സഹോദരങ്ങൾക്കിടയിലെ വഴക്ക് തലവേദനയാകുമ്പോള്‍; മുളയിലേ നുള്ളാം സിബ്ലിങ്ങ് റൈവൽറി

HIGHLIGHTS
  • കുട്ടികൾക്കിടയിലെ വൈരം രക്ഷിതാക്കളെ കാര്യമായിത്തന്നെ ബുദ്ധിമുട്ടിച്ചേക്കാം
tiips-for-dealing-with-sibling-rivalry
Representative image. Photo Credits ; Photobac/ Shutterstock.com
SHARE

മിക്ക രക്ഷിതാക്കൾക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് സിബ്ലിങ്ങ് റൈവൽറി രണ്ടാമതൊരു കുട്ടി ജനിക്കുമ്പോൾ, അച്ഛനും അമ്മയും തന്നെ ശ്രദ്ധിക്കുന്നതേയില്ലല്ലോ എന്ന തോന്നൽ മൂത്ത കുട്ടിക്കുണ്ടാകാം ഈ തോന്നലിൽ നിന്നും ഉടലെടുക്കുന്ന കുട്ടികൾക്കിടയിലെ വൈരം രക്ഷിതാക്കളെ കാര്യമായിത്തന്നെ ബുദ്ധിമുട്ടിച്ചേക്കാം. പ്രായവ്യത്യാസം കുറഞ്ഞ കുട്ടികൾക്കിടയിൽ ഇത് കൂടുതലായിരിക്കും. ഒരേ ജെൻഡറിൽ  ഉള്ള കുട്ടികൾ ആണെങ്കിലും രണ്ടു കുട്ടികളും ബുദ്ധിപരമായ കഴിവുകൾ ഉള്ളവരും ആണെങ്കിലും സഹോദരങ്ങൾക്കിടയിൽ സിബ്ലിങ്ങ് റൈവൽറി ഉണ്ടാകാം.

കുട്ടിക്കാലം മുഴുവൻ ഈ വൈരം തുടർന്നേക്കാം. രക്ഷിതാക്കളുടെ ശ്രദ്ധ കിട്ടാനായി കൗമാരത്തിൽ ഇത് വർധിക്കാനും സാധ്യതയുണ്ട്. ഇത് രക്ഷിതാക്കളെ പലപ്പോഴും സമ്മർദത്തിലാക്കും. സിബ്ലിങ്ങ് റൈവൽറി മുളയിലേ നുള്ളിക്കളയാൻ ചില നുറുങ്ങു വിദ്യകളുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി ആദ്യത്തെ കുട്ടിയെ ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

അമ്മ ഗർഭിണിയാണെന്നറിയുന്ന ആദ്യ സമയങ്ങളിൽ തന്നെ ഒരു അനിയനോ അനിയത്തിയോ കൂട്ടായി വരുന്ന വിവരം അറിയിക്കണം. കുട്ടിക്ക് ഒരു പ്രത്യേക സമ്മാനമായി കുഞ്ഞുവാവയെ നൽകുന്നതാണെന്നും അതുകൊണ്ട് കുഞ്ഞിനെ പ്രത്യേകമായി കെയർ ചെയ്യണമെന്നും കുട്ടിയോട് പറയാം. 

ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ട സാധനങ്ങൾ വാങ്ങാൻ മൂത്ത കുട്ടിയെയും കൂട്ടാം. കുഞ്ഞു വാവയ്ക്ക് വേണ്ട സാധനങ്ങൾ തെരഞ്ഞെടുക്കാൻ കുട്ടിയോട് പറയുക. ഇത് കുട്ടിക്ക് ഏറെ സന്തോഷം നൽകും. 

പുതിയ കുഞ്ഞ് വന്നാൽ എല്ലാവരുടെയും ശ്രദ്ധ സ്വാഭാവികമായി കുഞ്ഞിലേക്കു തിരിയും. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കുഞ്ഞിനു ചുറ്റുമായിരിക്കും. ഈ സമയം ആദ്യത്തെ കുട്ടി അടുത്തുള്ളപ്പോഴെല്ലാം രക്ഷിതാക്കൾ കുട്ടിയെ കൂടുതൽ ശ്രദ്ധിക്കണം. തന്നെ ആർക്കും വേണ്ട, തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന തോന്നൽ കുഞ്ഞിന് ഉണ്ടാവാൻ പാടില്ല. 

കുഞ്ഞു വാവയെ മൂത്ത കുട്ടി ഉപദ്രവിക്കാനോ മറ്റോ ശ്രമിച്ചാൽ വഴക്കു പറയാതെ സ്നേഹത്തിൽ ഇടപെട്ട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം മുതിർന്നവർ അടുത്തുള്ളപ്പോൾ കുഞ്ഞിനെ നോക്കുന്ന കാര്യവും കുട്ടിയെ ഏൽപ്പിക്കാം. കുഞ്ഞിന്റെ മുറിയിൽ നിന്ന് നിങ്ങൾ പുറത്തു പോകുമ്പോൾ കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറയാം. ചെറിയ ഉത്തരവാദിത്തങ്ങളൊക്കെ കുട്ടിക്ക് നൽകാം. ഇത് കുഞ്ഞുവാവ തന്റെ സ്വന്തമാണെന്ന തോന്നൽ കുട്ടിക്കുണ്ടാക്കുകയും വാവയെ കുട്ടി സ്നേഹിച്ചു തുടങ്ങുകയും ചെയ്യും. 

English summary: Tiips for dealing with sibling rivalry

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA