മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ പരിചരിക്കാൻ 'കംഗാരു കെയർ'

HIGHLIGHTS
  • സ്നേഹം, വിശ്വാസം ഇതൊക്കെ മെച്ചപ്പെടുത്താനും ഈ പരിചരണം സഹായിക്കും
kangaroo-care-for-new-born-benefits-how-to-do-it
Representative image. Photo Credits: Kemal Mardin/ Shutterstock.com
SHARE

കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള ഒരു രീതിയാണ്  'കംഗാരു കെയർ'. ജനിക്കുമ്പോൾ ശരീരഭാരം കുറവുള്ള കുട്ടികളെയാണ് ഈ രീതിയിൽ പരിചരിക്കുന്നത്. മാതാപിതാക്കളുടെ നെഞ്ചിലേക്ക് കുഞ്ഞിനെ ചേർത്തു കെട്ടുന്നു. തുടർച്ചയായി ചർമ്മവുമായി സമ്പർക്കം വരുന്ന രീതിയിലാണ് ഇത് ചെയ്യുന്നത്. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്കും പൂർണ്ണ വളർച്ചയെത്തിയ ശേഷം ജനിക്കുന്ന കുട്ടികൾക്കും ആരോഗ്യവും സൗഖ്യവും നൽകാൻ കംഗാരു പരിചരണം സഹായിക്കും. 

ആർക്കൊക്കെ നൽകാം കംഗാരു കെയർ?

കുഞ്ഞിനെ പരിചരിക്കാൻ ഏറ്റവും മികച്ച വ്യക്തി അമ്മയാണ്. എന്നാൽ അച്ഛനോ അടുത്ത ബന്ധുക്കൾക്കോ അമ്മയുടെ ഈ റോൾ ഏറ്റെടുത്ത് കുഞ്ഞിനെ പരിചരിക്കാം. കുഞ്ഞ് ജനിച്ച ശേഷം പ്രസവാനന്തര കാലത്തു മുഴുവൻ ഈ രീതിയിലുള്ള പരിചരണം തുടരാം. 

തുടക്കത്തിൽ കുറഞ്ഞ സമയത്തേക്ക് (അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ) മാത്രം ചെയ്‌താൽ മതിയാകും. അമ്മ കംഫർട്ടബിൾ ആയിക്കഴിഞ്ഞാൽ, ബർത്ത് വെയ്റ്റ് കുറഞ്ഞ കുട്ടികൾക്ക് എത്ര സമയം വേണമെങ്കിലും കംഗാരു കെയർ നൽകാം. ഈ സമയം അമ്മയ്ക്ക് വിശ്രമിക്കാനും ഉറങ്ങാനും കഴിയും. 

അമ്മയുടെ നെഞ്ചിനിടയിൽ കുഞ്ഞിന്റെ മുഖം വരുന്ന രീതിയിൽ കിടത്തണം. ശ്വസിക്കാനുള്ള എളുപ്പത്തിന് തല ഒരു വശത്തേക്കു ചരിച്ചും അമ്മയ്ക്കും കുഞ്ഞിനും പരസ്‌പരം കാണാവുന്ന രീതിയിലും കിടത്തണം. കുഞ്ഞിന്റെ ഉദരം അമ്മയുടെ മേൽവയറിൽ വരുന്ന രീതിയിൽ ആയിരിക്കണം. കൈകാലുകൾ മടക്കി വയ്ക്കണം. സപ്പോർട്ടിനായി ഒരു സ്ലിംങ് ബാഗോ കംഗാരു ബാഗോ ഉപയോഗിക്കാം. 

ഗുണങ്ങൾ 

മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങൾക്കും ലോ ബർത്ത് വെയ്റ്റ് ഉള്ള കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് കംഗാരു കെയർ തുടങ്ങിയത് എങ്കിലും നോർമൽ ആയ ശരീരഭാരം ഉള്ള കുട്ടികൾക്കും സ്‌കിൻ  ടു സ്‌കിൻ സമ്പർക്കത്തിലൂടെ ഗുണങ്ങൾ ലഭിക്കും. കുഞ്ഞുങ്ങളെ പരിപാലിക്കാനും അവരുമായി നല്ലൊരു ബന്ധം ഉണ്ടാക്കാനുമുള്ള ഒരു മികച്ച മാർഗമാണിത്. 

ബ്രെയ്ൻ ഡവലപ്മെന്റിനും ഇമോഷണൽ ഇന്റലിജൻസ് ഉണ്ടാകാനും സ്‌കിൻ ടു സ്‌കിൻ സമ്പർക്കത്തിലൂടെ സാധിക്കും. മികച്ച ഐ ടു ഐ കോൺടാക്ട് , ബന്ധം, സ്നേഹം, വിശ്വാസം ഇതൊക്കെ മെച്ചപ്പെടുത്താനും ഈ പരിചരണം സഹായിക്കും. 

മുലയൂട്ടലിന് ഇത് സഹായിക്കും. ഇത് അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യും. ബർത്ത് വെയ്റ്റ് കുറഞ്ഞ കുട്ടികൾക്ക് ശരീരതാപനില താഴാതിരിക്കാനും ഈ  പരിചരണം സഹായിക്കും. പെട്ടെന്ന് തന്നെ ശരീരഭാരം കൂടാനും, നല്ല ഉറക്കം കൂടുതൽ സമയം ലഭിക്കാനും ഉണരുമ്പോൾ അധികം കരയാതെ ശാന്തരായിരിക്കാനും കുഞ്ഞുങ്ങളെ സഹായിക്കും.  

അങ്ങനെ കംഗാരു കെയർ ലഭിച്ച കുഞ്ഞുങ്ങൾ കൂടുതൽ ആരോഗ്യവാന്മാരും, ബുദ്ധിമാന്മാരും കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരുമായിരിക്കും. 

അമ്മമാരെപ്പോലെ തന്നെ അച്ഛന്മാർക്കും കംഗാരു കെയർ ചെയ്യാവുന്നതാണ്. കുഞ്ഞിന്റെ വിശപ്പും സ്‌ട്രെസും എല്ലാം മനസിലാക്കാൻ ഇതു മൂലം അച്ഛനു കഴിയും. ചർമം തമ്മിൽ സമ്പർക്കം വരുന്നത് വഴി കുഞ്ഞ് ശാരീരികമായും മാനസികമായും മികച്ച ആരോഗ്യമുള്ളവരായി മാറും. സുരക്ഷിതത്വം അനുഭവപ്പെടുകയും എല്ലാ ഊർജവും ഉപയോഗിച്ച് വളരുകയും ചെയ്യും. അതുകൊണ്ടു തന്നെ ലോകാരോഗ്യ സംഘടനയും മറ്റ് ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളും കംഗാരു കെയർ, എല്ലാ കുട്ടികളിലും നടപ്പാക്കണമെന്ന് നിർദേശിക്കുന്നു.

English summary: Kangaroo care for new born

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA