കാർ വാങ്ങുന്നതിനായി നവജാതശിശുവിനെ മാതാപിതാക്കൾ വിറ്റു: കുഞ്ഞിനെ കൈമാറിയത് ഒന്നര ലക്ഷം രൂപയ്ക്ക്

HIGHLIGHTS
  • കുഞ്ഞിന്റെ മുത്തശ്ശനും മുത്തശ്ശിയും പരാതിയുമായി പോലീസിനെ സമീപിച്ചു
couples-from-utter-pradesh-sells-newborn-to-by-a-car
Representative image. Photo Credits : estherca/ Shutterstock.com
SHARE

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനുള്ള പണം സമ്പാദിക്കുന്നതിനായി സ്വന്തം കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു. ഉത്തർപ്രദേശിലെ കനോജ് ജില്ലയിലാണ് സംഭവം. ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി മൂന്ന് മാസം പ്രായമുള്ള ആൺ കുഞ്ഞിനെ മാതാപിതാക്കൾ ഒരു വ്യവസായിക്ക് കൈമാറുകയായിരുന്നു. കുഞ്ഞിന്റെ മുത്തശ്ശനും മുത്തശ്ശിയും പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

ഏറെ നാളുകളായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾ അതിനു പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ വിറ്റത് എന്ന് ടിർവാ കൊട്ട്വാരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കുഞ്ഞ് ഇപ്പോഴും വാങ്ങിയ വ്യക്തിയുടെ അടുത്തുതന്നെയാണ് ഉള്ളത് എന്ന് കൊട്ട്വാരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ ഷൈലേന്ദ്രകുമാർ മിശ്ര അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂയെന്നും അതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Couples from Utter Pradesh sells newborn to by a car

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA