ADVERTISEMENT

ബോളിവുഡിന്റെ എന്നത്തേയും താരറാണി മാധുരിയുടെ പേരന്റിങ്ങ് രീതികൾ ഏറെ വ്യത്യസ്തമാണ്. സനിമയിൽ കത്തിനിന്ന സമയത്താണ് മാധുരി ഡോക്ടറായ ശ്രീരാം മാധവ് നെനെയെ വിവാഹം ചെയ്തത്. പിന്നെ സിനിമയോട് താല്കാലികമായി വിടപറഞ്ഞ് ആമേരിക്കയിലായിരുന്നു താരം. റയാന്‍, ആരിൻ എന്ന രണ്ട് ആൺകുട്ടികളാണ് മാധുരിക്ക്. താൻ ഒരു കർക്കശക്കാരിയായ അമ്മയാണെന്ന് സമ്മതിക്കാൻ മാധുരിക്ക് യാതൊതു മടിയുമില്ല. വളർന്നു വരുന്ന കുട്ടികൾ അച്ചടക്കം അത്യാവശ്യമാണെന്നും അതിനായി അല്പം സ്ട്രിക്റ്റാവണമെന്നും മാധുരി പറയുന്നു.  

മകൻ ഒരിക്കൽ സ്ക്കൂളിലെ എസ്സെ കോമ്പറ്റീഷനിൽ എന്റെ അമ്മ അല്പം സ്ട്രിക്റ്റാണെന്ന് എഴുതിയെന്നും അത് സത്യമാണെന്നും മാധുരി പറയുന്നു. ചെറിയപ്രായത്തിൽ ശീലിക്കുന്ന അച്ചടക്കം സ്വാഭാവികമായി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറും.  മുതിർന്നവരോടുള്ള ബഹുമാനവും കാത്തുസൂക്ഷിക്കണെമെന്ന് മാധുരിക്ക് നിർബന്ധമാണ്. കാര്യങ്ങൾ സ്വയം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്ന കാര്യത്തിലും മാധുരി മുൻപന്തിയിൽത്തന്നെയാണ്.

അവർ സ്വതന്ത്രരായി വളരണമെന്നും സ്വന്തമായി ജീവിതമെന്തെന്ന് പഠിച്ചുതന്നെ വളരണെമെന്നും ഇവർ പറയുന്നു. കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമെങ്കിലും അതിന് പിന്നിലെ തങ്ങളുടെ അധ്വാനത്തിന്റെ വില ഇവർ കുട്ടികൾക്ക് മനസിലാക്കികൊടുക്കും. ജീവിതത്തിൽ വിജയം കൈവരിക്കാൻ കഠിനാധ്വാനം അനിവാര്യമാണെന്ന പാഠം കുട്ടികളുമായി പങ്കുവയ്ക്കാറുണ്ട്..

ഉത്തരവാദിത്വങ്ങൾ പങ്കിട്ടെടുക്കുന്നതാണ് തന്റെയും നെനെയുടേയും പേരന്റിങ്ങിന്റെ വിജയമന്ത്രമെന്ന് താരം പറയുന്നു. ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടിയെടുക്കാനുള്ള ഒന്നാണ് ജീവിതം. അതിനായി കുടുംബമൊന്നാകെ ഉത്തരവാദിത്വങ്ങൾ പങ്കിടുക. കെട്ടുറപ്പുള്ള ഒരു കുടുംബത്തിന് അത് അത്യാവശ്യമാണ്. അത് കണ്ടു വളരുന്ന കുട്ടികൾ ഒരിക്കലും സ്വാർത്ഥരായി വളരില്ല.

കുട്ടികളുടെ മുൻപിൽ അവരെ ഹോംവർക്ക് ചെയ്യാൻ സഹായിക്കുന്ന അവരുടെ ഭക്ഷണകാര്യത്തിലും ആരോഗ്യത്തിലും അതീവശ്രദ്ധ പുലർത്തുന്ന   സാധാരണ അമ്മ മാത്രമാണ് താനെന്നും മാധുരി പറയുന്നു.  തന്റെ സ്റ്റാർഡമൊന്നും കുട്ടികൾക്കറിയില്ലെന്നും അമ്മ ശരിക്കും പ്രശസ്തയാണോയെന്ന് കുട്ടികൾ ഇടയ്ക്ക് ചോദിക്കാറുണ്ടത്രേ.

English Summay : Parenting tips of actress Madhuri Dixit Nene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com