‘കാൻസർ മൂലം എന്റെ അന്ത്യ നിമിഷങ്ങൾ അടുത്തു’, മകനെ അറിയിച്ച് അമ്മ; ഹൃദയം നുറുക്കും കുറിപ്പ്

HIGHLIGHTS
  • ഞാൻ ദുഖത്താൽ അലറിക്കരയും, എങ്കിൽ മാത്രമേ അവനെ സമാധാനിപ്പിക്കാൻ എനിക്ക് കഴിയൂ
mother-opens-up-about-her-cancer-to-son-viral-tweet
ഡോക്ടർ നാദിയയും മകനും. ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

കാനഡയിൽ നിന്നുള്ള ന്യൂറോ സയന്റിസ്റ്റായ നാദിയ ചൗധരി തനിക്ക് ബാധിച്ച കടുത്ത അണ്ഡാശയ അർബുദത്തെ കുറിച്ചും തന്റെ അന്ത്യ നമിഷങ്ങൾ അടുത്തുവെന്നും മകനോട് അറിച്ച ഹൃദയഭേദകമായ കുറിപ്പ് ശ്രദ്ധേയമാകുന്നു.കോൺകോർഡിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. നാദിയയ്ക്ക് 2020 ജൂണിലാണ് അണ്ഡാശയ അർബുദം കണ്ടെത്തിയത്. കാൻസറിനെതിരെ പോരാടിയ അനുഭവങ്ങള്‍ നാദിയ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ കാൻസറിനോടുള്ള ആ പോരാട്ടത്തിൽ താൻ എങ്ങനെ പരാജയപ്പെടുന്നുവെന്നതിനെക്കുറിച്ചും അത് തന്റെ ചെറിയ മകനോട് പങ്കുവയ്ക്കുന്നതിനെ കുറിച്ചും അടുത്തിടെ നടത്തിയ ട്വീറ്റ് വൈറലായി.

‘ഇന്ന് എന്റെ മകനോട് കാൻസർ മൂലം എന്റെ അന്ത്യ നിമിഷങ്ങൾ അടുത്തുവെന്ന വിവരം പറയുകയാണ്. അവനെ ഇത് അറിയേണ്ട സമയമായിരിക്കുന്നു. അവനോട് ഈ കാര്യം പറയുമ്പോൾ ഞാൻ ധൈര്യശാലിയായിരിക്കാൻ ആഗ്രഹിക്കുന്നു. , ഞാൻ ദുഖത്താൽ അലറിക്കരയും, എങ്കിൽ മാത്രമേ അവനെ സമാധാനിപ്പിക്കാൻ എനിക്ക് കഴിയൂ’. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നാദിയ കുറിച്ചു.

മകനോട് ഈ വിവരം അറിയിച്ച ശേഷം അവൻ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും  തങ്ങൾ  അല്പം സമയം കരഞ്ഞുവെന്നും നാദിയ കുറിച്ചു. തന്റെ മകൻ ധൈര്യശാലിയും ബുദ്ധിമാനും ആണെന്നും അവന്റെ വളർച്ച താൻ എവിടെയായിരുന്നാലും കാണുമെന്നും നാദിയ പറയുന്നു. തന്റെ ജിവിതത്തിലെ  ഏറ്റവും സങ്കടം നിറഞ്ഞ ദിവസമാണിതെന്നും അവർ പറയുന്നു. ഹൃദയം നുറുക്കുന്ന ഈ ട്വീറ്റ് വളരെ വേഗമാണ് വൈറലായത്. പ്രാർഥനകളും ആശ്വാസവാക്കുകളാലും നിറയുകയാണ് നാദിയയുടെ ട്വീറ്റിന് താഴെ. 

English Summary : Mother opens up about her cancer to son- viral tweet

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA