കൃത്രിമക്കാലിൽ അദ്ഭുതപ്പെടുത്തി പെൺകുട്ടി; ഇതാണ് ആത്മവിശ്വാസം – വിഡിയോ വൈറൽ

HIGHLIGHTS
  • പക്ഷേ തോറ്റുകൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല
little-girl-with-prosthetic-leg-climbs-a-ditch-viral-video
SHARE

നിറയെ പ്രചോദനാത്മകമായ വിഡിയോകൾ നാം സമൂഹമാധ്യമങ്ങളിൽ ദിവസവും കാണാറുണ്ട്. ചില കുഞ്ഞുമക്കൾ  അവരുടെ ആത്മവിശ്വാസം കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തുകയും ചെയ്യും. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോയാണിത്. ഒരു ചെറിയ കിടങ്ങിൽ നിന്നും മുകളിലേയ്ക്ക് കയറാൻ ശ്രമിക്കുകയാണ് അന്റൊനെല്ല എന്ന ബാലിക. അവളുടെ ഒരു കാല് കൃത്രിമക്കാലാണ്.  

അമ്മയുടെ പ്രോത്സാഹനത്തോടെ ആ കുഴിയിൽ നിന്നും കയറാൻ പല തവണ അവൾ ശ്രമിച്ചിട്ടും താഴേയ്ക്ക് ഊർന്നു പോകുകയാണ്. പക്ഷേ തോറ്റുകൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല. പല ശ്രമങ്ങൾക്കൊടുവിൽ അന്റൊനെല്ല മുകളിലെത്തുകയാണ്. തിരിഞ്ഞു നിന്ന് പുഞ്ചിരിയോടെ കൈകൊണ്ട് വിജയ മുദ്രകാണിക്കുകയാണ് പെൺകുട്ടി. ‘നീ ശക്തയാണ് നിന്നെ കൊണ്ടതിനാകും’ എന്നൊക്കെയുള്ള പ്രോത്സാഹനവുമായി അമ്മ അവളുടെ ഒപ്പം തന്നെയുണ്ടായിരുന്നു. 

കഴിഞ്ഞ ജനുവരിയിൽ ഇൻസ്റ്റാഗ്രാമിൽ ആദ്യം പോസ്റ്റ് ചെയ്ത ഈ ഹൃദയസ്പർശിയായ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുകയായിരുന്നു. മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ റെക്സ് ചാപ്മാൻ, മുൻ ഓസ്‌ട്രേലിയൻ റഗ്ബി കളിക്കാരൻ ഫിൽ തുടങ്ങിയവർ  ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ്  ആത്മവിശ്വാസത്തിന്റെ പ്രതീകമായ ഈ കൊച്ചു പെൺകുട്ടിയ്ക്ക് അഭിന്ദനങ്ങളുമായി എത്തിയത്. 

‌English summary: Little girl with prosthetic leg climbs a ditch- Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA