ADVERTISEMENT

പാഠപുസ്തകങ്ങളിലെ വാചകങ്ങള്‍ കാണാതെ പഠിച്ച്, പുസ്തകപ്പുഴു മാത്രമായി വളരുന്ന കുട്ടികളെയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അതോ അപാര ബുദ്ധിയുള്ള, ലോകത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മാഹാന്‍മാരായി നിങ്ങളുടെ കുട്ടികളെ വളര്‍ത്തണമെന്നോ?

 

രണ്ടാമത് പറഞ്ഞ കൂട്ടരാണെങ്കില്‍ ഈ അമ്മയെ നിങ്ങളറിയണം. ഈ അമ്മ മകനെ വളര്‍ത്തിയ കഥയും. അമ്മയുടെ പേര് മയെ മസ്‌ക്ക്, ഒരു ഡയറ്റീഷനാണ്, ന്യൂട്രിഷനിസ്റ്റും. അതിലെല്ലാം ഉപരി അവരെ ലോകം വിശേഷിപ്പിക്കുന്നത് ഇലോണ്‍ മസ്‌ക്കിന്റെ അമ്മ നിലയിലാണ്.

 

ജീനിയസ് സംരംഭകന്‍, ഇതിഹാസ സംരംഭകന്‍, ഫ്യൂച്ചറിസ്റ്റിക് സംരംഭകന്‍....മസ്‌ക്കിന് വിശേഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇത്രയും വലിയ ശാസ്ത്ര സംരംഭകനായി മസ്‌ക്ക് വളര്‍ന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലമാണ്. മസ്‌ക്കിന്റെ മാത്രമല്ല, മസ്‌ക്കിനോളം കഴിവുള്ള കിമ്പല്‍ എന്ന സഹോദരന്റെയും ടോസ്‌ക്ക എന്ന സഹോദരിയുടെയും കുട്ടിക്കാലം. 

 

എങ്ങനെ വളര്‍ത്തണം

 

ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തനും ഇന്നൊവേറ്റിവുമായ ശാസ്ത്രസംരംഭകനാണ് മസ്‌ക്ക്. സഹോദരന്‍ കിംബല്‍ പ്രശസ്തനായ ടെക്, ഫുഡ് എന്‍ട്രപ്രണറും. ടോസ്‌ക്ക അസ്സല്‍ സംവിധായകയും. മക്കളെല്ലാം കിടു. മസ്‌ക്കിന് പകരം വെയ്ക്കാന്‍ പോലും ലോകത്ത് ഇന്നാരുമില്ല. കല്ല്യാണം കഴിഞ്ഞ് ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ മയെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. പിന്നീട് മൂന്ന് മക്കളെ വളര്‍ത്താനുള്ള പോരാട്ടമായിരുന്നു. എന്നാല്‍ താന്‍ ഏറ്റവും നല്ല അമ്മയായിരുന്നു എന്ന് മയെ പറയുന്നു. 

 

അതിന് കാരണവുമുണ്ട്. അവര്‍ മക്കളെ വളര്‍ത്തുമ്പോള്‍ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കി  എന്നതാണ്. പൂര്‍ണമായും സ്വന്തം കാലില്‍ നിന്ന് വളരാന്‍, അവര്‍ ജീവിതത്തില്‍ ആരാകണം എന്ന് തീരുമാനിക്കാന്‍, പുതിയ പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് അവരെ  പ്രാപ്തരാക്കാന്‍. ഒരു സിംഗിള്‍ മദറായ അവര്‍ മക്കള്‍ക്ക് ആവോളം സ്‌നേഹം നല്‍കി. എന്നാല്‍ ഒരിക്കലും അവരെ ഒന്നിൽ നിന്നും തടഞ്ഞില്ല.

 

മോഡലായും ഡയറ്റീഷനായും തിളങ്ങിയ അമ്മയില്‍ നിന്നാണ് മക്കള്‍ മൂന്ന് പേരും സ്വാശ്രയത്വഭാവവും വര്‍ക്ക് എത്തിക്‌സും പഠിച്ചത്. ബിസിയായ അമ്മയെ ബുദ്ധി മുട്ടിക്കാതെ സ്വന്തം അവസരങ്ങള്‍ എങ്ങനെ കണ്ടെത്തണമെന്ന് അവര്‍ മൂന്ന് പേരും പഠിച്ചു. അതിന്റെ പ്രാധാന്യവും. വെറും 17ാം വയസ്സില്‍ കാനഡയിലേക്കും പിന്നീട് യുഎസിലേക്കും കുടിയേറാന്‍ ഇലോണ്‍ മസ്‌ക്കിന് ധൈര്യം നല്‍കിയതും അമ്മയുടെ ഈ വളര്‍ത്തുരീതി തന്നെയാണ്. 

 

കുട്ടികളെ വീടിനുള്ളില്‍ പിടിച്ചിരുത്തി, പുസ്തകപ്പുഴുവാക്കി, സ്വാതന്ത്ര്യം കൊടുക്കാതെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് പറ്റിയ പാഠപുസ്തകമാണ് മസ്‌ക്കിന്റെ അമ്മ. 

 

English Summary : Parenting tips of Elon Musk mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com