ADVERTISEMENT

കൊറോണയും കോവിഡ് വ്യാപനവും മുതിർന്നവരേക്കൾ ബാധിക്കുന്നത് കുട്ടികളെയാണെന്ന് നമുക്കേവർക്കും അറിയാം. വീടുകളിൽത്തന്നെ കഴിഞ്ഞുകൂടേണ്ടിവരുന്നത് അവരുടെ ഭാവിയെത്തന്നെ പല വിധത്തിൽ ബാധിച്ചേക്കാം. സ്കൂളും  പഠനവും കൂട്ടുകാരും കളികളുമൊക്കെയായി സന്തോഷപൂർവം കഴിയേണ്ട കുഞ്ഞുങ്ങളെയാണ് കോവിഡ് നാലുചുമരുകൾക്കുള്ളിൽ തളച്ചിട്ടത്. മുതിർന്നവരിലെന്നപോലെ കുട്ടികളിലും ഇത് ഡിപ്രഷനു വരെ കാരണമാകാം.  ഇതിനെന്താണൊരു പരിഹാരമെന്ന് ഈ വിഡിയോയിലൂടെ നമുക്കു പറഞ്ഞുതരികയാണ് പ്രശസ്ത മജീഷ്യൽ ഗോപിനാഥ് മുതുകാട്.

 

കോവിഡിന്റെ പരാക്രമം ഏറ്റവും കൂടുതൽ ബാധിച്ചത് നമ്മുടെ കുട്ടികളുടെ പഠനത്തെയും ഭാവിയെയുമാണ്. അവിടെ നമുക്ക് എന്തൊക്കെ ചെയ്യാനാവും ?  കോവിഡിന്റെ വ്യാപനം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്  മൂന്ന് എൽ (L)  കളെയാണെന്നാണ് പ്രശസ്ത മജീഷ്യൽ ഗോപിനാഥ് മുതുകാട് പറയുന്നത്. അത് ഏതൊക്കെയാണെന്ന് അറിയാമോ. ലൈഫ്, ലവ്, ലൈറ്റ് ഈ മൂന്ന് എല്ലുകൾ വാരിക്കോരി കൊടുത്താൽ കുട്ടികളുടെ വളർച്ച സുഗമമാകും. എന്നാൽ ഈ കോവിഡിന്റെ വ്യാപനം അതിൽ രണ്ട് എല്ലുകളെ സാരമായി ബാധിച്ചിട്ടുണ്ട്.

 

കോവിഡ് ചെയ്ത ഏറ്റവും വലിയമഹാപാപം ഒരു തലമുറയുെട വെളിച്ചങ്ങളുടെ സാധ്യതകളെ ഊതിക്കെടുത്തിയെന്നതാണ്.  മിക്ക വീടുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഡിപ്രഷൻ. കോവിഡിന്റെ വ്യാപ്നം കൂടുന്നതോടെ ഇതിന്റെ ആഴവും വർദ്ധിക്കും. എന്നാൽ ഇതിനെ മറികടക്കാൻ ഇതിൽ ഒരു ‘എൽ’ ന് കഴിയും എന്നാണ‍് ഗോപിനാഥ് മുതുകാട് പറയുന്നത്. ലവ് അഥവാ സ്നേഹം എന്നതാണത്. ആ സ്നേഹാന്തരീക്ഷം രക്ഷിതാക്കൾ തന്നെ സൃഷ്ടിച്ചെടുക്കണം. കുട്ടികളോട് സംസാരിക്കുമ്പോൾപ്പോലും നമ്മുടെ കണ്ണുകളിൽ സ്നേഹം നിറയ്ക്കണം, നിറഞ്ഞ സ്നേഹത്തോടെ അവരെ കേൾക്കണം. ഇത് ഇന്നത്തെ സാഹചര്യത്തിൽ അത്ര എളുപ്പവുമല്ല. പക്ഷേ ഇപ്പോൾ അത് ചെയ്തില്ലെങ്കിൽ നാളെ നമ്മുടെ മക്കൾ കൈവിട്ടു പോകും. 

 

നമ്മുടെ മക്കൾക്ക് നഷ്ടപ്പെട്ട ദിവസങ്ങളുടെ പേരിൽ ഈ ദുരന്തവും അന്തരീക്ഷവും അവരുടെ മനസിൽ സൃഷ്ടിച്ച ഭയത്തിന്റേയും നിരാശയുടേയും പേരില്‍ ഭാവിയിൽ എന്തൊക്കെയാണ് നഷ്ടമാകുകയെന്ന് അവർക്ക് തിരിച്ചറിയാൻ സാധിക്കില്ല. അവിടെ മാതാപിതാക്കൾ അത് തിരിച്ചറിയണം. അതിനായി അവരോട് കൂടുതൽ ഇഴുകിച്ചേരുക. നമ്മൾ ഒരു ചുവടുവയ്ക്കുന്ന സമയത്ത് അവർ നമ്മളിലേയ്ക്ക് ഒരായിരം ചുവടുകൾ വയ്ക്കുന്നത് നമുക്ക് കാണാനാകും. ആ ചേർത്തു പിടിക്കലിന് മാത്രമേ അവരിലേയ്ക്ക് ആത്മവിശ്വാസത്തിന്റെ ധൈര്യത്തിന്റെ പാഠം നമുക്ക് കൊടുക്കുവാൻ സാധിക്കുകയുള്ളൂ. 

 

English summary : Magician Gopinath Muthukad share a video on Covid19 and children

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com