‘അച്ഛനും അമ്മയും ഇന്നലെയും വഴക്കുണ്ടാക്കി’ ; വീട്ടിലെ കലഹം കൂട്ടുകാരോട് പങ്കുവച്ച് പെൺകുട്ടി - കുറിപ്പ്

HIGHLIGHTS
  • കുട്ടികളുടെ മനസ്സിൽ വലിയയൊരു മുറിവുണ്ടാക്കും
parents-arguing-affects-on-child
Little girl crying while parents quarrel. Closing the ears, 5-10 years old, vintage tone.
SHARE

പങ്കാളികൾ തമ്മിലുള്ള കലഹങ്ങൾ കുട്ടികളുടെ മനസ്സിൽ എത്രമാത്രം മുറിവുണ്ടാക്കും  എന്ന ചിന്തിച്ചിട്ടുണ്ടോ?  വീട്ടിൽ നടക്കുന്ന ഓരോ കലഹങ്ങളും വാഗ്വാദങ്ങളും തര്‍ക്കങ്ങളും എല്ലാം കുട്ടികളുടെ മനസ്സിൽ വലിയ ആഘാതങ്ങളുണ്ടാക്കും.  ആരോഗ്യകരമായ തർക്കങ്ങൾ, വാദങ്ങൾ ഒക്കെയാവും ചിലപ്പോൾ മാതാപിതാക്കൾ തമ്മിൽ ഉണ്ടാവുക. അതും കുട്ടികൾക്ക് ഒരുപക്ഷെ മനസ്സിലാവില്ല. ഇതേക്കുറിച്ച് സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ്

ഇരട്ടയായി മുടി പിന്നി, ഒരുഭാഗം മുന്നിലേക്കും മറു ഭാഗം പിന്നിലേക്കും ഇട്ട്, എലിസബത്ത് ടീച്ചറുടെ ഡെസ്കിൽ ഒരു കൈ താടിയിൽ കുത്തി അനാമിക പറഞ്ഞു. അച്ഛനും അമ്മയും ഇന്നലെയും വഴക്കുണ്ടാക്കി  ഞങ്ങൾ അഞ്ചാറു കുട്ടികൾ ഡെസ്കിനു ചുറ്റുമായി അനാമികയെ കേൾക്കുന്നു. ഇന്നലെ, പൈസയെ ചൊല്ലിയായിരിന്നു, ലഹള; അച്ഛൻ പൈസ എടുത്ത് അമ്മയുടെ മുഖത്തേക്കെറിഞ്ഞു.  അനാമികയുടെ ഉണ്ടക്കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീർ ടീച്ചറുടെ ഡെസ്കിൽ വീണു. ടീച്ചർ അനാമികയെ (യഥാർത്ഥ പേരല്ല) ആശ്വസിപ്പിച്ചു. എല്ലാം, ശരിയാകും മോളെ  എന്ന് പറഞ്ഞു. 

കറുകച്ചാൽ, ഗവ: എൽ പി സ്കൂളിൽ  ഒന്നാം ക്ലാസ്സുമുതൽ നടന്ന പല കാര്യങ്ങളും ഒരു സിനിമയിലെ രംഗങ്ങൾ പോലെ ഓർമ്മയുണ്ട്. നാലാം ക്ലാസ്സിൽ വച്ചു  അതിലൊരു സംഭവം ആണ് പറഞ്ഞത്. പിന്നെയും ധാരാളം സുഹൃത്തുക്കൾ വീട്ടിലെ മാതാപിതാക്കളുടെ കലഹത്തെക്കുറിച്ച് അനുഭവങ്ങൾ പങ്കു വച്ചിട്ടുണ്ട്.

പങ്കാളികൾ തമ്മിലുള്ള കലഹങ്ങൾ കുട്ടികളുടെ മനസ്സിൽ എത്രമാത്രം മുറിവുണ്ടാക്കും എന്ന് പറയാനാണ് ഇത്രയും എഴുതിയത്. ഇതിപ്പോൾ ഓർക്കാൻ കാരണം, ഇന്നലെ കിട്ടിയ ഒരു വാട്ട്സാപ് വിഡിയോ ആണ്. കുട്ടികൾക്ക് വേണ്ടി സുബി സുരേഷ് അവതരിപ്പിച്ച ചാനൽ പരിപാടിയിലെ ഒരു ഭാഗം. വീട്ടിലെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ഒരു കൊച്ചുകുട്ടി പറയുന്നു. ബീച്ചിൽ പോയി തിരികെ വന്നപ്പോൾ, അച്ഛൻ അമ്മയുടെ കരണത്തടിച്ചു.  അച്ഛനും അമ്മയും സുബിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ ശരിക്കും വിയർത്തു. 

കലഹം കഴിയുമ്പോൾ മുതിർന്നവർ അതങ്ങു മറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങും. പക്ഷെ, കുട്ടികൾ അത് ഓർത്തിരിക്കും, ചിലപ്പോൾ ടീച്ചറോട് പങ്കുവയ്ക്കും, സുഹൃത്തുക്കളും ആയി പങ്കുവയ്ക്കും, ചിലപ്പോൾ നിങ്ങളറിയാതെ നിങ്ങളുടെ സുഹൃത്തുക്കളോടോ അല്ലെങ്കിൽ ചിലപ്പോൾ പബ്ലിക്കായും പറയുന്നുണ്ടാവും. വിദേശത്ത് ഒക്കെയാണെങ്കിൽ കുട്ടികളെ സോഷ്യൽ സർവീസ് ഏറ്റെടുക്കാൻ ഈ ഒരു കാരണം മതിയാകും. 

26 ഒക്ടോബർ  2006 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ The Protection of Women from Domestic Violence Act 2005, section 3 പ്രകാരം Physical Abuse is explained as any act or conduct which is of such nature as to cause bodily pain, harm or danger to life, limb, or health or impair the health or development of the aggrieved person and include assault criminal intimidation and criminal force.  എന്നാണ്. 

വളരെ നീചമായതും, പ്രകൃതമായതും ആയ ഒരു പ്രവർത്തിയാണ് ജീവിതപങ്കാളിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക എന്നത്. നിങ്ങൾ പങ്കാളിയെ തല്ലുന്ന വ്യക്തിക്ക് സ്നേഹിക്കുവാനോ, സ്നേഹിക്കപെടുവാനോ ഉള്ള അവകാശം ഇല്ല എന്ന് പറയാം. വീട്ടിൽ നടക്കുന്ന ഓരോ കലഹങ്ങളും, വാഗ്വാദങ്ങളും, തര്‍ക്കങ്ങളും എല്ലാം കുട്ടികളുടെ മനസ്സിൽ വലിയയൊരു മുറിവുണ്ടാക്കും.  ആരോഗ്യകരമായ തർക്കങ്ങൾ, വാദങ്ങൾ ഒക്കെയാവും ചിലപ്പോൾ മാതാപിതാക്കൾ തമ്മിൽ ഉണ്ടാവുക. അതും കുട്ടികൾക്ക് ഒരുപക്ഷെ മനസ്സിലാവില്ല. 

2002 ൽ UCLA  നടത്തിയ ഒരു പഠനത്തിൽ, കുടുബവഴക്കുകൾ ഉള്ള നിരവധി ഫാമിലികളിൽ നടത്തിയ പഠനത്തിൽ (Risky families: family social environments and the mental and physical health of offspring), ഈ അവസ്ഥകളിൽ ജീവിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ ശാരീരിക, മാനസിക, വികാരപരമായ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട് എന്ന് കണ്ടെത്തിയിരുന്നു. സാംസ്കാരികമായ വലിയ ഒരു അഴിച്ചു പണി വേണ്ടി വരും ഡൊമസ്റ്റിക് വയലൻസ് ഇല്ലാതാക്കാൻ.  

ഒത്തുപോകാൻ പറ്റുന്നില്ല എങ്കിൽ പിരിയുക. 'If it is not not working, it is OK to end the relationship' രണ്ടായി നിന്ന് കുട്ടികളെ സ്നേഹിക്കാം.  കുട്ടികളെ ഓർത്ത് ദയവായി ഒരുമിച്ചു ജീവിക്കണം  എന്നുള്ള ഉപദേശമാവും സാധാരണ ലഭിക്കുക.  ഒരുമിച്ചു ജീവിക്കുമ്പോൾ ഉണ്ടാവുന്ന കലഹങ്ങൾ കൊണ്ടുള്ള മുറിവുകൾ ആവും കുട്ടികളിൽ ഒരുപക്ഷെ കൂടുതൽ ആഘാതം ഉണ്ടാക്കുക.

English Summary : Suresh C Pillai's social media post on fight between parents and effect on children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA