ADVERTISEMENT

കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ പലതാണ്. അവർ വളരുന്നതിന് അനുസരിച്ചു മാറിക്കൊണ്ടേ ഇരിക്കും .എങ്കിലും ചില ഇഷ്ടങ്ങൾ ഒട്ടും കുറയാതെ കൂടെ കൂട്ടും. കളിപ്പാട്ടം വാങ്ങാൻ കടയിൽ ചെന്നാൽ ദിനോസറിനേയോ കാറുകളോ മാത്രം വാങ്ങും ചിലർ. എത്രയെണ്ണം വീട്ടിലുണ്ടെങ്കിലും പിന്നെയും ഇവ തന്നെയാകും ഇക്കൂട്ടർ തിരഞ്ഞെടുക്കുന്നത്. ചില വീടുകളിൽ ചെന്നാൽ കളിപ്പാട്ടക്കാറുകളെ മുട്ടിയിട്ട് നടക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും.  

കുട്ടികളുടെ ഈ സ്വഭാവം മിക്ക മാതാപിതാക്കളും അങ്ങനെ പ്രോത്സാഹിപ്പിക്കാറില്ല. ചില ഘട്ടങ്ങളിൽ കുട്ടിക്ക് എന്തേലും തകരാർ ആണോ എന്ന് വിഷമിക്കുന്ന മാതാപിതാക്കൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് .

ഈ മാതാപിതാക്കൾക്ക് ആശ്വാസവുമായെത്തിയിരിക്കുകയാണ് ഒരു പഠനം. ഇങ്ങനെ ഏതെങ്കിലുമൊരു കാര്യത്തിൽ കൂടുതൽ താല്‍പര്യം കാണിക്കുന്ന കുട്ടികൾ മിടുക്കരാണെന്നാണ് വിദഗ്ധർ പറയുന്നത്.  ഇവർ മറ്റുകുട്ടികളേക്കാൾ ബുദ്ധിയും കഴിവുമുള്ളവരായിരിക്കും. രണ്ടു വയസ്സിനും ആറ് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് ഇത്തരം താല്പര്യം കൂടുതലായി കണ്ടുവരുന്നത്.  

ഇക്കൂട്ടരിൽ കൂടുതൽ ബുദ്ധിമാന്മാർ ആരാണെന്നറിയാമോ? ദിനോസറുകളോട് കൂടുതൽ ഇഷ്ടം കാണിക്കുന്ന കുട്ടികൾ ബുദ്ധിയിലും കഴിവിലും ഒരുപടി മുന്നിൽ നിൽക്കുമെന്നാണ് ഇൻഡ്യാന യൂണിവേഴ്സിറ്റി നടത്തിയ ഈ പഠനം പറയുന്നത്. അത് ദിനോസർ വർഗത്തിലെ ഏത് ജീവികളുമാകാം.  ഇവർ സ്ഥിരോത്സാഹികളും ശ്രദ്ധയുള്ളവരും അപൂർമായ കഴിവുള്ളവരും സങ്കീർണമായ കാര്യങ്ങൾ എളുപ്പത്തിൽ മനസിലാകുന്നവരുമാണത്രേ.  ഇത്തരക്കാർ ഭാവിയിൽ മിടുമിടുക്കൻമാരാകും. 

അത് പോലെ തന്നെയാണ് കുഞ്ഞൻ കാറുകളോടുള്ള ഭ്രമവും . പുതിയ കാര്യങ്ങൾ പഠിക്കാൻ ജാഗ്രത കാണിക്കുന്നവർ ആണ് ഇത്തരം കുഞ്ഞുങ്ങൾ . ഈ ജിജ്ഞാസ അവനിലെ  ബുദ്ധികൂർമത വർധിപ്പിക്കും   

ഇവർ ഭാഷാപ്രവീണരും പ്രോബ്ലം സോൾവിങിലും പ്രായോഗിക ബുദ്ധിയിലും വിദഗ്ധരാണെന്ന് സൈക്കോളജിസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്.  അതുകൊണ്ട് ദിനോസറുകളോടുള്ള കുട്ടികളുടെ താല്പര്യത്തെ ഒരു പ്രശ്നമായി കാണെരുതെന്നാണ് ഇവർ പറയുന്നത്. ശോഭനമായ ഒരു ഭാവി അവരെ കാത്തിരിക്കുന്നുണ്ടെന്നും സാരം. 

 

 English Summary : Study find children obsessed with particular toys are more intelligent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com