ADVERTISEMENT

മറ്റുള്ള വ്യക്തികളുമായി അടുത്തിടപഴകുന്ന പ്രായം മുതൽക്ക് ഒരു കുട്ടിക്ക് ആവശ്യമായി വരുന്ന ഒന്നാണ് അച്ചടക്കം. എന്നാൽ അമിതമായ കൊഞ്ചിക്കൽ, സ്നേഹലാളനങ്ങൾ എന്നിവമൂലം പലകുട്ടികൾക്കും അച്ചടക്കം പകർന്നു നൽകാൻ മാതാപിതാക്കൾക്ക് സാധിക്കുന്നില്ല. അച്ചടക്കത്തോടെ കുട്ടികളെ വളർത്തുകയെന്നത് ഒരു ബാലികേറാമലയായാണ് പലരും കാണുന്നത്. എന്നാൽ അങ്ങനെയല്ല, കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നത് രസകരമായ ഒരു ടാസ്ക് തന്നെയാണ്. എന്നാൽ സമയവും ക്ഷമയും ആവശ്യമുള്ളഷഒരു കാര്യം തന്നെയാണിത്. 

ഉദാഹരണ സഹിതം കാര്യങ്ങൾ വിശദീകരിക്കുക 

കുട്ടികളോട് അച്ചടക്കത്തെപ്പറ്റി പറയുമ്പോൾ മാതാപിതാക്കൾ ആദ്യം അച്ചടക്കം ഉള്ളവരാകണം . പൊട്ടിത്തെറിച്ചുകൊണ്ട് കുട്ടികളോട് ഇടപെടരുത്. ശാന്തമായ വാക്കുകളും പ്രവൃത്തികളും ഉപയോഗിച്ച് കുട്ടികളെ തെറ്റിൽ നിന്ന് ശരി പഠിപ്പിക്കുക. അവർക്ക് ഉണ്ടാകുന്ന ഓരോ ചെറിയ മാറ്റത്തെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 

പരിധി നിശ്ചയിക്കുക

കുട്ടികൾക്ക് പിന്തുടരാൻ കഴിയുന്ന വ്യക്തവും സ്ഥിരവുമായ നിയമങ്ങൾ പാലിക്കുക. ഈ നിയമങ്ങൾ‌ അവർ‌ക്ക് മനസ്സിലാക്കാൻ‌ കഴിയുന്ന പ്രായത്തിനനുസരിച്ച് വിശദീകരിക്കുക. നിയമങ്ങൾ കൃത്യമായി അവർ പിന്തുടരുന്നുവെങ്കിൽ പ്രോത്സാഹിപ്പിക്കുക. 

പരിണതഫലങ്ങൾ പറഞ്ഞു നൽകുക

മാതാപിതാക്കളെ അനുസരിക്കാതെ, അച്ചടക്കമില്ലാത്ത പെരുമാറിയാൽ ഉണ്ടാകാവുന്ന പരിണതഫലങ്ങൾ ശാന്തമായും ഉറച്ചസ്വരത്തിലും വിശദീകരിക്കുക. ഉദാഹരണത്തിന്, അവളുടെ കളിപ്പാട്ടങ്ങൾ എടുക്കുന്നില്ലെങ്കിൽ, നിങ്ങൾ അവ ഇനി മാറ്റിവെക്കുമെന്ന് അവളോട് പറയുക, അത് പ്രവർത്തിച്ച് കാണിക്കുക.  കുറച്ച് മിനിറ്റിനുശേഷം അവ തിരികെ നൽകുക. എന്നാൽ ഭക്ഷണ സാധനങ്ങൾ ഇത്തരത്തിൽ മാറ്റിവയ്ക്കരുത്.

കുട്ടികൾ പറയുന്നത് കേൾക്കുക

നിങ്ങൾ പറയുന്നത് കുട്ടികൾ സശ്രദ്ധം കേൾക്കണമെങ്കിൽ ആ ശ്രദ്ധ അവരുടെ വാക്കുകൾക്കും നൽകണം. പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതിന് മുമ്പ് കുട്ടികൾക്ക് പറയാനുള്ളത് പൂർത്തിയാക്കാൻ അനുവദിക്കുക. പെരുമാറ്റത്തിലെ പാകപ്പിഴകൾ ശ്രദ്ധയിൽപ്പെട്ടാൽ ക്ഷമയോടെ അവ തിരുത്തിക്കൊടുക്കുക. കുട്ടികളുടെ വാക്കുകൾക്ക് ശ്രദ്ധ നൽകിയാൽ തന്നെ അവർ വളരെ പോസിറ്റീവ് ആയി പ്രതികരിക്കാൻ ആരംഭിക്കും.

അംഗീകരിക്കുക 

കുട്ടികൾ മോശമായ എന്തെങ്കിലും ചെയ്യുമ്പോൾ അതെടുത്ത് പറയുകയും ശിക്ഷിക്കുകയും ചെയ്യുന്നത് പോലെതന്നെ അവർ നല്ലത് ചെയ്യുമ്പോൾ അംഗീകരിക്കുക. കുട്ടികളിലെ നല്ല പെരുമാറ്റം ശ്രദ്ധിക്കുകയും അത് ചൂണ്ടിക്കാണിക്കുകയും ചെയ്യുക, അവരുടെ വിജയത്തെയും നല്ല പരിശ്രമങ്ങളെയും പ്രശംസിക്കുക. 

English Summary: Effective discipline method for children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com