; കുറിപ്പ് വൈറൽ

HIGHLIGHTS
  • പീഡകർ സിനിമയിൽ കാണുന്ന പോലെ വില്ലൻ കഥാപാത്രങ്ങളുടെ രൂപത്തിലുള്ളവർ അല്ല
  • കുട്ടികളോട് നേരിട്ട് അപകടങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കണം
social-media-post-by-suresh-c-pillai-on-sleepover-sexual-abuse-of-boys
Representative image. Photo Credits : Africa Studio / Shutterstock.com
SHARE

കുട്ടികളെ 'സ്ലീപ് ഓവർ' ന് (രാത്രി ഉറങ്ങാൻ)  മറ്റുവീടുകളിൽ വിടാറുണ്ടോ നിങ്ങൾ? . സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷയെ പറ്റിയാണ് പൊതുവെ നമ്മൾ കൂടുതൽ പറയാണ്. എന്നാൽ ആൺകുട്ടികളുടെ സുരക്ഷയും അത്രത്തോളം തന്നെ പ്രധാനമാണ്. ഒരുപക്ഷെ പെൺകുട്ടികളേക്കാൾ, ചെറുപ്രായത്തിൽ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് ആൺകുട്ടികൾ ആയിരിക്കും. കാരണം, അവർ ഒരു ഈസി ടാർഗറ്റ് ആണ്. ആരും കാര്യമായി ശ്രദ്ധിക്കുകയും ഇല്ല ആൺകുട്ടികൾ നേരിടേണ്ടിവരുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. 

സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ്

സ്ത്രീ സുരക്ഷയെ പറ്റിയും, പെൺകുട്ടികളുടെ സുരക്ഷയെ പറ്റിയും പറയുമ്പോൾ, നമ്മൾ സൗകര്യ പൂർവ്വം വിസ്മരിക്കുന്ന ഒരു വലിയ വിപത്തുണ്ട്. ചെറിയ ആൺകുട്ടികളുടെ സുരക്ഷ. ഒരു പക്ഷെ പെൺകുട്ടികളേക്കാൾ, ചെറുപ്രായത്തിൽ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് ആൺകുട്ടികൾ ആയിരിക്കും. 

കാരണം, അവർ ഒരു ഈസി ടാർഗറ്റ് ആണ്.  

ആരും കാര്യമായി ശ്രദ്ധിക്കുകയും ഇല്ല. 

പല സുഹൃത്തുക്കളിൽ നിന്നും, മുതിർന്നവരിൽ നിന്നുണ്ടായ പീഡന കഥകൾ കേട്ടിട്ടുണ്ട്. 

NCC/Scout ക്യാമ്പുകളിൽ കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് അന്നൊക്കെ NCC യിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ വേദനകൾ പങ്കു വച്ചിട്ടുണ്ട്.  അതു കൊണ്ട് കുട്ടികളോട് നേരിട്ട് അപകടങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കണം.അപകടങ്ങൾ ചുറ്റിനും ഉണ്ട്. 

പ്രമുഖ എഴുത്തുകാരനും, ബ്ലോഗ്ഗറുമായ Tim Challies, തന്റെ ബ്ലോഗായ Why My Family Doesn’t Do Sleepovers (രാത്രി ഉറങ്ങാൻ)? എന്നത് എല്ലാ അച്ഛനമ്മമാരും വായിക്കണം. 

അദ്ദേഹം പറഞ്ഞത് "Sleepovers were just taken right off the table without exceptions or individual explanations". അതിനു കാരണം പറഞ്ഞത് "When I was young I had some bad experiences with sleepovers. Nothing devastating happened to me, but I did learn that sleepovers bring a certain vulnerability and that children often behave foolishly in these circumstances." 

കുട്ടികളെ കഴിവതും, ബന്ധു വീടുകളിലോ, സുഹൃത്തുക്കളുടെ വീട്ടിലോ സ്ലീപ്പ് ഓവർ (രാത്രി ഉറങ്ങാൻ) നു വിടാതെ ഇരിക്കാൻ പറ്റുമോ എന്ന് നോക്കുക. 'സ്ലീപ് ഓവർ' നു വിശ്വാസം ഇല്ലാത്തവരുടെ വീട്ടിൽ ഒരു കാരണവശാലും വിടരുത്.പിന്നെ ഈ പീഡകർ ഒന്നും സിനിമയിൽ കാണുന്ന പോലെ വില്ലൻ കഥാപാത്രങ്ങളുടെ രൂപത്തിലുള്ളവർ അല്ല. മുകളിൽ പറഞ്ഞ ഉദാഹരണങ്ങൾ നോക്കുക. 

Kidpower എന്ന സംഘടനയുടെ സ്ഥാപകയും ഡയറക്ടറും ആയ    Irene van der Zande,  പറഞ്ഞത് "When people ask me to tell them what a child molester might look like, I say, “Look in the mirror – a molester can look just like anyone else!.”

കല്യാണ വീടുകൾ, മരണ വീടുകൾ, വിശേഷങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ഒക്കെ ഇവരുടെ വിഹാര കേന്ദ്രങ്ങൾ ആണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. 

അടുപ്പം ഉള്ള ആണ്കുട്ടികളോട് ചോദിക്കൂ, ഒരുപക്ഷെ അവർക്കു കാണും ഓരോ പീഡന കഥകൾ പറയാൻ.  മക്കളെ  കഴിവതും കൂടെ തന്നെ കൊണ്ടു നടക്കണം, ഒരു കണ്ണ് എപ്പോളും അവരിൽ കാണണം. അപകട സാധ്യതകൾ അവരോട് പറഞ്ഞു കൊടുക്കണം.

English Summary : Social media post by Suresh C Pillai on sleepover sexual abuse of boys

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA