ശരീരത്തിൽ തൊടാൻ പറ്റാത്ത വേദന, വെള്ളം പോലും കുടിക്കാതെ മകൾ; ദീപൻ മുരളിയുടെ കുറിപ്പ്

HIGHLIGHTS
  • മകളുെട വേദന തനിക്കു തന്ന് അവളെ സുഖമാക്കണെയെന്ന പ്രാർഥിച്ച നിമിഷം
serial-actor-deepan-murali-social-media-post-on-his-daughter
SHARE

എല്ലാ രീതിയിലും ശ്രദ്ധിച്ചട്ടും മകൾക്ക് പനി ബാധിച്ച് വിഷമിച്ച ആ ദിവസങ്ങളെ കുറിച്ച് പറയുകയാണ് സീരിയൽ താരം ദീപന്‍ മുരളി. രണ്ടുവയസ്സുകാരി മകൾ മേധസ്വിയ്ക്കാണ് പനി ബാധിച്ചത്. അസഹ്യമായ വേദനയാൽ കുഞ്ഞ് വിഷമിക്കുന്നത് കണ്ടു നിൽക്കാനാവില്ലായിരുന്നുവെന്ന് ദീപൻ പറയുന്നു. രണ്ടാമത്തെ ദിവസം മേധുവിനെ കാണാൻ പോലും വയ്യാത്ത അവസ്ഥയിലായി അവൾ വെള്ളം പോലും കുടിക്കില്ലയായിരുന്നു കണ്ണ് പകുതി തുറന്ന്, ശരീരത്തിൽ തൊടാൻ പറ്റാത്ത വേദന... ശരിക്കും തകർന്ന ആ നിമിഷങ്ങൾ കുറിക്കുകയാണ് ദീപൻ. മകളുടെ വേദന തനിക്കു തന്ന് അവളെ സുഖമാക്കണെയെന്ന പ്രാർഥിച്ച നിമിഷവും, തൊട്ടടുത്ത ദിവസം കുഞ്ഞിന് സുഖമായതും തനിക്ക് കോവിഡ് ബാധിച്ചതുമൊക്കെ അദ്ദേഹം  ഈ കുറിപ്പിൽ പറയുന്നു. 

ദീപൻ മുരളിയുടെ കുറിപ്പ്

കുറച്ച് ദിവസങ്ങളായി നല്ലൊരു പോരാട്ടത്തിലാ... മകൾക്ക് പനി പെട്ടു, ആദ്യം കാര്യമാക്കിയില്ല കാരണം എല്ലാ രീതിയിലും ശ്രദ്ധയോടെ പോകുകയായിരുന്നു, ഒരു മാസത്തിൽ ഏറെയായി ഞാൻ പുറത്ത് ഇറങ്ങിയിട്ട് തന്നെ. വിട്ടീലെ വിളവിൽ കിട്ടുന്ന കറികളിലും ഒതുങ്ങി. പക്ഷെ അവൾക്ക് കാര്യമായി പനി പിടിച്ചു, ജനിച്ച ശേഷം ഇതുവരെ കാണാത്ത രീതിയിൽ കണ്ടു പേടിച്ച് ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ കുഞ്ഞിനെ എന്തായാലും കോവിഡ് ഫീവർ ക്ലിനിക്കിൽ കാണിക്കാൻ പറഞ്ഞു പക്ഷെ ഞാൻ ഒന്നു പേടിച്ചു ഇനി ഇത് അത് അല്ലേൽ...

അന്നേരം തോന്നി വീടിനു അടുത്തുള്ള ഡോക്ടറെ കാണിക്കാം.. കയ്യിൽ കരുതിയ കാശും എല്ലാം തീർന്നു ടുവിലറും എടുത്ത് എടിഎംലേക്ക് ഒരു ഓട്ടം പ്രതീക്ഷിച്ച എടിഎം വീടിനു തൊട്ടു അടുത്തായിരുന്നു അപ്പോളിതാ ആ എടിഎം പൂട്ടി, പിന്നെ ഒന്നുo ഓർക്കാതെ കുറച്ച് മുന്നോട്ട് പോയി അപ്പോളിതാ സത്യവാങ്ങ്മൂലം, ഹെൽമെറ്റ് എന്നിങ്ങനെയായി വഴിയിൽ. കാര്യം  മനസ്സിലായപ്പോൾ നിങ്ങളുടെ ശരീരം കൂടി നോക്കണമെന്ന് പറഞ്ഞ് വിട്ടു. ഡോക്ടറെ പോയി കണ്ടു അദ്ദേഹം പറഞ്ഞു ഇത് വൈറൽ ഫീവർ ആണ് മൂന്ന് ദിനം ടെൻഷൻ അടിക്കും വിധം കാണും കാര്യമാക്കണ്ട ഇല്ലേൽ ടെസ്റ്റ് ചെയ്യാം മരുന്നും തന്നു.ഇനിയാണ് ശരിക്കും തകർന്ന നിമിഷങ്ങൾ,

രണ്ടാമത്തെ ദിവസം മേധുവിനെ കാണാൻ പോലും വയ്യാത്ത അവസ്ഥയിലായി അവൾ വെള്ളം പോലും കുടിക്കില്ലയായിരുന്നു കണ്ണ് പകുതി തുറന്ന്, ശരീരത്തിൽ തൊടാൻ പറ്റാത്ത വേധന പിന്നെ ലക്സ് ( പെറ്റ്) നെ ക്കുറിച്ച് മാത്രം എന്തൊക്കെയോ പകുതി ശബ്ദത്തിൽ പറയും, ചുട്ട് പൊള്ളുന്ന ചൂടും തുണി നനച്ച് ചൂട് എടുക്കുകയായിരുന്നു ഇതിനിടയിൽ മണവും, 'ശ്വാസനം എല്ലാം നോക്കുന്നുണ്ടായിരുന്നു... എല്ലാം സാധാരണ. പക്ഷെ അവളുടെ അവസ്ഥ കണ്ടപ്പോൾ പേടിച്ച് ഡോക്ടറെ വിളിക്കും അപ്പോൾ അദ്ദേഹം പറയും നമുക്ക് നാളെ കൂടെ ഒന്നു നോക്കാം. പറഞ്ഞ മൂന്ന് ദിനം 2 ആയി കുറച്ച് അദ്ദേഹം. നെഞ്ചിൽ വച്ച് കൊണ്ട് നടക്കുകയും നെഞ്ചിൽ കിടത്തുകയും ഒക്കെ നോക്കി, പാവം അവൾക്ക് ഉറക്കം വരുന്നില്ല.

അന്നേരം  പ്രാർത്ഥിച്ചു അവൾക്കു അറിയാനോ. പറയാനോ പറ്റാത്ത ഈ വേദന എനിക്ക് തന്നിട്ട് അവളെ നാളെ സുഖമാമാക്കണേയെന്ന്. ആ വിളി കേട്ടു അടുത്ത ദിവസം അവൾ ഉഷറായി ഞാനും മായയും ഒരുപാട് സന്തോഷിച്ചു.

അടുത്ത ദിവസം ഞാൻ വേദന കൊണ്ട് പുളയാൻ തുടങ്ങി, ഉടൻ തന്നെ മായയെയും കുത്തിനെയും റൂമിൽ നിന്നും മാറ്റി മനുഷ്യന്റെ ഒരു നിസ്സഹായവസ്ഥ എണീക്കാനോ ഒന്നു കൈ പൊക്കാനോ പറ്റാത്ത വേദന. ഡോക്ടർ മരുന്ന് പറഞ്ഞു, പോയി മേടിക്കാൻ ആളുമില്ല പരിചയമുള്ള മെ‍‍‍ഡിക്കൽ സ്റ്റോറിൽ വിളിച്ചു പറഞ്ഞ് അവർ മരുന്ന് വീടിന് മുന്നിൽ വച്ച്‌ പോയി. ഇടയ്ക്ക് സുഹൃത്ത് വിളിച്ചു വരാം ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു ഈ അവസ്ഥ അവളുടെ വീട്ടിൽ വന്നപ്പോൾ കെയർ ചെയ്യേണ്ട രീതി പറഞ്ഞു കൊടുത്ത ഞാൻ ഒരിക്കലും അവരെ സംശയം നിൽക്കുന്ന ഇങ്ങോട്ട് വരാൻ അനുവദിച്ചില്ല.

ഈ അവസ്ഥയിൽ മായ കുറെ ചീത്ത വിളി കേട്ടു മാസ്ക്ക് ഇടാതെ വീട്ടിൽ നടക്കുന്നതും കൈകൾ ശുചിയാക്കത്തതിനുo. തകർന്നു പോയ നിമിഷങ്ങൾ, മേധു എന്നെ തിരച്ചിൽ ആയി അച്ഛാ എന്ന് കുറെ വിളിക്കും എന്നിട്ടും കാണാതെ അവസാനം ദേഷ്യം വന്ന് ദീപാ എന്ന് വിളി തുടങ്ങുo, ഞാൻ  വാതിൽ തുറക്കാത്തതുo, മായ എന്റെ വേദനയും പനിയും കണ്ട് ഒന്ന് ഓടി വരുമ്പോൾ ഞാൻ കർക്കശക്കാരനായി ഓടിക്കുമായിരുന്നു. ഇന്നലെ പനി കുറഞ്ഞു. അപ്പോൾ ഇടക്ക് അല്പം തുറന്ന് ദൂരെ നിന്ന് പകുതി തുറന്ന വാതിലൂടെ മേധുവിനെ കണ്ടു, അവളുടെ കുഞ്ഞ് മനസ്സിന് എന്താ നടക്കുന്നെയെന്ന് മനസ്സിലാകാത്ത ആശ്ചര്യവും, ചെറിയ പിണക്കവും, സന്തോഷവും എല്ലാം എനിക്ക് അറിയാൻ കഴിയുന്നുണ്ട് അപ്പോളൊക്കെ ഞാൻ ചിന്തിച്ചത് എന്റെ കുഞ്ഞ് കടന്ന് പോയ വേദനെയെ കുറിച്ചാണ്. മക്കളുടെ വേദന മനസ്സിലാക്കുന്ന അച്ഛൻ ആണ് അവരുടെ ശക്തി അല്ലേ.

ഉറങ്ങിയിട്ട് നാലാം ദിവസം. ഇന്നലെ RT PCR ടെസ്റ്റ് വിട്ടിൽ വന്ന് എടുത്തു. ഇപ്പോൾ ഫലം വന്നു ഈശ്വരൻ തുണച്ചു നെഗറ്റീവ്. ആലോചിക്കുന്നണ്ടാവും ഞാൻ എന്താ ഇത്ര സംഭവമായി കാണുന്നേ. കോവിഡ് പോസ്റ്റീവ് ആയിട്ടുള്ള വീടിന്റെ അവസ്ഥ എന്ത് ഭീകരം ആണ്. കൊറോണ കാലത്തെ ഫിവറിൽ നിന്ന് മനസ്സിലായി സാധാരണ അസുഖം ആണേൽ പോലും മനുഷ്യന് ഹോസ്പിറ്റലിൽ പോകാനോ, അറിയാനോ സാധിക്കുന്നില്ല.  ഈ മഹാമാരിയിൽ നിന്ന് ലോകം എത്രയും വേഗം മുക്തി നേടണം.. നാം ഓരോരുത്തരും ഉറ്റവർക്കും സമൂഹത്തിനും വേണ്ടി ജാഗ്രത പാലിക്കണം ഇനി കുടുംബത്തിനു വേണ്ടി എന്റെ ജാഗ്രത ഇരട്ടിയായി ... ഓരോരുത്തരും ഇതിൽ കൂടെ കടന്നുപോകാതിരിക്കാൻ കുറച്ച് പ്രയാസങ്ങൾ സഹിച്ച് ക്ഷമിച്ച് വീട്ടിൽ തന്നെ സേയ്ഫ് ആയി പോകണം . അഹോരാത്രം ശരീരo മറന്ന് നന്മ ചെയ്യുന്ന നഴ്സുമാർ ,ഡോക്ടേഴ്സ്  സന്നദ്ധ പ്രവർത്തകർ നിങ്ങൾക്ക് ബിഗ്സല്യൂട്ട്.

English summary: Serial actor Deepan Murali's social media post 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA