ബുദ്ധി വികാസത്തിന് ഇന്റർനെറ്റ്; സർഫ് ചെയ്യുന്നത് തലച്ചോറിന്റെ കഴിവു സജീവമാക്കുമെന്ന് പഠനം

HIGHLIGHTS
  • സേർച്ച് ചെയ്യുമ്പോൾ പലവിധ തീരുമാനങ്ങളെടുക്കാൻ തലച്ചോറിൽ പ്രേരണയുണ്ടാവുന്നു
surfing-the-internet-boosts-aging-brains-study
SHARE

പഠിക്കേണ്ട സമയം മുഴുവൻ കംപ്യൂട്ടറിനു മുന്നിൽ കുത്തിയിരുന്നു കളിച്ചോ... ഇങ്ങനെ മക്കളെ ശകാരിക്കുന്ന രക്ഷിതാവാണോ നിങ്ങൾ? എങ്കിൽ ഇനി അതു വേണമെന്നില്ല. കാരണം ഇന്റർനെറ്റിൽ സർഫ് ചെയ്യുന്നതു വഴി ബുദ്ധി വികാസം സാധ്യമാണെന്നാണു യൂണിവേഴ്‌സിറ്റി ഓഫ് കലിഫോർണിയയിൽ നടത്തിയ പഠനം വ്യക്‌തമാക്കുന്നത്.

പ്രായം ചെല്ലുന്തോറും മാനസികമായ കഴിവുകൾ സംരക്ഷിച്ചുവയ്‌ക്കാനുള്ള മാർഗമാണ് ഇന്റർനെറ്റ് ഉപയോഗം. പ്രായം ചെന്നവർ ബ്രൗസ് ചെയ്യാൻ തുടങ്ങിയശേഷം തലച്ചോറിന്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതി അനുഭവപ്പെട്ടെന്നാണു കണ്ടെത്തൽ. ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള തലച്ചോറിന്റെ കഴിവു സജീവമാക്കുന്നതാണ് ഈ മാറ്റം.

ഓൺലൈനിൽ സേർച്ച് ചെയ്യുമ്പോൾ പലവിധ തീരുമാനങ്ങളെടുക്കാൻ തലച്ചോറിൽ പ്രേരണയുണ്ടാവുന്നു. പസിലുകൾ, ചെസ്, മാനസികോല്ലാസത്തിനുള്ള എഴുത്ത് തുടങ്ങിയ ബൗദ്ധിക കാര്യങ്ങളിൽ ഏർപ്പെടുന്നവരുടെ തലച്ചോർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നു സൂചിപ്പിക്കുന്ന പല പഠനങ്ങളും നേരത്തേ ഉണ്ടായിട്ടുണ്ട്. ആ കണ്ടെത്തലുകൾ അടിസ്‌ഥാനമാക്കിയാണു പുതിയ ഗവേഷണം നടത്തിയത്. നെറ്റ് ബ്രൗസിങ്ങും ഇത്തരം ബൗദ്ധിക വ്യായാമമായി കണക്കാക്കാം. എന്നാൽ ഓൺലൈൻ ഷോപ്പിങ്ങും ചൂതാട്ടവുമൊക്കെയാണു നിങ്ങളുടെ പരിപാടിയെങ്കിൽ ഫലം പോസിറ്റീവാകണമെന്നില്ലെന്ന മുന്നറിയിപ്പുമുണ്ട്.

English summary: Surfing the internet boosts aging brains study

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA