കോവിഡും ലോക്ഡൗണും കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങൾ അകറ്റാം

HIGHLIGHTS
  • ഈ അടച്ചിരുപ്പ് കുഞ്ഞുങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള സമ്മർദം ചെറുതല്ല
tips-to-overcome-stress-in-kids-during-lockdown
Representative image. Photo Credits/ Shutterstock.com
SHARE

നമ്മുടെ കുഞ്ഞുങ്ങൾ, കൂട്ടുകാരെ കാണാതെ കളിയൊച്ചകളില്ലാതെ വീടിനുള്ളിൽ ഇരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഈ അടച്ചിരുപ്പ് കുഞ്ഞുങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള സമ്മർദം ചെറുതല്ല. കോവിഡ് 19, മുതിർന്നവരിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ സമ്മർദത്തെപ്പറ്റി സംസാരിക്കുമ്പോഴും അടച്ചിടൽ കുട്ടികളിൽ ഉണ്ടാക്കിയ സമ്മർദം നാം കാണാതെ പോകരുത്. കോവിഡും ലോക്ഡൗണും കുട്ടികളിലും കൗമാരക്കാരിലും ഉണ്ടാക്കിയ അനന്തരഫലങ്ങൾ എന്ന പബ്മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച പഠനം കുട്ടികളുടെ മാനസികാരോഗ്യത്തെ കോവിഡ് എങ്ങനെ ബാധിച്ചു എന്ന് വ്യക്തമാക്കുന്ന ഒന്നാണ്. 

കുട്ടിക്ക് സ്ട്രെസ് ഉണ്ടോ എന്നറിയാം 

സമ്മർദം അകറ്റാൻ കുട്ടികളെ സഹായിക്കാനുള്ള  ആദ്യപടി അതിനെ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതാണ്. സമ്മർദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ എന്നല്ലേ? കുട്ടിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്ന ആസ്വദിച്ചിരുന്ന പ്രവൃത്തികളിൽ നിന്ന് പിൻവാങ്ങുക, ദേഷ്യം, അസ്വസ്ഥത, ഫ്രസ്‌ട്രേഷൻ ഇവയെല്ലാം പ്രകടിപ്പിക്കുക. 

‌∙ശരീരവേദന, തലവേദന

‌∙കുട്ടിക്ക് ഒറ്റയ്ക്ക് നിൽക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുക. അച്ഛനമ്മമാരിൽ നിന്ന് അകന്നു നിൽക്കാതിരിക്കുക

‌∙ഭക്ഷണശീലങ്ങളിൽ വരുന്ന മാറ്റങ്ങൾ, അതായത് ഭക്ഷണം ചില നേരം കഴിക്കാതിരിക്കുക, വിശപ്പില്ലായ്‌മ, അമിതമായി ഭക്ഷണം കഴിക്കുക. ഇടയ്ക്കിടെ വിശക്കുക തുടങ്ങിയ മാറ്റങ്ങൾ.

‌∙മറ്റുള്ളവർ കൂടിയുള്ള സാഹചര്യങ്ങളിൽ സാമൂഹ്യമായി പിൻവാങ്ങൽ, ഉത്കണ്ഠ ഇവ പ്രകടമാക്കുക.

‌∙ഉറക്കമില്ലായ്‌മ മുതൽ കൂടുതൽ സമയം ഉറങ്ങുന്നതു വരെയുള്ള ഉറക്കപ്രശ്നങ്ങൾ.

‌∙മുഴുവൻ സമയവും ക്ഷീണവും തളർച്ചയും തോന്നുക. ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുക. 

‌∙പ്രവർത്തികൾ ചെയ്യാൻ ഒരു മോട്ടിവേഷന്റെ അഭാവം ഇവയെല്ലാം കുട്ടികളിലെ സമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. 

എങ്ങനെ സ്‌ട്രെസ് അകറ്റാം ?

വളരെ ശ്രദ്ധയോടെ വേണം കുട്ടികളോട് ഇടപെടാൻ. അവരോട് ക്ഷമയോടെ പെരുമാറണം. നമ്മൾ ദേഷ്യപ്പെട്ടാൽ മനസിലുള്ള കാര്യങ്ങൾ പങ്കുവയ്ക്കാൻ അവർ മടിക്കും. കുട്ടികളെ കേൾക്കാനും ശ്രദ്ധിക്കാനും ശ്രമിക്കുക. 

ഒറ്റപ്പെട്ടതായി കുഞ്ഞിനു തോന്നാതിരിക്കുകയെന്നത് പ്രധാനമാണ്. കുട്ടികളുമൊരുമിച്ച് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക. താൻ ഒറ്റയ്ക്കല്ലെന്നും രക്ഷിതാക്കൾ കൂടെയുണ്ടെന്നും കുട്ടിക്ക് തോന്നണം. കുട്ടിയെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ഒക്കെ വേണം. ഇതൊക്കെ കുട്ടിയുടെ സമ്മർദം അകറ്റാൻ സഹായിക്കും. 

ദിവസവും കുറച്ചു സമയം കുഞ്ഞുങ്ങളോടു സംസാരിക്കുക. അവരെ സംസാരിപ്പിക്കാൻ പ്രേരിപ്പിക്കുക. ആ ദിവസം എങ്ങനെയുണ്ടായിരുന്നെന്നു ചോദിക്കുക. അവരുടെ ചിന്തകളും വികാരങ്ങളുമെല്ലാം പങ്കു വയ്ക്കാൻ പ്രേരിപ്പിക്കാം. 

സ്‌ട്രെസ് അകറ്റുന്നതിൽ വ്യായാമത്തിനും ഒരു പങ്കുണ്ട് ഒരു പരിധി വരെ മാനസിക നില മെച്ചപ്പെടുത്താൻ വ്യായാമം സഹായിക്കും. ചിട്ടയായി വ്യായാമം ചെയ്യുക. കുട്ടികളോടൊപ്പമുള്ള വ്യായാമം രക്ഷിതാക്കളുടെ ശീലമാക്കിയാൽ  അത് രണ്ട് കൂട്ടരുടെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുക. സമീകൃതഭക്ഷണം കഴിക്കുക. മാനസികനില മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ കടുംബത്തിലെല്ലാവരുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്തും. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. ധാരാളം വെള്ളം കുടിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. 

ഇവയെല്ലാം പിന്തുടർന്നാൽ ഈ മഹാമാരിക്കാലത്തും കുട്ടികൾ സമ്മർദമില്ലാതെ മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരായി വളരും എന്നുറപ്പാണ്.

English summary: Tips to overcome stress in kids during lockdown

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA