കാർട്ടൂൺ കണ്ട് മിടുക്കരാകാം;  മാതാപിതാക്കൾ അറിഞ്ഞിരിക്കുക 

HIGHLIGHTS
  • സൂപ്പർ ഹീറോകൾ പ്രതിസന്ധികൾ തരണം ചെയ്ത് വന്നവരാണ്
  • സാഹസികത നിറഞ്ഞ കാര്യങ്ങളിൽ സൂപ്പർ ഹീറോകളെ അനുകരിക്കുന്നത് ഒഴിവാക്കണം
positive-effect-of-cartoons-on-children
Representative image. Photo Credits : Elena Chevalier/ Shutterstock.com
SHARE

മൂന്നു വയസ് പ്രായം എത്തുന്നതോടെ നമ്മുടെ കുട്ടികളിൽ ഏറിയ പങ്കും ടിവിയിൽ കാർട്ടൂണുകൾ കാണുന്നതിൽ സന്തോഷം കണ്ടെത്തിത്തുടങ്ങിയിയിട്ടുണ്ടാകും. എന്നാൽ തുടക്കത്തിൽ കാർട്ടൂൺ കാണിച്ചു കൊടുക്കാൻ ആവേശം കാണിക്കുന്ന മാതാപിതാക്കൾക്ക് പിന്നീട് പയ്യെ ആ ആവേശം നഷ്ടമാകും. ഏതെങ്കിലും വിധത്തിൽ കുട്ടികളെ ടിവിയുടെ മുന്നിൽ നിന്നും പിടിച്ചു മാറ്റാനാനാണ് അവർ ആഗ്രഹിക്കുക. 

അമിതമായി കാർട്ടൂൺ കാണുന്നത് കണ്ണുകൾക്ക് പ്രശ്‌നമുണ്ടാക്കും കാർട്ടൂൺ കഥാപാത്രങ്ങളെ അനുകരിക്കുന്നത് അപകടം വരുത്തി വയ്ക്കും, മടിയന്മാരാക്കും തുടങ്ങി നിരവധി കാര്യങ്ങൾ മാതാപിതാക്കൾക്ക് എടുത്ത് പറയാനുണ്ടാകും. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ, അല്പം ഒന്നു ശ്രദ്ധിച്ചാൽ കാർട്ടൂൺ കാഴ്ചകൊണ്ട് ദോഷത്തെക്കാൾ ഏറെ ഗുണങ്ങളുണ്ടാകും. 

ഏത് കാർട്ടൂൺ ആയാലും ശരി, അതിൽ കുട്ടികളെ സ്വാധീനിക്കുന്ന ഒരു സൂപ്പർ ഹീറോ ഉണ്ടായിരിക്കും.ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ ഭൂരിഭാഗവും നല്ല പ്രവർത്തികളും ആയിരിക്കും. സൂപ്പർഹീറോകൾ ആളുകളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും മുൻപന്തിയിലാണ്. ഇത്തരം കാർട്ടൂണുകൾ കാണുന്ന കുട്ടികൾ ഗുണത്തിലേക്ക് ആകർഷിക്കപ്പെടാം.

നന്മ പ്രവർത്തികൾ ചെയ്യുന്നതിന് സൂപ്പർഹീറോകൾ പ്രചോദനമാകാൻ കഴിയും. നന്മ തിന്മയെ ജയിക്കുന്നുവെന്ന് കുട്ടി മനസ്സിലാക്കും, അതിനാൽ ഒരാൾ എപ്പോഴും ശരിയായ കാര്യം ചെയ്യാൻ ശ്രമിക്കണം എന്ന തിരിച്ചറിവ് അവനിൽ ഉണ്ടാക്കുന്നതിനു കാർട്ടൂൺ കഥാപാത്രങ്ങൾ സഹായിക്കും. ഇതിനെല്ലാം പുറമെ, സൂപ്പർ  ഹീറോകൾ പ്രതിസന്ധികൾ തരണം ചെയ്ത് വന്നവരാണ്. അതിനാൽ പ്രതിസന്ധികളെ പ്രതിരോധിക്കാനും അന്തിമ വിജയം നേടുവാനുമുള്ള കരുത്ത് ഇത്തരം കഥാപാത്രങ്ങളിൽ നിന്നും കുട്ടികൾ ആർജിക്കും.

സൂപ്പർഹീറോകളുടെ ലോകത്ത് എല്ലാം സാധ്യമാണെന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിച്ചേക്കാം. അവൾ ഒരു ലജ്ജയുള്ള കുട്ടിയാണെങ്കിൽ, സൂപ്പർഹീറോകളുടെ ഫാൻസി ലോകത്തിൽ അവളെ ഉൾപ്പെടുത്തുകയും അവൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് അവളോട് പറയുകയും ചെയ്യുന്നത് കുട്ടിയെ കൂടുതൽ ആത്മവിശ്വാസമുള്ളവരാക്കാനും സഹായിക്കും.

സുഹൃത്തുക്കളുമായോ സഹോദരങ്ങളുമായോ കളിക്കുമ്പോൾ ഒരു സൂപ്പർഹീറോയെപ്പോലെ അഭിനയിക്കുന്നത് അല്ലെങ്കിൽ പെരുമാറുന്നത് ഒരു കുട്ടിക്ക് കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണ രീതികൾ പിന്തുടരാൻ കാർട്ടൂൺ കഥാപാത്രങ്ങൾ കുട്ടികളെ സഹായിച്ചേക്കാം. 

എന്നാൽ ഇങ്ങനെയെല്ലാം ആണെങ്കിലും കുട്ടികൾ സാഹസികത നിറഞ്ഞ കാര്യങ്ങളിൽ സൂപ്പർ ഹീറോകളെ അനുകരിക്കുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്താലുണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് അല്പം സമയമെടുക്കുന്ന കാര്യമാണെങ്കിലും കുട്ടികളിൽ മികച്ച ഫലം കൊണ്ടുവരുന്നതിന് സഹായിക്കും. 

English Summary : Positive effect of cartoons on children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA