നിഷയും അഷറും നോഹയും ചേർന്നൊരുക്കിയ പിറന്നാൾ സമ്മാനം പങ്കുവച്ച് സണ്ണി ലിയോണി

HIGHLIGHTS
  • അമ്മയ്ക്കുള്ള പിറന്നാൾ ആശംസകൾ ഒരുക്കിയിരിക്കുകയാണ് ഈ കുരുന്നുകൾ
sunny-leone-post-a-video-of-birthday-gift-by-kids
SHARE

മകളുടെ ഓരോ വളർച്ചയും വിശേഷങ്ങളുമൊക്കെ സണ്ണി ലിയോണി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സണ്ണിയുടെ പിറന്നാൾ. കുടംബസമേതം പിറന്നാള്‍ ആഘോഷിച്ച വിശേഷം സണ്ണി പങ്കുവച്ചിരുന്നു. ആ ആഘോഷത്തിലെ ഏറ്റവും മനോഹരമായ കാര്യം സണ്ണി ചിത്രത്തോടുള്ള കുറിപ്പിൽ പറയുന്നുണ്ട്. തനിക്ക് മക്കളൊരുക്കിയ പിറന്നാൾ സമ്മാനങ്ങളെ കുറിച്ചാണത്. തങ്ങൾക്കു ചുറ്റുമുള്ള വസതുക്കൾ ഉപയോഗിച്ച്  മനോഹരമായ ചില ക്രാഫ്റ്റുകളാണ് മക്കളായ നിഷയും അഷറും നോഹയും  ഒരുക്കിയിരിക്കുന്നത്. പേപ്പറുകളിലും ഉരുളൻ കല്ലുകളിലും ചിത്രങ്ങളും അമ്മയ്ക്കുള്ള പിറന്നാൾ ആശംസകൾ ഒരുക്കിയിരിക്കുകയാണ് ഈ കുരുന്നുകൾ.  മക്കളൊരുക്കിയ ആ സമ്മാനങ്ങളുടെ ചിത്രവും വിഡിയോയും സണ്ണി ലിയോണി സമൂഹമാധ്യമ പേജിലൂടെയാണ് പങ്കുവച്ചത്.

സണ്ണി ലിയോണി ആരാധകർക്ക് പ്രിയങ്കരിയാവുന്നത് അവർ ജീവിതത്തിൽ എടുത്ത ചില നിലപാടുകൾ കൊണ്ടു കൂടെയാണ്.2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്.  മുൻപ് ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

നിഷയുടെ വിശേഷങ്ങളൊക്കെ സണ്ണി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിഷയുടെ നാലാം പിറന്നാളിന് താരം മകൾക്ക് സണ്ണി ആശംസകൾ നേർന്നതിങ്ങനെയാണ്. ‘നിഷ, നീ എന്തൊരു സുന്ദരിയാണ്, ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്’. നിഷയെക്കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ട് ആൺകുട്ടികളും സണ്ണി, ഡാനിയൽ ദമ്പതികൾക്കുണ്ട്. അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നിങ്ങനെയാണ് കുഞ്ഞോമനകൾക്ക് സണ്ണി പേരിട്ടിരിക്കുന്നത്.

English Summary : Sunny Leone post a video of birthday gift by kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA