ADVERTISEMENT

എന്താണ്  കുട്ടികളിലെ ഡെവലപ്മെന്റൽ ഡിലെ? കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ അവൻ നേടിയെടുക്കാനായി നമ്മൾ പ്രതീക്ഷിക്കുന്നതായ കുറച്ച്  ഡെവലപ്മെന്റൽ സ്കില്ലുകൾ ഉണ്ട്. അത് നേടിയെടുക്കാതെ വരുന്ന കാലതാമസമാണ്  ഡെവലപ്മെന്റൽ ഡിലെ  അഥവാ വികസന കാലതാമസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൈക്കളോജിക്കൽ കൗണ്‍സിലറും പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനറുമായ ശാരിക സന്ദീപ് ഇതിനെ കുറിച്ച് വിശദമാക്കുന്നു.

smart-parenting-video-by-sharika-sandeep-on-developmental-delays-in-children
Representative image. Photo Credits : BonNontawat/ Shutterstock.com

വികസന നാഴികക്കല്ലുകൾ കൈവരിക്കുന്നതിൽ ഒരോ കുഞ്ഞും വ്യത്യസ്തരായിരിക്കും.  എല്ലാ കുഞ്ഞുങ്ങളും ഒരേപോലെ ഈ ഡെവലപ്മെന്റൽ മൈൽസ്റ്റോണുകൾ നേടിയെടുക്കണമെന്നില്ല. കാരണം ഒരോ കുഞ്ഞു വ്യത്യസ്തരാണ്.  

കുഞ്ഞുങ്ങള്‍ വികസന നാഴികക്കല്ലുകൾ കൈവരിക്കുന്നത് പ്രധാനമായും അഞ്ച് കഴിവുകള്‍ നേടുമ്പോഴാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്തമായ ഈ കഴിവുകൾ കുഞ്ഞുങ്ങൾ നേടിയെടുക്കും. ഇതിൽ ചെറിയ കാലതാമസമൊന്നും പ്രശ്നമാക്കേണ്ടതില്ല.  എന്നാൽ ഈ പലകാര്യങ്ങളിലും ഒരുമിച്ച് കാലതാമസം വരികയാണെങ്കിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഇതിന് എന്തൊക്കെ ചെയ്യാമെന്നും ശാരിക വിഡിയോയിൽ പറഞ്ഞുതരുന്നു. 

English Summary :  Smart parenting video by Sharika Sandeep on developmental delays in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com