വലിയ തലയുണ്ടെങ്കിൽ ബുദ്ധി കൂടുമോ? ; പഠനം പറയുന്നത് ഇങ്ങനെ

HIGHLIGHTS
  • വലിയ തലയും ബുദ്ധിയുമായി എന്തെങ്കിലും ബന്ധമുണ്ടോ?
  • നല്ല ജീനുമായി വലുപ്പമുള്ള തലയ്ക്ക് ബന്ധമുണ്ടെന്നാണ് പഠനം പറയുന്നത്
head-size-and-intelligence-correlation
Representative image. Photo Credits : metamorworks / Shutterstock.com
SHARE

ചില കുഞ്ഞുങ്ങളുടെ തലയുടെ വലിപ്പം കാണുമ്പോൾ പറയാറല്ലേ അവന്റെ തല നിറയെ ബുദ്ധിയാണെന്ന്.  ശരിക്കും വലിയ തലയും ബുദ്ധിയുമായി എന്തെങ്കിലും ബന്ധമുണ്ടോ?  ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മോളിക്യുലാർ സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കുഞ്ഞുങ്ങളിലെ തലയുടെ വലിപ്പവും ബുദ്ധിയുമായുള്ള സുപ്രധാന ബന്ധത്തെ കുറിച്ച് പറയുന്നുണ്ട്.

സാധാരണയേക്കാൾ അല്പം വലിയ തലയുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ ചുറുചുറുക്കും കാര്യക്ഷമതയുള്ളവരും ആയിരുക്കുമത്രേ. കൂടാതെ മറ്റുള്ളവരേക്കാൾ ബുദ്ധിവൈഭവം ഉള്ളവരും  ആയിരിക്കും ഇവർ.  അതായത് നല്ല ജീനുമായി വലുപ്പമുള്ള തലയ്ക്ക് ബന്ധമുണ്ടെന്നാണ് പഠനം പറയുന്നത്.  യുകെ ബയോ ബാങ്ക് നടത്തിയ മറ്റൊരു പഠനത്തിലും ബുദ്ധിയുടെ അളവും തലയുടെ വലുപ്പവുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്.

അതായത് വലിയ തലയുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ ഭാവിയില്‍ ബുദ്ധിയിൽ മുൻപന്തിയിലായിരിക്കുമെന്നു ചുരുക്കം. അതുപോലെ ഉന്നത വിദ്യാഭ്യാസം  നേടുന്ന കാര്യത്തിലും ഈ തലയുടെ വലിപ്പത്തിന് സ്ഥാനമുണ്ടെന്നും ഇവർ പറയുന്നു. വലിയ തലയെന്നാൽ വലുപ്പമുള്ള തലച്ചോറെന്നാണത്രേ.  സാധാരണയിലും വലുപ്പമുള്ള തലയുള്ള കുട്ടികളെ ശ്രദ്ധിച്ചോളൂ അവർ ഭാവിയിൽ മിടുമിടക്കരാകും.

English Summary : Head size and intelligence correlation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA