പേരന്റിങ് ആംഗർ; ഈ കോപം കുട്ടികളെ തകർക്കുന്ന വില്ലനാവാതിരിക്കട്ടെ

HIGHLIGHTS
  • ദേഷ്യത്തിന്റെ ട്രിഗർ കണ്ടെത്തുക
  • സാഹചര്യം വിലയിരുത്തുക
parental-influence-on-the-emotional-development-of-children
Photo credits : Shutterstock.com
SHARE

കുട്ടികളെ വരച്ച വരയിൽ നിർത്തുന്ന, നിങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന, കുട്ടികൾ എങ്ങനെ ചിന്തിക്കണം, സംസാരിക്കണം എന്നുവരെ തീരുമാനിക്കുന്ന ഒരു പേരന്റ് ആണോ നിങ്ങൾ ? കുട്ടികൾ കുസൃതികാണിച്ചാൽ, അനിഷ്ടം പ്രകടിപ്പിച്ചാൽ നിയന്ത്രിക്കാനാവാത്ത കോപത്തോടെ കുട്ടികളുടെ അടുത്തേക്ക് എത്തുന്ന വ്യക്തിയാണോ നിങ്ങൾ? കുട്ടികൾക്ക് നിങ്ങളെ ഭയമാണോ? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം അതേയെന്നാണ് എങ്കിൽ നിങ്ങൾ പേരന്റിങ് ആംഗർ നിയന്ത്രിക്കാൻ കഴിയാത്ത ഒരു വ്യക്തിയാണ്. ഇത് ഭാവിയിൽ പലവിധത്തിലുള്ള ദൂഷ്യഫലങ്ങൾ നിങ്ങളുടെയും കുട്ടിയുടെയും ജീവിതത്തിലുണ്ടാക്കുകയും ചെയ്യും. പേരന്റിങ് ആംഗർ നിയന്ത്രിക്കാനായി താഴെ പറയുന്ന മാർഗങ്ങൾ ഒന്ന് പരീക്ഷിക്കാവുന്നതാണ്.

ആഴത്തിലുള്ള ശ്വാസം എടുക്കുക:  കുട്ടിയുമായി നിങ്ങൾ തർക്കത്തിനിടയിലാണെങ്കിൽ സ്വന്തം ദേഷ്യം ശമിപ്പിക്കുന്നതിനായി ഒരു ദീർഘശ്വാസം എടുക്കുക. ഇത് പലകുറി ആവർത്തിക്കുക. ഈ പ്രകൃയയ്ക്കിടയ്ക്ക് തർക്കത്തിൽ നിന്നും പിന്മാറുന്നതിനായി മനസിനെ സജ്ജമാക്കുക. ഇവിടെ കുട്ടിയുടെ മുന്നിൽ മുട്ടുമടക്കിയെന്ന തോന്നലല്ല, മറിച്ച് അനിയന്ത്രിതമായ ദേഷ്യത്തെ നിയന്ത്രിച്ചുവെന്ന തിരിച്ചറിവാണ് ആവശ്യം. 

ദേഷ്യത്തിന്റെ ട്രിഗർ കണ്ടെത്തുക: ദേഷ്യം വർദ്ധിക്കാൻ ഓരോ കാരണങ്ങളുണ്ട്,. ഇവയാണ് ട്രിഗറുകൾ എന്നറിയപ്പെടുന്നത്. ഓരോ രക്ഷകർത്താവിനും വ്യത്യസ്ത ‘ട്രിഗറുകൾ’ അല്ലെങ്കിൽ കോപത്തോടെ പ്രതികരിക്കാൻ അവരെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായിരിക്കും. നിങ്ങളുടെ ട്രിഗറുകൾ എന്തൊക്കെയാണ്? നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം, നിർദ്ദേശങ്ങൾ പാലിക്കാൻ അവൾ വിസമ്മതിക്കുന്നുണ്ടോ? ഇത്തരത്തിൽ ദേഷ്യം വർധിപ്പിക്കുന്ന കാര്യങ്ങളെ മനസിലാക്കി മുൻധാരണയോടെ ഇവയെ നേരിടുക. 

ചിന്തകൾ ശ്രദ്ധിക്കുക:  പലപ്പോഴും അനിയന്ത്രിതമായ ദേഷ്യത്തിനുള്ള ഒരു കാരണം തന്റെ മക്കൾ താൻ വിചാരിക്കുന്ന രീതിയിൽ ചിന്തിക്കണം, പ്രവർത്തിക്കണം തുടങ്ങിയ ചിന്തകളാണ്. ഈ ചിന്തകൾക്ക് അവസാനമിടണം. കുട്ടികളുടെ വ്യക്തിത്വം അംഗീകരിക്കുക. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള ക്ഷമ കാണിക്കാതെ ദേഷ്യപ്പെടുന്നത് കുട്ടികളിൽ പലവിധത്തിലുള്ള സ്വഭാവവൈകല്യങ്ങളും ഉണ്ടാക്കും. 

സാഹചര്യം വിലയിരുത്തുക : മനസിനെ ശാന്തമാക്കാൻ സാധിച്ചാൽ നിങ്ങൾ ദേഷ്യപ്പെടാനുണ്ടായ സാഹചര്യം വിലയിരുത്തണം. ഇങ്ങനെ ചെയ്യുമ്പോൾ അടുത്ത തവണ ദേഷ്യപ്പെടുമ്പോൾ നിങ്ങൾക്ക് വ്യത്യസ്തമായി അതിനെ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടോയെന്ന് മനസിലാക്കാം. സാധിക്കുന്നില്ലയെങ്കിൽ വൈദ്യസഹായം തേടുകയുമായാകാം.

ഉത്തരവാദിത്വങ്ങൾ തിരിച്ചറിയുക : കോപം നിയന്ത്രിക്കുകയെന്നത് ഒറ്റരാത്രികൊണ്ട് സംഭവിക്കാൻ പോകുന്നില്ല, കുറച്ച് ശ്രമം കൂടാതെ മാറ്റം പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണ്. നിങ്ങളുടെ കോപം നിങ്ങളുടെ കുട്ടികളെ വൈകാരികമോ ശാരീരികമോ അപകടത്തിലാക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ,  ഉടൻ സഹായം തേടുക. 

English Summary : How to control your anger with kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA