‘പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലേ’ ; മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് ശോഭന

HIGHLIGHTS
  • പഠനത്തിൽ സഹായിക്കുന്ന ശോഭനയുടെ ഒരു വിഡിയോ ശ്രദ്ധ നേടുകയാണ്
actress-shobana-post-a-video-with-daughter-ananthanarayani
SHARE

മകള്‍ അനന്തനാരായണിയെ പഠനത്തിൽ സഹായിക്കുന്ന ശോഭനയുടെ ഒരു വിഡിയോ ശ്രദ്ധ നേടുകയാണ്.  മകളുടെ പഠന കാര്യങ്ങള്‍ അന്വേഷിക്കുന്ന ശോഭനയെയാണ് വിഡിയോയിൽ കാണുന്നത്. മകളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ  എത്രമാത്രം താരം ശ്രദ്ധാലുവാണെന്ന്  ഈ വിഡിയോയിലൂടെ മനസിലാക്കാം.  മക്കളുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾക്ക് ശോഭന ചില ഉപദേശങ്ങളും പങ്കുവയ്ക്കുന്നുണ്ട്. 

അനന്തനാരായണിയ്ക്കൊപ്പമുള്ള ശോഭനയുടെ വിഡിയോ ആരാധകർ വളരെപ്പെട്ടാന്നാണ് ഏറ്റെടുത്തത്.  മകളോട് പുസ്തകം എവിടെയെന്നും  പാഠഭാഗങ്ങള്‍ പൂർത്തിയാക്കിയിട്ടില്ലല്ലോ എന്നും ചോദിക്കുന്നുണ്ട്. അനന്തനാരായണിയ്ക്കും അമ്മയ്ക്കുമുള്ള സ്നേഹം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ.  മലയാളത്തിലാണ് ശോഭന വിഡിയോയിൽ കൂടുതൽ സംസാരിക്കുന്നത്.  മലയാളം മനസിലാകാത്ത പല ആരാധകരും തങ്ങളുടെ ഇഷ്ട താരം എന്താണ് പറയുന്നതെന്ന് ആരെങ്കിലും ഇംഗ്ലീഷിൽ പറഞ്ഞു തരുമോ എന്നും ചോദിക്കുന്നുണ്ട്.

മകളുടെ വിശേഷങ്ങൾ അറിയാനും നിരവധിപേരാണ് ചോദ്യങ്ങളുമായി എത്തിയത്. അനന്തനാരായണി ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും നൃത്തം പഠിക്കുന്നുണ്ടോ എന്നൊക്കെയാണ് ആരാധകരുടെ പ്രധാനസംശയങ്ങൾ. മകൾ നാരായണിയെ പൊതുവേദിയിൽ ശോഭന പരിചയപ്പെടുത്തിയിട്ടില്ല. മുൻപ് കടൽതീരത്ത് മകൾക്കൊപ്പം അവധിക്കാലം ചിലവഴിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തിരുന്നു.

English Summary :  Actress Shobhana post a video with daughter Ananthanarayani

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA